കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/HS
== 'കെ കുുഞ്ഞിരാമകുറുപ്പ് മെമ്മോറിയൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൾ'' == കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്ത് ഓർക്കാട്ടേരി പട്ടണത്തിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ ഏറാമല പഞ്ചായത്തിലെ അഞ്ചാം വാർഡിൽ 'കെ കുുഞ്ഞിരാമകുറുപ്പ് മെമ്മോറിയൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൾ'' സ്ഥിതിചെയ്യുന്നു. തികച്ചും ഒരു ഗ്രാമീണമേഖലയിൽ സ്ഥിതിചെയ്യുന്നതാണ് ഈ സർക്കാർ വിദ്യാലയം.
ഗവെർന്മെന്റ് സ്കൂൾ ഓർക്കാട്ടേരി എന്ന പേരിൽ ഇൽ സ്ഥാപിതമായ വിദ്യാലയമാണിത് .1989 ഇൽ വൊക്കേഷണൽ ഹയര്സെക്കന്ററിയും 2000 ഹയർ സെക്കന്ററിയും അനുവദിക്കപ്പെട്ടു .സ്ഥാപകനേതാവും ഗാന്ധിയനും സ്വാതന്ത്രസമരസേനാനിയുമായ കെ കുഞ്ഞിരാമക്കുറുപ്പിന്റെ നാമധേയത്തിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്. ഗ്രാമപ്രേദേശത്തെ ഈ വിദ്യാലയം പാഠ്യ പഠ്യേതര പ്രവത്തനങ്ങളിൽ ഏറെ മികവുറ്റതാണ്. 2017-18 വർഷത്തെ sslc പരീക്ഷയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി നൂറു ശതമാനം വിജയം നേടിയ ജില്ലയിലെ ചുരുക്കം സർക്കാർ സ്കൂളുകളിൽ ഒന്നുകൂടിയാണിത്. തുടർച്ചയായ രണ്ടാം വർഷവും ഈ നേട്ടം സ്വന്തമാക്കിയതിൽ അഭിമാനം കൊള്ളുന്നു. 35 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും 16വിദ്യാർത്ഥികൾക്ക് വിഷയങ്ങളിലും A പ്ലസ് നേടാനുമായി എന്നതും വിജയനേട്ടത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു. ഈ വർഷം 9 പേർക്ക് ഭാരത് സ്കൗട്ട് രാജ്യപുസ്കാരവും 3 പേർക്ക് നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പും ലഭിച്ചു പൊതുവിദ്യാഭ്യാസ സംരക്ഷണം അതിന്റെ പൂർണ്ണതയിൽ എത്തണമെങ്കിൽ ഭൗതികനിലവാരം ഏറെ മെച്ചപ്പെടേണ്ടിയിരിക്കുന്നു.വിദ്യാലയത്തെ അന്താരാഷട്രനിലവാരത്തിലേക്കുയർത്തുക എന്ന ലക്ഷ്യത്തോടെ രൂപംകൊടുത്ത ജനകീയ കമ്മിറ്റി അതിനായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.ഭരണകർത്താക്കൾ,ജനപ്രതിനിധികൾ,സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകർ,പൂര്വവിദ്യാർഥികൾ തുടങ്ങി ഏവരും കൈകോർത്തു ഒന്നിച്ചു നീങ്ങിയാൽ ഉയർച്ചയുടെ പടവുകൾ ഇനിയും മുന്നേറുവാൻ സാധിക്കുമെന്നു വിശ്വസിക്കുന്നു.