ടാലന്റ് ലാബ്

നിറക്കൂട്ട് - ചിത്രരചനാ ക്യാമ്പ്
കുട്ടികളിലെ ചിത്രരചനയിലുള്ള താല്പര്യവും കഴിവും പരിപോഷിപ്പിക്കുന്നതിന് സ്കൂൾ ടാലന്റ് ലാബിന്റെ നേതൃത്വത്തിൽ ഏകദിന ചിത്രരചനാ ക്യാമ്പ്‌ സംഘടിപ്പിച്ചു. ചിത്രകാരനും മാധ്യമ പ്രവർത്തകനുമായ രവീന്ദ്രൻ കൊട്ടോടി പെൻസിൽ ഡ്രോയിംഗ് ജലച്ചായം എന്നീ മേഘലകളിൽ കുട്ടികൾക്ക് ക്ലാസ്സെടുത്തു. ക്യാമ്പിന്റെ ഉദ്ഘാടനം കള്ളാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും സ്കൂൾ പി.ടി.എ പ്രസിഡണ്ടുമായ ടി.കെ.നാരായണൻ നിർവ്വഹിച്ചു.ചടങ്ങിൽ 14-ാം വാർഡ് മെമ്പറും പി.ടി.എ വൈസ് പ്രസിഡണ്ടുമായ ബി.രമ അധ്യക്ഷത വഹിച്ചു. എസ്.എം സി ചെയർമാൻ ബി.അബ്ദുള്ള ,ഹെഡ്മാസ്റ്റർ ഷാജി ഫിലിപ്പ് എന്നിവർ ആശംസയർപ്പിച്ചു.എ.എം.കൃഷ്ണൻ നന്ദി പറഞ്ഞു. 60 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പംഗങ്ങളുടെ ചിത്രപ്രദർശനം തിങ്കളാഴ്ച നടത്തും. അധ്യാപകരായ നളിനി.ആർ.ജി ,ബേബി സുധ ,ധനലക്ഷ്മി ,സവിത വി.ആർ ,ബിനോയി ഫിലിപ്പ് ,വി.കെ.ബാലകൃഷ്ണൻ ഓഫീസ് സ്റ്റാഫ് ജോൺ.കെ.എ എന്നിവരും ക്യാമ്പിൽ പങ്കുചേർന്നു. വൈകിട്ട് 4.30ന് ക്യാമ്പ് സമാപിച്ചു


കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂൾ മികവുത്സവം 2018, രണ്ട് സ്ഥലങ്ങളിലായി നടത്താൻ എസ്.ആർ.ജി,സ്റ്റാഫ് കൗൺസിൽ യോഗം ചേർന്ന് തീരുമാനിച്ചു.ചുള്ളി കമ്മ്യൂണിറ്റി ഹാളിൽ വച്ച്24.03.2018, ശനിയാഴ്ചയും,ത‌ൂങ്ങൽ കമ്മ്യൂണിറ്റി ഹാളിൽ വച്ച്27.03.2018, ചൊവ്വാഴ്ചയും

മികവുത്സവം 2018ചുള്ളി കമ്മ്യൂണിറ്റി ഹാൾ 24.03.2018, ശനി ചുള്ളി കമ്മ്യൂണിറ്റി ഹാളിൽ വച്ച് 24.03.2018,ശനിയാഴ്ച നടന്ന മികവുത്സവം കള്ളാർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പെണ്ണമ്മ ജയിംസ് ഉത്ഘാടനം ചെയ്തു.ബേഡകം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ഉമാവതി.കെ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ ഊരു മൂപ്പൻ മനോജിനെ സ്കൂൾ എസ്.എം.സി ചെയർമാൻ ബി. അബ്ദുള്ള പൊന്നാടയണിയിച്ചു.എ.എം.കൃഷ്ണൻ കോർണർ പി.ടി.എ,മികവുത്സവം എന്നിവയെപ്പറ്റി വിശദീകരിച്ചു.മനോജ്,ബിജിജോസഫ്,സീനിയർ അസിസ്റ്റന്റ്,ശാന്ത,എസ്.ടി.പ്രൊമോട്ടർ,ജയന്തി,വന്ദന കുടുംബശ്രീ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി പ്രശാന്ത്.പി.ജി നന്ദി പറഞ്ഞു.തുടർന്ന് വിദ്യാർത്ഥികളുടെ അക്കാദമികവും കലാപരവുമായ മികവുകളുടെ പ്രകടനം നടന്നു.എ.സി.ഗർവ്വാസിസ് മാസ്റ്ററടെ നേതൃത്വത്തിൽ ശാസ്ത്രറോക്കറ്റ് വിക്ഷേപണം നടത്തി.മികവുത്സവം നാട്ടുകാർക്കും രക്ഷിതാക്കൾക്കും വേറിട്ട ഒരനുഭവമായി മാറി.ജനപങ്കാളിത്തം കൊണ്ട് മികവുത്സവം ശ്രദ്ധേയമായി.


മികവുത്സവം 2018ത‌ൂങ്ങൽ കമ്മ്യൂണിറ്റി ഹാൾ
മികവുത്സവം 2018ത‌ൂങ്ങൽ കമ്മ്യൂണിറ്റി ഹാളിൽ 27.03.2018,ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം നടന്നു.കോടോംബേളൂർ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.എ.സി.മാത്യുവിന്റെ അസാന്നിദ്ധ്യത്തിൽ കള്ളാർ ഗ്രാമ പഞ്ചായത്ത് അംഗവും കൊട്ടോടി സ്കൂൾ പി.ടി.എ വൈസ് പ്രസിഡണ്ടുമായ ശ്രീമതി.ബി.രമ ഉത്ഘാടനം നിർവ്വഹിച്ചു.എസ്.എം.സി.ചെയർമാൻ ബി.അബ്ദുള്ള അധ്യക്ഷത വഹിച്ച ചടങ്ങിന് എ.എം.കൃഷ്ണൻ സ്വാഗതവും ശ്രീമതി.ആൻസി അലക്സ് നന്ദിയും പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി പ്രശാന്ത് പി.ജി,മികവുത്സവവു കോർണർ പി ടി എയും എന്തിന് എന്ന് വിശദീകരിച്ചു.ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് ഊരുമൂപ്പൻ ശ്രീ.ഗോപാലനെ പൊന്നാടയണിയിച്ച് ആദരിച്ചു.ശ്രീമതി.ഗ്രേസി ഗോപി (മദർ പി ടി എ പ്രസിഡണ്ട്),ശ്രീ.പത്മനാഭൻ.വി ( എസ്.ടി.പ്രൊമോട്ടർ),ശ്രീമതി.ബിജി ജോസഫ്(സീനിയർ അദ്ധ്യാപിക),ശ്രീ.ജോസ് പുതുശ്ശേരിക്കാലായിൽ, ശ്രീ.സന്ദീപ്.കെ,ശ്രീ.വി.കെ.ബാലകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

പ്രവേശനോത്സവം 2018


ജൂൺ 5 പരിസ്ഥിതി ദിനം 2018

സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം - 2018 ജൂൺ 19
സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം - 2018 ജൂൺ 19 ന് സ്കൂളിലെ മുൻ അദ്ധ്യാപകൻ വി.കെ.ബാലകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു.

2018 ഡോക്ടേഴ്സ് ഡേ ദിനാചരണവും മാതൃഭൂമി സീഡ് ക്ലബ്ബ് ജില്ലാതല പ്രവർത്തനോദ്ഘാടനവും
2018 വർഷത്തെ മാതൃഭൂമി സീഡ് ക്ലബ്ബ് ജില്ലാതല പ്രവർത്തനോദ്ഘാടനവും ഡോക്ടേഴ്സ് ഡേ ദിനാചരണവും ജൂലൈ 1 ന് 11 മണിക്ക് സ്കൂളിൽ വച്ച് നടത്തി.പ്രദേശത്തെ ജനകീയ ഡോക്ടർ ഡോ.സമദിനെ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ആദരിച്ചു.ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്ത ആദരിക്കൽ ചടങ്ങിൽ കള്ളാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.നാരായണൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.സമദിനെ ടി.കെ.നാരായണൻ പൊന്നാടയണിയിച്ചു.ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ മെമെന്റോ നൽകി.2018 വർഷത്തെ മാതൃഭൂമി സീഡ് ക്ലബ്ബ് ജില്ലാതല പ്രവർത്തനോദ്ഘാടനം സീഡ് അംഗങ്ങൾക്ക് തേൻവരിക്ക പ്ലാവിൻതൈ വിതരണം ചെയ്ത് ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ നിർവ്വഹിച്ചു.


പ്രളയ ദുരിതാശ്വാനിധി സമാഹരണം - ഞങ്ങളും ദുരിത ബാധിതരുടെ കൂടെ
മാതൃഭൂമി സീഡ് ക്ലബ്ബ് കൊട്ടോടി യൂണിറ്റിന്റെയും ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ദുരിതാശ്വാസ നിധി സമാഹരണം നടത്തി.