ജി.എച്ച്. എസ്. എസ്. കൊട്ടോടി/Activities

Schoolwiki സംരംഭത്തിൽ നിന്ന്

കൊട്ടും തുടി സ്കൂൾ പുസ്തക പ്രകാശനം 2016

സ്കൂളിലെ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സാഹിത്യ സൃഷ്ടികൾ ഉൾച്ചേർത്തുകൊണ്ട് പ്രസിദ്ധീകരിക്കുന്ന പുസ്തകമായ കൊട്ടുംതുടിയുടെയും മലയാളം അദ്ധ്യാപകനും എഴുത്തുകാരനുമായ കുമാരൻ പേര്യയുടെ ഉലയിൽ നിന്ന് എന്ന കവിതാ സമാഹാരത്തിന്റെയും പ്രകാശനം 2016 ജനുവരി 29 ന് പ്രശസ്തസാഹിത്യകാരൻ ടി.പത്മനാഭൻ നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡണ്ട് ടി.കെ.നാരായണൻ അദ്ധ്യക്ഷം വഹിച്ചു.പഞ്ചായത്തംഗങ്ങളായ പെണ്ണമ്മ ജയിംസ്,ബി.രമ,എസ്.എം.സി.ചെയർമാൻ ബി.അബ്ദുള്ള,പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് മൈമൂന.ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ്എം,മുൻ ഹെഡ്‌മാസ്റ്റർ എം.ഭാസ്കരൻ,സുകുമാരൻ പെരിയച്ചൂർ എന്നിവർ സംസാരിച്ചു.

ആഗസ്ത് 6 ഹിരോഷിമാ ദിനം - യുദ്ധവിരുദ്ധ ദിനം 2016

സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയും മറ്റ് സ്കൂൾ ക്ലബ്ബുകളുടെയും ആഭിമുഖ്യത്തിൽ ഹിരോഷിമാ ദിനത്തിന്റെ സ്മരണ പുതുക്കി യുദ്ധവിരുദ്ധ പ്രതിജഞയെടുത്തു.യുദ്ധവിരുദ്ധ റാലിയും നടത്തി.

സ്കൂൾ കായികമേള 2016

സ്കൂൾ ബസ് ഫ്ലാഗ് ഓഫ്

എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച സാമ്പത്തിക സഹായം ഉപയോഗിച്ച് വാങ്ങിയ സ്കൂൾ ബസ് ഫ്ലാഗ് ഓഫ് കർമ്മം എം.എൽ.എ ഇ ചന്ദ്രശേഖരൻ നിർവ്വഹിച്ചു.

സ്കൂൾ ബസ്‍‍
സ്കൂൾ ബസ്‍‍ഫ്ലാഗ് ഓഫ് കർമ്മം എം.എൽ.എ ഇ ചന്ദ്രശേഖരൻ നിർവ്വഹിച്ചു.

പരിസ്ഥിതി ദിനം ജൂൺ 5 2017

2017 ലെ പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടെ നടത്തി.മാതൃഭൂമി ഫോട്ടോഗ്രാഫർ ഷൈൻ പരിപാടികൾ ഉത്ഘാടനം ചെയ്തു.അദ്ദേഹത്തിന്റെ പരിസ്ഥിതി ഫോട്ടോ പ്രദർശനവും ഉണ്ടായിരുന്നു.പ്രിൻസിപ്പാൾ ഇൻ ചാർജ് മൈമൂന എം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് സ്വാഗതം പറഞ്ഞു.പരിസ്ഥിതി ക്ലബ്ബ് കൺവീനർ ആൻസി അലക്സ് നന്ദി പറഞ്ഞു.വിദ്യാർത്ഥികൾക്ക് ചടങ്ങിൽ വച്ച് മരത്തൈകളുടെ വിതരണവും നടത്തി.ബി.അബ്ദുള്ള,ഗ്രേസി ഗോപി,സുകുമാരൻ. എം,ബാലകൃഷ്ണൻ.വി.കെ, എന്നിവർ സംസാരിച്ചു.

60ാം വാർഷികം

വിളംബര ജാഥ വിളംബര ജാഥ എ.പി.ജെ അബ്ദുൾ കലാം ഹാളിൽ 60 മഹാൻമാരുടെ ഫോട്ടോ അനാഛാദനം വിശിഷ്ടാഥിതികൾ എ.പി.ജെ അബ്ദുൾ കലാം ഹാളിൽ ഒത്തു ചേർന്നപ്പോൾ

ബാലോത്സവം 2017

സ്കൂൾ മികവുകൾ പൊതുസമൂഹത്തെ അറിയിക്കുന്നതിനും പൊതുസമൂഹത്തെ പൊതുവിദ്യാലയങ്ങളിലേക്ക് ആകർഷിക്കുന്നതിനും വേണ്ടി എസ്.എസ്.എ യുടെ നിർദ്ദേശപ്രകാരം 2017 മാർച്ച് 7 ന് ബാലോത്സവം സംഘടിപ്പിച്ചു.സ്കൂളിനടുത്തുള്ള അംഗൺവാടി കുട്ടികളെയും രക്ഷിതാക്കളെയും സ്കൂളിലേക്ക് ക്ഷണിച്ച് ആദരിച്ചു. കള്ളാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.നാരായണൻ ബാലോത്സവം ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പെണ്ണമ്മ ജയിംസ് അംഗൺവാടി കുട്ടികളെ അനുമോദിച്ചു.പി.ടി.എ പ്രസിഡണ്ട് ബി.അബ്ദുള്ള അധ്യക്ഷത വഹിച്ചു.വാർഡ് അംഗം ബി.രമ,പ്രിൻസിപ്പാൾ ഇൻ ചാർജ് മൈമൂന,സുകുമാരൻ പെരിയച്ചൂർ,ഫിലിപ്പ് കൊട്ടോടി,ഗ്രേസി ഗോപി,വി,കെ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് സ്വാഗതവും,സ്റ്റാഫ് സെക്രട്ടറി പ്രശാന്ത് നന്ദിയും പറഞ്ഞു.അംഗൺവാടി കുട്ടികളുടെയും സ്കൂളിലെ കുട്ടികളുടെയും വിവിധ കലാപരിപാടികൾ നടന്നു.രാവിലെ മുതൽ വൈകുന്നേരം വരെയായിരുന്നു പരിപാടി.ഹരിപ്രിയ ടീച്ചറും കുട്ടികളും അണിയിച്ചൊരുക്കിയ വൈലോപ്പിള്ളിയുടെ മാമ്പഴം കവിതയുടെ രംഗാവിഷ്കാരം നവ്യാനുഭവമായി.വ്യത്യസ്തമായ അനുഭവമായി മാറി ബാലോത്സവം 2017.

2017 നവംബർ 14 ശിശുദിനാഘോഷം

2017 നവംബർ 14 ശിശുദിനാഘോഷം സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി.ശിശുദിന റാലിയോടുകൂടി ആരംഭിച്ച പരിപാടികൾ കുട്ടികളുടെ വിവിധ കലാപരിപാടികളോടുകൂടി അവസാനിച്ചു.

ടാലന്റ് ലാബ്

നിറക്കൂട്ട് - ചിത്രരചനാ ക്യാമ്പ് - 2017 ഡിസംബർ 9

കുട്ടികളിലെ ചിത്രരചനയിലുള്ള താല്പര്യവും കഴിവും പരിപോഷിപ്പിക്കുന്നതിന് സ്കൂൾ ടാലന്റ് ലാബിന്റെ നേതൃത്വത്തിൽ ഏകദിന ചിത്രരചനാ ക്യാമ്പ്‌ സംഘടിപ്പിച്ചു. ചിത്രകാരനും മാധ്യമ പ്രവർത്തകനുമായ രവീന്ദ്രൻ കൊട്ടോടി പെൻസിൽ ഡ്രോയിംഗ് ജലച്ചായം എന്നീ മേഘലകളിൽ കുട്ടികൾക്ക് ക്ലാസ്സെടുത്തു. ക്യാമ്പിന്റെ ഉദ്ഘാടനം കള്ളാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും സ്കൂൾ പി.ടി.എ പ്രസിഡണ്ടുമായ ടി.കെ.നാരായണൻ നിർവ്വഹിച്ചു.ചടങ്ങിൽ 14-ാം വാർഡ് മെമ്പറും പി.ടി.എ വൈസ് പ്രസിഡണ്ടുമായ ബി.രമ അധ്യക്ഷത വഹിച്ചു. പ്രശാന്ത് .പി.ജി. സ്വാഗതം പറഞ്ഞു.എസ്.എം സി ചെയർമാൻ ബി.അബ്ദുള്ള ,ഹെഡ്മാസ്റ്റർ ഷാജി ഫിലിപ്പ് എന്നിവർ ആശംസയർപ്പിച്ചു.എ.എം.കൃഷ്ണൻ നന്ദി പറഞ്ഞു. 60 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പംഗങ്ങളുടെ ചിത്രപ്രദർശനം വൈകിട്ട് നടത്തി അധ്യാപകരായ നളിനി.ആർ.ജി ,ബേബി സുധ ,ധനലക്ഷ്മി ,സവിത വി.ആർ ,ബിനോയി ഫിലിപ്പ് ,വി.കെ.ബാലകൃഷ്ണൻ ഓഫീസ് സ്റ്റാഫ് ജോൺ.കെ.എ എന്നിവരും ക്യാമ്പിൽ പങ്കുചേർന്നു. വൈകിട്ട് 4.30ന് ക്യാമ്പ് സമാപിച്ചു



കൊട്ടും തുടി സ്കൂൾ പുസ്തക പ്രകാശനം 2018

സ്കൂളിലെ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സാഹിത്യ സൃഷ്ടികൾ ഉൾച്ചേർത്തുകൊണ്ട് പ്രസിദ്ധീകരിക്കുന്ന പുസ്തകമായ കൊട്ടുംതുടിയുടെ പ്രകാശനം 2018 മാർച്ച് 5 ന് പ്രശസ്തസാഹിത്യകാരൻ അംബികാ സുതൻ മാങ്ങാട് നിർവ്വഹിച്ചു.അനുബന്ധ പരിപാടികൾ കള്ളാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ടി.കെ.നാരായണൻ അദ്ധ്യക്ഷം വഹിച്ചു.എസ്.എം.സി.ചെയർമാൻ ബി.അബ്ദുള്ള,പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് മൈമൂന.എം,സിനി.ടി.എം,സുകുമാരൻ പെരിയച്ചൂർ എന്നിവർ സംസാരിച്ചു.ജഹാംഗീർ.വി.നന്ദി പറഞ്ഞു.

മികവുത്സവവും കോർണർ പി.ടി.എ യും

കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂൾ മികവുത്സവം 2018, രണ്ട് സ്ഥലങ്ങളിലായി നടത്താൻ എസ്.ആർ.ജി,സ്റ്റാഫ് കൗൺസിൽ യോഗം ചേർന്ന് തീരുമാനിച്ചു.ചുള്ളി കമ്മ്യൂണിറ്റി ഹാളിൽ വച്ച്24.03.2018, ശനിയാഴ്ചയും,ത‌ൂങ്ങൽ കമ്മ്യൂണിറ്റി ഹാളിൽ വച്ച്27.03.2018, ചൊവ്വാഴ്ചയും


മികവുത്സവം 2018ചുള്ളി കമ്മ്യൂണിറ്റി ഹാൾ 24.03.2018, ശനി

ചുള്ളി കമ്മ്യൂണിറ്റി ഹാളിൽ വച്ച് 24.03.2018,ശനിയാഴ്ച നടന്ന മികവുത്സവം കള്ളാർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പെണ്ണമ്മ ജയിംസ് ഉത്ഘാടനം ചെയ്തു.ബേഡകം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ഉമാവതി.കെ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ ഊരു മൂപ്പൻ മനോജിനെ സ്കൂൾ എസ്.എം.സി ചെയർമാൻ ബി. അബ്ദുള്ള പൊന്നാടയണിയിച്ചു.എ.എം.കൃഷ്ണൻ കോർണർ പി.ടി.എ,മികവുത്സവം എന്നിവയെപ്പറ്റി വിശദീകരിച്ചു.മനോജ്,ബിജിജോസഫ്,സീനിയർ അസിസ്റ്റന്റ്,ശാന്ത,എസ്.ടി.പ്രൊമോട്ടർ,ജയന്തി,വന്ദന കുടുംബശ്രീ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി പ്രശാന്ത്.പി.ജി നന്ദി പറഞ്ഞു.തുടർന്ന് വിദ്യാർത്ഥികളുടെ അക്കാദമികവും കലാപരവുമായ മികവുകളുടെ പ്രകടനം നടന്നു.എ.സി.ഗർവ്വാസിസ് മാസ്റ്ററടെ നേതൃത്വത്തിൽ ശാസ്ത്രറോക്കറ്റ് വിക്ഷേപണം നടത്തി.മികവുത്സവം നാട്ടുകാർക്കും രക്ഷിതാക്കൾക്കും വേറിട്ട ഒരനുഭവമായി മാറി.ജനപങ്കാളിത്തം കൊണ്ട് മികവുത്സവം ശ്രദ്ധേയമായി.


മികവുത്സവം 2018ത‌ൂങ്ങൽ കമ്മ്യൂണിറ്റി ഹാൾ

മികവുത്സവം 2018ത‌ൂങ്ങൽ കമ്മ്യൂണിറ്റി ഹാളിൽ 27.03.2018,ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം നടന്നു.കോടോംബേളൂർ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.എ.സി.മാത്യുവിന്റെ അസാന്നിദ്ധ്യത്തിൽ കള്ളാർ ഗ്രാമ പഞ്ചായത്ത് അംഗവും കൊട്ടോടി സ്കൂൾ പി.ടി.എ വൈസ് പ്രസിഡണ്ടുമായ ശ്രീമതി.ബി.രമ ഉത്ഘാടനം നിർവ്വഹിച്ചു.എസ്.എം.സി.ചെയർമാൻ ബി.അബ്ദുള്ള അധ്യക്ഷത വഹിച്ച ചടങ്ങിന് എ.എം.കൃഷ്ണൻ സ്വാഗതവും ശ്രീമതി.ആൻസി അലക്സ് നന്ദിയും പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി പ്രശാന്ത് പി.ജി,മികവുത്സവവു കോർണർ പി ടി എയും എന്തിന് എന്ന് വിശദീകരിച്ചു.ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് ഊരുമൂപ്പൻ ശ്രീ.ഗോപാലനെ പൊന്നാടയണിയിച്ച് ആദരിച്ചു.ശ്രീമതി.ഗ്രേസി ഗോപി (മദർ പി ടി എ പ്രസിഡണ്ട്),ശ്രീ.പത്മനാഭൻ.വി ( എസ്.ടി.പ്രൊമോട്ടർ),ശ്രീമതി.ബിജി ജോസഫ്(സീനിയർ അദ്ധ്യാപിക),ശ്രീ.ജോസ് പുതുശ്ശേരിക്കാലായിൽ, ശ്രീ.സന്ദീപ്.കെ,ശ്രീ.വി.കെ.ബാലകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു.


പ്രവേശനോത്സവം 2017-2018

പ്രവേശനോത്സവം 2018 - 19


ജൂൺ 5 പരിസ്ഥിതി ദിനം 2018

സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം - 2018 ജൂൺ 19

സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം - 2018 ജൂൺ 19 ന് സ്കൂളിലെ മുൻ അദ്ധ്യാപകൻ വി.കെ.ബാലകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു.

2018 ഡോക്ടേഴ്സ് ഡേ ദിനാചരണവും മാതൃഭൂമി സീഡ് ക്ലബ്ബ് ജില്ലാതല പ്രവർത്തനോദ്ഘാടനവും

2018 വർഷത്തെ മാതൃഭൂമി സീഡ് ക്ലബ്ബ് ജില്ലാതല പ്രവർത്തനോദ്ഘാടനവും ഡോക്ടേഴ്സ് ഡേ ദിനാചരണവും ജൂലൈ 1 ന് 11 മണിക്ക് സ്കൂളിൽ വച്ച് നടത്തി.പ്രദേശത്തെ ജനകീയ ഡോക്ടർ ഡോ.സമദിനെ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ആദരിച്ചു.ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്ത ആദരിക്കൽ ചടങ്ങിൽ കള്ളാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.നാരായണൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.സമദിനെ ടി.കെ.നാരായണൻ പൊന്നാടയണിയിച്ചു.ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ മെമെന്റോ നൽകി.2018 വർഷത്തെ മാതൃഭൂമി സീഡ് ക്ലബ്ബ് ജില്ലാതല പ്രവർത്തനോദ്ഘാടനം സീഡ് അംഗങ്ങൾക്ക് തേൻവരിക്ക പ്ലാവിൻതൈ വിതരണം ചെയ്ത് ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ നിർവ്വഹിച്ചു.


പ്രളയ ദുരിതാശ്വാനിധി സമാഹരണം - ഞങ്ങളും ദുരിത ബാധിതരുടെ കൂടെ

മാതൃഭൂമി സീഡ് ക്ലബ്ബ് കൊട്ടോടി യൂണിറ്റിന്റെയും ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ദുരിതാശ്വാസ നിധി സമാഹരണം നടത്തി.


സ്വാതന്ത്ര്യദിനം 2018

ആഘോഷങ്ങൾ ഒഴിവാക്കി സ്വാതന്ത്ര്യ ദിനം.പ്രളയ ദുരിതമനുഭവിക്കുന്ന സഹോദരന്മാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ടാണ് സ്വാതന്ത്ര്യ ദിന പരിപാടികൾ നടത്തിയത്.സ്കൂൾ പ്രിൻസിപ്പാൾ ബിന്ദു ടീച്ചർ പതാകയുയർത്തി.കള്ളാർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പെണ്ണമ്മ ജയിംസ് മുഖ്യാതിഥിയായി.

അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപകർക്ക് ആദരവുമായി വിദ്യാർത്ഥികൾ

കൊട്ടോടി. (05.09.2018):അദ്ധ്യാപകദിനത്തിൽ ക്ലാസ്സുകളെടുത്തും അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചും വിദ്യാർത്ഥികൾ അദ്ധ്യാപകദിനാഘോഷം വ്യത്യസ്തമാക്കി.കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികളാണ് തങ്ങളുടെ പ്രിയ അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്.ഉച്ചയ്ക് ശേഷം മൂന്ന് മണിക്കാണ് സ്കൂൾ ഹാളിൽ ചടങ്ങ് നടത്തിയത്.ഹാളൊരുക്കുന്നതുമുതൽ പരിപാടികൾ ക്രമീകരിക്കുന്നതടക്കമുള്ള കാര്യങ്ങൾക്ക് കുട്ടികളാണ് നേതൃത്വം നൽകിയത്.എല്ലാ അദ്ധ്യാപകരെയും പൂക്കൾ നൽകി സ്വീകരിച്ചത് ഒന്നാം ക്ലാസ്സിലെ കൊച്ചുകുട്ടികളാണ്.ഓരോ അദ്ധ്യാപകർക്കും സ്വാഗതഗാനങ്ങൾ തയ്യാറാക്കി.ചടങ്ങിൽ ശ്രീരഞ്ജിനി,വർഷമോൾ,ഷെറിൻ എന്നിവർ അദ്ധ്യാപകദിനാശംസകൾ നേർന്ന് സംസാരിച്ചു.അദ്ധ്യാപകരായ എ.എം.കൃഷ്ണൻ,ആലീസ് തോമസ്,മധുസൂദനൻ എന്നിവർ സംസാരിച്ചു.അനഘ നന്ദി പറഞ്ഞു.

പഠനോത്സവം - മികവിന്റെ ഉത്സവം

2019 ജനുവരി 26 - സംഘാടക സമിതി യോഗം :
പഠനോത്സവത്തിന്റെ സംഘാടകസമിതി 2019 ജനുവരി 26 ന് ചേർന്നു.കള്ളാർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും വാർഡ് മെമ്പറുമായ പെണ്ണമ്മ ജയിംസിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.പി.ടി.എ,എസ്.എം.സി,മദർ പി.ടി.എ ഭാരവാഹികളും അധ്യാപകരും യോഗത്തിൽ പങ്കെടുത്തു.സ്കൂൾ തല പഠനോതസവം 2019 ഫെബ്രുവരി 6ന് നടത്താൻ തീരുമാനിച്ചു.
സ്കൂൾ തല പഠനോതസവം
സ്കൂൾ തല പഠനോതസവം 2019 ഫെബ്രുവരി 6ന് നടന്നു.ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ പഠനമികവുകളുടെ പ്രദർശനമായിരുന്നു രക്ഷിതാക്കളുടെ മുന്നിൽ നടന്നത്.രാവിലെ 10 മണിമുതൽ ക്ലാസ്സുകളിലും ഉച്ചയ്ക്ക് രണ്ടുമണിമുതൽ പൊതുവേദിയിലുമായാണ് പരിപാടികൾ നടന്നത്.എല്ലാ വിദ്യാർത്ഥികൾക്കും തങ്ങളുടെ പഠനമികവുകൾ അവതരിപ്പിക്കാൻ അവസരം ലഭിക്കുന്ന തരത്തിലായിരുന്നു പരിപാടിയുടെ സംഘാടനം.ഉച്ചയ്ക്ക് നടന്ന പൊതു ചടങ്ങിൽ കള്ളാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ ജോസഫ് പഠനോത്സവം ഉദ്ഘാടനം ചെയ്തു.ബി.അബ്ദുള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാജി ഫിലിപ്പ് സ്വാഗതവും ബിജി ജോസഫ് നന്ദിയും പറഞ്ഞു.പെണ്ണമ്മ ജയിംസ് മുഖ്യപ്രഭാഷണം നടത്തി.ജോസ് പുതുശേരിക്കാലായിൽ,ഗീത നാരായണൻ,ജഹാംഗീർ വി,ശ്രീജ,സജീഷ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികളുടെ മികവുകളുടെ പ്രദർശനം നടന്നു.വൈകിട്ട് 5 മണിയോടുകൂടി പരിപാടികൾ അവസാനിച്ചു.

പഠനോത്സവം 2019-ഉദ്ഘാടനം-ത്രേസ്യാമ്മ ജോസഫ്
പഠനോത്സവം 2019-മുഖ്യപ്രഭാഷണം - പെണ്ണമ്മ ജയിംസ്
പഠനോത്സവം 2019 - ആശംസ -ജോസ് പുതുശേരിക്കാലായിൽ
പഠനോത്സവം 2019 -ആശംസ - ഗീത നാരായണൻ
പഠനോത്സവം 2019 -ആശംസ -ശ്രീജ,സി.ആർ.സി.കോർഡിനേറ്റർ
പഠനോത്സവം 2019 -ആശംസ - ജഹാംഗീർ.വി
പഠനോത്സവം 2019 -ആശംസ -സജീഷ്,സി.ആർ.സി.കോർഡിനേറ്റർ
പഠനോത്സവം 2019 -ആശംസ
പഠനോത്സവം 2019 -നന്ദി - ബിജി ജോസഫ്
സംസ്കൃതം സ്കോളർഷിപ്പ് വിജയിക്ക് സമ്മാനം
ക്വിസ്സ് മത്സര വിജയികൾക്ക് സമ്മാനം
കലോത്സവ വിജയികൾക്ക് സമ്മാനം
കലോത്സവ വിജയികൾക്ക് സമ്മാനം
പഠനോത്സവം 2019 മികവ് പ്രകടനം
പഠനോത്സവം 2019 മികവ് പ്രകടനം

2019 ജനുവരി 26 റിപ്പബ്ലിക് ദിനാഘോഷം

കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത,യുദ്ധമേഖലയിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ധീരജവാൻ ജോണി കുടുന്നനാംകുഴിക്ക് കൊട്ടോടി സ്കൂളിന്റെ ആദരം.ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കള്ളാർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പെണ്ണമ്മ ജയിംസ് ധീരജവാൻ ജോണി കുടുന്നനാംകുഴിയെ പൊന്നാടയണിയിച്ച് ആദരിച്ചു.ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ബി.അബ്ദുള്ള അധ്യക്ഷത വഹിച്ചു.എസ്.എം.സി ചെയർമാൻ ജോസ് പുതുശേരിക്കാലായിൽ,പി.ടി.എ വൈസ് പ്രസിഡണ്ട് രവീന്ദ്രൻ കൊട്ടോടി എന്നിവർ ആശംസകളർപ്പിച്ചു.ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് സ്വാഗതവും മധുസൂദനൻ നന്ദിയും പറഞ്ഞു.രാവിലെ 9 മണിക്ക് ഹെഡ്‌മാസ്റ്റർ പതാകയുയർത്തി.വിദ്യാർത്ഥികൾക്ക് മധുരം നൽകി.വിദ്യാർത്ഥികളുടെ ദേശഭക്തിഗാനവും ജോണി കുടുന്നനാംകുഴിയുടെ മാജിക് പ്രദർശനവും ചടങ്ങ് ആകർഷകമാക്കി.അധ്യാപകരും പി.ടി.എ അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.(ജോണി കുടുന്നനാംകുഴിയുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നടത്തിയ അഭിമുഖം കാണുക)

റിപ്പബ്ലിക് ദിനാഘോഷം2019
സ്വാഗതം ഷാജി ഫിലിപ്പ്(ഹെഡ്‌മാസ്റ്റർ)
അധ്യക്ഷപ്രസംഗം ബി.അബ്ദുള്ള
മുഖ്യപ്രഭാഷണം പെണ്ണമ്മ ജയിംസ്
പെണ്ണമ്മ ജയിംസ് ജോണി കുടുന്നനാംകുഴിയെ പൊന്നാടയണിയിക്കുന്നു.
ആശംസ ജോസ് പുതുശേരിക്കാലായിൽ
ആശംസ രവീന്ദ്രൻ കൊട്ടോടി
ജോണി കുടുന്നനാംകുഴി തന്റെ യുദ്ധാനുഭവങ്ങൾ പങ്കുവെക്കുന്നു
ചടങ്ങ്
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ജോണി കുടുന്നനാംകുഴിയുമായി അഭിമുഖം നടത്തുന്നു
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ജോണി കുടുന്നനാംകുഴിയുമായി
സ്കൂളിന്റെ ആദരം
വാർത്ത
ജനുവരി 26ഃ2019

രക്ഷിതാക്കൾക്കുള്ള സൈബർ ബോധവൽക്കരണ ക്ലാസ്സും കമ്പ്യൂട്ടർ അടിസ്ഥാന പരിശീലനവും

ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബിന്റെ സാമൂഹ്യ ഇടപെടൽ പ്രവർത്തനങ്ങളുടെ ഭാഗമായി രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ അടിസ്ഥാന പരിശീലനവും സൈബർ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.സ്കൂൾ ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് അധ്യക്ഷതവഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ബി.അബ്ദുള്ള പരിപാടി ഉദ്ഘാടനം ചെയ്തു.മദർ പി.ടി.എ പ്രസിഡണ്ട് ഗീത നാരായണൻ,സീനിയർ അസിസ്റ്റന്റ് ബിജി ജോസഫ് ,എസ്.ഐ.ടി.സി സവിത വി.ആർ എന്നിവർ ആശംസകളർപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് ലീഡർ നവീൻ.ആർ സ്വാഗതവും ഡെപ്യൂട്ടി ലീഡർ ഫാത്തിത്ത് ഷഹാന ഷിറിൻ നന്ദിയും പറഞ്ഞു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എ.എം.കൃഷ്ണൻ സൈബർ ബോധവൽക്കരണ ക്ലാസ്സെടുത്തു. കമ്പ്യൂട്ടർ അടിസ്ഥാന പരിശീലനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെയാണ് കൈകാര്യം ചെയ്തത്.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ധനലക്ഷ്മി വി.കെ ക്ലാസ്സിന് നേതൃത്വം നൽകി.

സ്വാഗതം- നവീൻ ആർ
അധ്യക്ഷ പ്രസംഗം ഹെഡ്‌മാസ്റ്റർ ഷാജിഫിലിപ്പ്
|
ഉദ്ഘാടനം ബി.അബ്ദുള്ള,പി.ടി.എ പ്രസിഡണ്ട്
ആശംസ ബിജി ജോസഫ്,സീനിയർ അസിസ്റ്റന്റ്
ആശംസ - ഗീത നാരായണൻ ,മദർ പി.ടി.എ പ്രസിഡണ്ട്
ആശംസ - സവിത.വി.ആർ,എസ്.ഐ.ടി.സി
നന്ദി പ്രകാശനം - ഫാത്തിമത്ത് ഷഹാന ഷിറിൻ
കമ്പ്യൂട്ടർ പരിചയപ്പെടുത്തൽ- ഫാത്തിമത്ത് ഷഹാന ഷിറിൻ
ക്ലാസ്സിൽ പങ്കെടുക്കാനെത്തിയ രക്ഷിതാക്കൾ
രക്ഷിതാക്കൾ
രക്ഷിതാക്കൾ ൨
ക്ലാസ്സ്൧
ക്ലാസ്സ് ൨
ക്ലാസ്സ്൩
ക്ലാസ്സ് ൪
ക്ലാസ്സ് ൫
ക്ലാസ്സ് ൭
ടീ ബ്രേക്ക്

സ്കൂൾ പ്രവർത്തനങ്ങൾ 2019 - 2020

സ്കൂൾ പ്രവർത്തനങ്ങൾ 2019 - 2020


അവധിക്കാല പ്രവർത്തനങ്ങൾ

സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി രക്ഷാകർതൃ സമിതിയുടെയും അദ്ധ്യാപകരുടയും കൂട്ടായ പ്രവർത്തനത്തിലൂടെ സ്കൂളും പരിസരവും വൃത്തിയാക്കുകയും അലങ്കരിക്കുകയും ചെയ്തു.

പാഠപുസ്തക വിതരണം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും പൊതുവിദ്യാഭ്യാസ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി സർക്കാർ അവധിക്കാലത്തു തന്നെ പാഠപുസ്തകങ്ങൾ സ്കൂളുകളിൽ എത്തിക്കുകയുണ്ടായി.ലഭ്യമായ പുസ്തകങ്ങൾ സ്കൂൾ പുസ്തക സഹകരണ സംഘത്തിന്റെ ചുമതലയുള്ള മധുസൂദനൻ മാസ്റ്ററുടെ നേതൃത്വത്തിൽ അവധിക്കാലത്തു തന്നെ കുട്ടികൾക്ക് വിതരണം ചെയ്തു.

സ്കൂൾ പ്രവേശനോത്സവം - സ്കൂൾ തല ഒരുക്കങ്ങൾ

05.06.2019 ന് സ്കൂൾ എസ്.ആർ.ജി യോഗം ചേർന്ന് പ്രവേശനോത്സവവുമായി ബന്ധപ്പെട്ട നടത്തേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് തീരുമാനിച്ചു.

   *പ്രവേശനോത്സവം 2019 ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ച് കുട്ടികളുടെ മികവ് പ്രവർത്തനങ്ങളുടെ അവതരണത്തോടുകൂടി നടത്താൻ തീരുമാനിച്ചു.
   *ഒന്നാം ക്ലാസ്സിലെയും പ്രീ പ്രൈമറി ക്ലാസ്സിലെയും കുട്ടികൾക്ക് പഠന കിറ്റ് അദ്ധ്യാപകരും വർണ്ണക്കുടകൾ പി.ടി.എ പ്രസിഡണ്ട് ബി.അബ്ദുള്ളയും നൽകാൻ തീരുമാനിച്ചു.കൂടാതെ കുട്ടികൾക്ക് മധുരം നൽക്കുന്നതിന് അനിൽകുമാർ ഫിലിപ്പ് മാഷും പ്രതിഭാ ക്ലബ്ബ് ഭാരവാഹികളും തയ്യാറായി.
    *ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നതിന്റെ ഭാഗമായി കുരുത്തോലകൾ ഉപയോഗിച്ച് സ്കൂൾ അലങ്കരിക്കാൻ തീരുമാനിച്ചു.

പ്രവേശനോത്സവം 2019

കൊട്ടോടിസ്കൂൾ പ്രവേശനോത്സവം 6-6-19ന് രാവിലെ 10മണിക്ക് ആരംഭിച്ചു.ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മുഴുവൻ കുട്ടികളും രക്ഷിതാക്കളും ഹാളിലേക്ക് പ്രവേശിച്ചു.പരിപാടിയുടെ ആങ്കറിങ് ഇംഗ്ലീഷ്,ഹിന്ദി,ഭാഷകളിൽ കുട്ടികൾ അവതരിപ്പിച്ചു എന്നതാണ് പരിപാടിയുടെ മികവ്.10Bക്ലാസിലെ അരവിന്ദ് ഇംഗ്ലീഷിലും 9B ക്ലാസിലെ ആദിഷ ഹിന്ദിയിലൂടെയാണ് അവതരണം നടത്തിയത്. സ്കൂൾ പി.ടി.എ വൈസ്പ്രസി‍‍ഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗം പി.ടി.എ പ്രസിഡന്റ് ഉദ്ഘടനം ചെയ്തു.കോമഡി ഉത്സവം ഫെയിം ശ്രീ രവി കോട്ടോടി മുഖ്യാതിഥിയായി പങ്കെടുത്തു.അദ്ദേഹം ആലപിച്ച ഗാനം പരിപാടിയെ മിഴിവുറ്റതാക്കി.ഒന്നാം ക്ലാസിൽ പുതുതായി ചേർന്ന കുട്ടികൾ ദീപം തെളിയിച്ച് പഠന ക്വിറ്റും,ബാഗും പി.ടി.എ പ്രസിഡന്റിൽ നിന്നും ഏറ്റുവാങ്ങി.തുടർന്ന് വർണ്ണക്കുടകൾ വിതരണം ചെയ്തു. SMC ചെയർമാൻ അദ്ധ്യപക പ്രതിനിതികൾ ആശംസകൾ നേർന്നു.യോഗത്തിൽവച്ച് മുഴുവൻ കുട്ടികൾക്കും മധുരം നൽകി.തുടർന്ന് പായസം വിതരണം ചെയ്തു.

പഠനോത്സവം - മികവിന്റെ ഉത്സവം-സംഘാടകസമിതിയോഗം

പഠനോത്സവത്തിന്റെ സംഘാടകസമിതി 2019 ജനുവരി 26 ന് ചേർന്നു.കള്ളാർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും വാർഡ് മെമ്പറുമായ പെണ്ണമ്മ ജയിംസിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.പി.ടി.എ,എസ്.എം.സി,മദർ പി.ടി.എ ഭാരവാഹികളും അധ്യാപകരും യോഗത്തിൽ പങ്കെടുത്തു.സ്കൂൾ തല പഠനോതസവം 2019 ഫെബ്രുവരി 6ന് നടത്താൻ തീരുമാനിച്ചു.

സ്കൂൾതലപഠനോത്സവം

സ്കൂൾ തല പഠനോതസവം 2019 ഫെബ്രുവരി 6ന് നടന്നു.ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ പഠനമികവുകളുടെ പ്രദർശനമായിരുന്നു രക്ഷിതാക്കളുടെ മുന്നിൽ നടന്നത്.രാവിലെ 10 മണിമുതൽ ക്ലാസ്സുകളിലും ഉച്ചയ്ക്ക് രണ്ടുമണിമുതൽ പൊതുവേദിയിലുമായാണ് പരിപാടികൾ നടന്നത്.എല്ലാ വിദ്യാർത്ഥികൾക്കും തങ്ങളുടെ പഠനമികവുകൾ അവതരിപ്പിക്കാൻ അവസരം ലഭിക്കുന്ന തരത്തിലായിരുന്നു പരിപാടിയുടെ സംഘാടനം.ഉച്ചയ്ക്ക് നടന്ന പൊതു ചടങ്ങിൽ കള്ളാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ ജോസഫ് പഠനോത്സവം ഉദ്ഘാടനം ചെയ്തു.ബി.അബ്ദുള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാജി ഫിലിപ്പ് സ്വാഗതവും ബിജി ജോസഫ് നന്ദിയും പറഞ്ഞു.പെണ്ണമ്മ ജയിംസ് മുഖ്യപ്രഭാഷണം നടത്തി.ജോസ് പുതുശേരിക്കാലായിൽ,ഗീത നാരായണൻ,ജഹാംഗീർ വി,ശ്രീജ,സജീഷ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികളുടെ മികവുകളുടെ പ്രദർശനം നടന്നു.വൈകിട്ട് 5 മണിയോടുകൂടി പരിപാടികൾ അവസാനിച്ചു.

കുട്ടിയെ അറിയാൻ - ഭവനസന്ദർശനം

എല്ലാ വർഷവും വിദ്യാർത്ഥികളുടെ പഠന സൗകര്യങ്ങളും വീട്ടിലെ പഠനപ്രവർത്തനങ്ങളും നേരിട്ടറിഞ്ഞ് മനസ്സിലാക്കാൻ ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ അദ്ധ്യാപകരും ജൂൺ മാസത്തിൽ വിദ്യാർത്ഥികളുടെ ഭവന സന്ദർശനം നടത്താറുണ്ട്.അതിന്റെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങളെ സ്റ്റാഫ് കൗൺസിൽ ചേർന്ന് ക്രോഡീകരിച്ച് റിപ്പോർട്ട് ഹെഡ്‌മാസ്റ്റർക്കും പി.ടി.എ കമ്മിറ്റിക്കും കൈമാറുന്നു.തുടർന്ന് ചർച്ചകളുടെ അടിസ്ഥാനത്തിൽ സ്കൂളിനാകുന്ന വിധത്തിലുള്ള സഹായം കുട്ടികൾക്ക് ചെയ്ത് കൊടുക്കുന്നു.പ്രാദേശിക ഭരണകർത്താക്കളെയും ഇതിന്റെ ഭാഗമായി സഹകരിപ്പിക്കുകയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമുള്ള സഹായം അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് സ്കൂൾ സ്റ്റാഫ് കൗൺസിൽ നേതൃത്വം വഹിക്കുകയും ചെയ്യുന്നു.കൂടാതെ രക്ഷിതാക്കൾക്ക് കുട്ടികളുടെ പഠനപ്രവർത്തനങ്ങളിൽ ഫലപ്രദമായി ഇടപെടുന്നതിനുള്ള നിർദ്ദേശങ്ങളും ബോധവൽക്കരണക്ലാസ്സുകളും നൽകുന്നു.ക്ലാസ്സ് പി.ടി.എ ഫലപ്രദമായി സംഘടിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ഇതിലൂടെ കഴിയുന്നു.

മലയാളത്തിളക്കം

പ്രാഥമിക ക്ലാസ്സുകളിലെ ഭാഷാപഠനനിലവാരം ഉയർത്തുന്നതിനുള്ള സവിശേഷ പദ്ധതിയാണ് മലയാളത്തിളക്കം.മലയാളത്തിൽ തിളക്കം നഷ്ടപെട്ടവർക്ക് അത് ആർജ്ജിക്കാനും മലയാളത്തിൽ കൂടുതൽ തിളങ്ങാനും മലയാളത്തിന്റെ തിളക്കം ബോധ്യപ്പെടാനും ഇത് ലക്ഷ്യമിടുന്നു.എല്ലാ കുട്ടികളേയും മലയാളത്തിലൂടെ മെച്ചപ്പെട്ട നിലവാരത്തിലെത്തിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.

ഹലോ ഇംഗ്ലീഷ്

സർവ്വശിക്ഷാ അഭിയാന്റെ (എസ്.എസ്.എ) നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ഹലോ ഇംഗ്ലീഷ്.ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള ചിട്ടയായ പഠന പ്രവർത്തനങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പഠനം ശാക്തീകരിക്കുന്നതിനുള്ള പൊതുവിദ്യാലയങ്ങളുടെ നിർണായകമായ ചുവട് വയ്പാണ് ഹലോ ഇംഗ്ലീഷ്. ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലെ ഇംഗ്ലീഷ് പഠനം ശാക്തീകരിക്കുന്നതിനുള്ള പരിപാടിയാണിത്.

മോർണിംഗ് & ഈവനിംഗ് ക്ലാസ്സ് ,ശനിയാഴ്ചകളിലെ സ്പെഷ്യൽ ക്ലാസ്സ്

ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് കൂടുതൽ പഠന മണിക്കൂറുകൾ ലഭിക്കുന്നതിനായും പഠനാനുബന്ധ പ്രവർത്തനങ്ങൾക്കും പഠന പരിഹാര പ്രവർത്തനങ്ങൾക്കുമായി രാവിലെയും വൈകുന്നേരവും ഓരോ മണിക്കൂറും കൂടാതെ ശനിയാഴ്ചകളിലും എസ്.ആർ.ജി. തീരുമാനപ്രകാരം ടൈംടേബിൾ തയ്യാറാക്കി ക്ലാസ്സുകൾ നൽകുന്നു.