ജി.വി.എൽ.പി.എസ് ചിറ്റൂർ/കുരുന്നുകൾ/വായനാക്കുറിപ്പ്
വായനാക്കുറിപ്പ്
മാന്ത്രിക കഥകൾ തുമ്പൂർ ലോഹിതാക്ഷൻ പുനരാഖ്യാനം ചെയ്ത പുസ്തകമാണ് മാന്ത്രിക കഥകൾ.ഈ പുസ്തകത്തിലെ എല്ലാ കഥകളും ഒന്നിനൊന്ന് മെച്ചമാണ്.എല്ലാ കഥകളും എനിക്ക് വളരെ ഇഷ്ടപ്പെട്ടു.മാന്ത്രിക കഥകൾ എന്ന പുസ്തകത്തിലെ സർപ്പവും രാജകുമാരിയും എന്ന കഥയിൽ വിശ്വാസത്തിൻറെയും വഞ്ചനയുടെയും ചതിയുടെയും കഥയാണ് പറയുന്നത്.അതുകൊണ്ട് ഒരാളെ അമിതമായി വിശ്വസിച്ചാൽ നമ്മളും ചതിയിൽ പെടും എന്ന് എനിക്ക് മനസ്സിലായി.ഓരോ കഥകളിൽ നിന്നും ഓരോ കാര്യങ്ങൾ എനിക്ക് മനസ്സിലായി.
റിതിക.ആർ , 3. A
തേനൂറുന്ന വാക്കുകൾ
പിണങ്ങുകയും ഇണങ്ങുകയും ചെയ്യുന്ന കുട്ടിയുടെ സ്വഭാവത്തിന് യോജിച്ച ചിത്രം. എത്രപെട്ടെന്നാണ് കരച്ചിൽ മാറി ചിരിയുദിക്കുന്നത്. നിഴൽ നീങ്ങി നിലാവ് പരക്കുന്നത്. നല്ല വാക്കുകൾ കൊണ്ട് ഇതെല്ലാം സാധിക്കും. ഇതെല്ലാമാണ് തേനൂറുന്ന വാക്കുകൾ എന്ന ബുക്ക് വായിച്ചപ്പോൾ എനിക്കു മനസ്സിലായത്. ഈ ബുക്ക് എഴുതിയത് കെ.മനോഹൻ ആണ്. സഞ്ജന.എസ്, 3. A