ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ

21:07, 18 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sitcrrvbvhss (സംവാദം | സംഭാവനകൾ)


തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ എന്ന ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് രാജാരവിവര്‍മ്മ ബോയ്സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍. 1925-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ
വിലാസം
കിളിമാനൂര്‍

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
18-12-2009Sitcrrvbvhss



ചരിത്രം

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ എന്ന പ്രദേശത്താണ് ‍രാജാരവിവര്‍മ്മ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.കിളികളും മാനുകളും എറെ വിഹരിച്ചിരുന്ന കാനനഛായയുള്ള കിളി-മാന്‍-ഊരില്‍ 18/5/1925ല്‍ ലോകാരാദ്ധ്യചിത്രകാരന്‍ രാജാരവിവര്‍മ്മയുടെ നാമം അന്വര്‍ത്ഥമാക്കുന്ന രാജാരവിവര്‍മ്മ വിദ്യാലയങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആര്‍ട്ടിസ്ററ് കെ.ആര്‍ .രവിവര്‍മ്മയാണ് വിദ്യാ ലയസ്ഥാപകന്‍.ഇംഗ്ളീഷ് മീഡിയം സ്കൂള്‍ ആയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 26/7/1945ല്‍ ഇംഗ്ളീഷ് മീഡിയം ഹൈസ്കൂള്‍ ആയി ഉയര്‍ന്നു.1948 ല്‍ ആദ്യ ബാച്ച് സ്കൂള്‍ ഫൈനല്‍ പരീക്ഷ എഴുതി. അന്നത്തെ E.S.L.C. 1949 ലെ ആദ്യത്തെ S.S.L.C പരീക്ഷയില്‍ രാജാരവിവര്‍മ്മ ഹൈസ്കൂള്‍ ഒരു രണ്ടാം റാങ്കുകാരനെ സൃഷ്ടിച്ചു. 1956 ല്‍ രാജാരവിവര്‍മ്മ ഹൈസ്കൂള്‍ ഒരു എയ്ഡഡ് സ്കൂള്‍ ആയി. 1964 ല്‍ ഹെഡ്മാസ്ററര്‍ ശ്രീ.സി.ആര്‍.രാജരാജവര്‍മ്മയ്ക്ക് അദ്ധ്യാപക അവാര്‍ഡ് ലഭിച്ചു. 1969 ലെ S.S.L.C പരീക്ഷയില്‍ സ്കൂളിന് ഒരു മൂന്നാം റാങ്ക് ലഭിച്ചു. 1975 ല്‍ സ്കൂള്‍ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു. 1976 ല്‍ രാജാരവിവര്‍മ്മ ബോയ്സ് സ്കൂളും രാജാരവിവര്‍മ്മ ഗേള്‍സും രൂപം കൊണ്ടു. 2001 ല്‍ രാജാരവിവര്‍മ്മ ബോയ്സ് വൊക്കേഷണല്‍ഹയര്‍ സെക്കന്‍ററി സ്കൂള്‍ ആയി മാറി.

ഭൗതികസൗകര്യങ്ങള്‍

7 കെട്ടിടങ്ങളിലായി 35 ക്ളാസ്സ് മുറികളും വി.എച്ച്.എസ്സ്. വിഭാഗത്തില്‍ 10 ക്ളാസ്സ് മുറികളും ആണുള്ളത്. 30 കമ്പ്യൂട്ടറുകള്‍ ഉള്ള 2 ലാബുകള്‍ സ്കൂള്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സംവിധാനം സ്കൂളില‍്‍ ഒരുക്കിയിട്ടുണ്ട്.സുസജ്ജമായ മള്‍ട്ടി മീ‍ഡിയ റൂം സ്കൂളിലുണ്ട്.വിക്ടേഴ്സ് ചാനല്‍ സൗകര്യം സ്കൂളില്‍ ലഭ്യമാണ്. വിശാലമായ ഒരു കളിസ്ഥലം സ്കൂളിലുണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഗോപിനാഥ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


ഇംഗ്ലീ‍ഷ് മിഡില്‍ സ്കൂള്‍ (18/5/1925)

പി. കൊച്ചുണ്ണി തിരുമുല്പാട് ജി. രവിവര്‍മ്മ സി. രവിവര്‍മ്മ ആര്‍. രാജരാജവര്‍മ്മ ടി.കെ. നീലകണ്ഠവാര്യര്‍ പി.കെ. രാഘവന്‍പിള്ള സി.ആര്‍. രാജരാജവര്‍മ്മ

ഹൈസ്കള്‍(UPGRADED ON 26/7/1945)

സി.ആര്‍. രാജരാജവര്‍മ്മ എം. രാമവാര്യര്‍ ആര്‍. രവിവര്‍മ്മ എ. ദാമോദരന്‍ നായര്‍

രാജാരവിവര്‍മ്മ ബോയ്സ് സ്കൂള്‍ (BIFURCATED ON 1/6/1976)

എ. ദാമോദരന്‍ നായര്‍ ജി.ചന്ദ്രശേഖരന്‍ നായര്‍ എസ്സ്. വാസുദേവന്‍പിള്ള പി.ദേവകി ഭായ് എം.ആര്‍.കമലം ആര്‍. രാഘവന്‍പിള്ള എന്‍. രവീന്ദ്രന്‍ നായര്‍ കെ.ആര്‍.ഗോപികാരമണന്‍ നായര്‍ സി.ശ്രീനിവാസന്‍ പിള്ള ആര്‍. രാജലക്ഷ്മിഅമ്മ

രാജാരവിവര്‍മ്മ ബോയ്സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററിസ്കൂള്‍(1/6/2001)

പി.ആര്‍. ശശീന്ദ്രന്‍പിള്ള പി.ആര്‍. നളിനകുമാരി ആര്‍. കൃഷ്ണകുമാര്‍ വര്‍മ്മ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ജസ്ററീസ് ജി.ബാലഗംഗാധരന്‍ നായര്‍ - മുന്‍ അഴിമതി നിരോധനകമ്മീഷന്‍ ചെയര്‍മാന്‍
  • കിളിമാനൂര്‍ രമാകാന്തന്‍ - പ്രശസ്ത കവി.
  • ഡോ.കെ ശ്രീധരന്‍ പോറ്റി - ഹൃദയ രോഗ വിദഗ്ധന്‍.
  • കിളിമാനൂര്‍ കുഞ്ഞിക്കുട്ടന്‍ - നാടകപ്രവര്‍ത്തകന്‍.
  • മുല്ലക്കര രത്നാകരന്‍ - കേരളാ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി.
  • ഡോ.അബ്ദുല്‍ നാസര്‍ - ഹൃദയ രോഗ വിദഗ്ധന്‍.
  • മാറ്റാപ്പള്ളി മജീദ് - സോഷ്യലിസ്റ്റ് നേതാവ്.
  • ജി.ലതികാ ദേവി - സിനിമാ പിന്നണി ഗായിക.
  • ബി.പി.മുരളി - തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്.

അദ്ധ്യാപകരും സ്ററാഫ് അംഗങ്ങളും

ആര്‍. കൃഷ്ണകുമാര്‍ വര്‍മ്മ ബി.ലൈല, കെ. രാജേശ്വരി, ജി.എസ്സ് ബീന, ടി.എസ്സ്.ഉഷ, എസ്സ്.മിനി, ജി.എം.വാര്യര്‍, വി.എസ്സ്.പ്രിയ, ബി.ഗോപകുമാര്‍ , എന്‍.ടി.ഗീതാകുമാരി, കെ.ഗിരിജകുമാരി, ഐ.ബി.ജയശ്രീ, എസ്സ്.അനിതകുമാരി, പി.ആര്‍.അനിത, ആര്‍. വസന്തകുമാരിഅമ്മ, ആര്‍. ദിനേഷ്, ബി.പ്രതിഭ, ആര്‍.എസ്സ്.ബിന്ദു, വി.മീന, എ.എസ്സ്.ലേജു, വി.സന്ധ്യ, വി.കെ.ഷാജി, സി.കെ.ശ്രീകുമാര്‍, എം.സി.പ്രവീണ്‍, എസ്സ്.ആര്‍. ജയശ്രീ, എല്‍. ലിജ, വി.എം.വിധു, എസ്സ്. എസ്സ്.ഷീന, രാഖി രാധാകൃഷ്ണന്‍, എം.എല്‍.ജോളി, എസ്സ്.ഹീര, എസ്സ്.എന്‍.സ്മിത, വി.എസ്സ്.ബിനുറേ, വി.എസ്സ്.സന്തോഷ്, എസ്സ്.സരിത, എസ്സ്.സജിത, കാര്‍ത്തികാ കണ്ണപ്പന്‍, പി.നിസ്സാം, വി.ആര്‍. സാബു, ജി. അനില്‍കുമാര്‍, ജി.ജെ .സോണി, എ.വി.അനൂപ്കുമാര്‍, എസ്സ്. ദീപക്, എ.വി.അനിത, എം.എ.അനിത, ജി.ആര്‍. ജയശ്രീ, എച്ച്.ആര്‍. ഷിബു, എസ്സ്.സുരേഷ്കുമാര്‍, കെ.രമേഷ് വര്‍മ്മ, എസ്സ്.ഗോപാലകൃഷ്ണശര്‍മ്മ, ടി.ഒ.സന്തോഷ്കുമാര്‍, കെ.രാമരാജവര്‍മ്മ. സ്കൂള്‍ ഐ.റ്റി.കോ- ഓര്‍ഡിനേറ്റര്‍ - ആര്‍.ദിനേഷ്.(e-mail-dineshrrv@gmail.com)

വഴികാട്ടി