വിമല ഹൃദയ എച്ച്.എസ്. വിരാലി/മറ്റ്ക്ലബ്ബുകൾ-17

റോ‍ഡ് സേഫ്‌റ്റി ക്ലബ്ബ്

റോ‍ഡ് സേഫ്‌റ്റി ക്ലബ്ബ് കൺവീനർ

എെ ടി ക്ലബ്ബ്

എെ ടി ക്ലബ്ബ് കൺവീനർ ജോളി. വി

          "ഹായ്സ്കൂൾ കുട്ടിക്കൂട്ടം ".ഹാർഡ് വയർ പരിശീലനം, അനിമേഷൻ, മലയാളം കംപ്യൂട്ടിംഗ്, സൈബർ മീഡിയ, ഇലക്ട്രോണികസ് എന്നീ അഞ്ചിനങ്ങളിലൂടെ വിവരവിനിമയ സാങ്കേതിക രംഗത്തെ പുത്തൻ സങ്കേതങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഐ റ്റി @സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ ക്ളാസ്സുകളിൽ നടപ്പാക്കിവരുന്ന ഹായ്സ്കൂൾകുട്ടിക്കൂട്ടംപദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം 2017 മാർച്ച് മാസം 10 ന് നടന്നു.30 കുട്ടികളാണ് അംഗങ്ങളായുള്ളത്.പിടിഎ പ്രസിഡന്റ് ശ്രീ സിന്ധുകുമാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പ്രഥമാധ്യാപിക സിസ്റ്റർ അനിജാമേരി അധ്യക്ഷത വഹിച്ചു.എസ്.ഐ.റ്റി.സി ജോളി ടീച്ചർ പരിശീലന പദ്ധതിയെക്കുറിച്ച് വിശദീകരിച്ചുകാലത്തിന്റെ പടയോട്ടത്തിൽ ചുക്കാൻ പിടിക്കുന്ന വിവരവിനിമയ സാങ്കേതിക വിദ്യ അപ്പാടെ ഉൾക്കൊണ്ടുകൊണ്ട് വിവിധ വിഷയങ്ങളുടെ പഠനത്തിനും,പഠനാനുബന്ധപ്രവർത്തമങ്ങൾക്കും കമ്പ്യൂട്ടറിന്റെയും Internet ന്റേയും സൗകര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുവാൻ ഈ ക്ലബ് പരിശീലിപ്പിക്കുന്നു. ഉപജില്ലാതല IT മേളയിൽ UP,HS വിഭാഗത്തിന് Over all Ist  ലഭിക്കുകയുണ്ടായി. ജില്ലാതലമൽസരത്തിൽ Multimedia, Web Designing, Project എന്നിവയ്ക്ക്  A Grade ഉം ലഭിച്ചു. സർക്കാരിന്റെ പുതിയ പദ്ധതിയായ " LITTLE KITES” ൽ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് IT CLUB മുന്നേറുന്നു. ഉച്ചയ്ക്ക് 12.30 മുതൽ 1.30വരെ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് മൾട്ടീമീഡിയ, വെബ് ഡിസെെനിംഗ് , മലയാളം ടൈപ്പിംഗ്,ഡിജിറ്റൽ പെയിന്റിംഗ് ,ഇലക്ട്രോണ്ക്സ്  പരിശീലനം നൽകിവരുന്നു.

ഹിന്ദി ക്ലബ്ബ്

ഹിന്ദി ക്ലബ്ബ് കൺവീനർ

  • ജ‌ൂൺ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പലതരം ചെടികളും മരങ്ങളും പരിചയപ്പെട്ട് അവയുടെ ഹിന്ദി പേരുകൾ അന്വേഷിച്ച് കണ്ടെത്തി.
  • ലഹരിവിരുദ്ധ ദിനത്തിൽ ലഹരിയുടെ ദുരുപയോഗത്തെക്കുറിച്ചും അതിന്റെ ദൂഷ്യഫലത്തെക്കുറിച്ചും ക്ലാസ് നടത്തി. പഠന പ്രവർത്തനത്തിന്റെ ഭാഗമായി എട്ടാംതരത്തിൽ നാടകാവതരണവും പോസ്റ്റർ രചനാമത്സരവും നടത്തി.
  • ജുലായ് 31. പ്രേംചന്ദ് ദിനം. പ്രേംചന്ദിന്റെ രചനകൾ പരിചയപ്പെടുത്തി.

സ്കൂൾ സുരക്ഷാ ക്ലബ്ബ്

നേച്ചർ ക്ലബ്

നേച്ചർ ക്ലബ് കൺവീനർ

അനിത

      സ്കൂളിനുചുറ്റുവട്ടം മനോഹരമാക്കുന്നതിന് നേച്ചർ ക്ലബ് ഒരു പ്രമുഹ പങ്ക് വഹിക്കുന്നു. വിദ്യാർത്ഥികൾ കൾക്ക് കാർഷിക വൃത്തിയിൽ അഭിരുചി വളർത്തുന്നതിന് വേണ്ടി പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുന്നു.

ലഹരി വിരുദ്ധ ക്ലബ്ബ്

ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ

ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ് കൺവീനർ റീന സ്റ്റാൻലി

  • ഇംഗ്ലീഷ് ക്ലബ്ബ് ജൂൺ 21 ന് രൂപീകരിച്ചു.
  • ആസൂത്രണ നടത്തിപ്പിനായി വിദ്യാർത്ഥികളുടെ 10 അംഗ എക്സിക്യൂട്ടീവ് കമ്മറ്റി നിലവിലുണ്ട്.
  • ജൂലൈ 12 മലാല ദിനത്തിന്റെ ഭാഗമായി മലാലയുടെ യു.എൻ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ കുട്ടികളെ കേൾപ്പിച്ചു
  • ജൂലൈ 26 ബർണാട് ഷാ ദിനത്തോടനുബന്ധിച്ച് പ്രസംഗ മത്സരം നടത്തി.

സംസ്കൃതം ക്ലബ്ബ്

സംസ്കൃതം ക്ലബ്ബ് കൺവീനർ ഫ്രാൻസിസ് സാർ

  • ജൂൺ 5പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സെമിനാർ നടത്തി.
  • ഔഷധ സസ്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ചർച്ചയും സംഘടിപ്പിച്ചു.
  • സംസ്കൃതം ക്ലബ്ബ് കുട്ടികൾ സ്കൂളിൽ തയ്യാറാക്കി വരുന്ന ഔഷധസസ്യത്തോട്ടത്തിന് സസ്യങ്ങളുടെ സംസ്കൃതം പേരുകൾ എഴുതി പ്രദർശിപ്പിക്കുന്ന പ്രവർത്തനം ആരംഭിച്ചു.
  • ജൂൺ 21 യോഗാ ദിനത്തോടനുബന്ധിച്ച് യോഗയും ആരോഗ്യവും എന്ന വിഷയത്തെ അധികരിച്ച് ഉപന്യാസ മത്സരം സംഘടിപ്പിച്ചു .ലളിതമായി ചെയ്യാവുന്ന ചില വ്യായാമമുറകൾ പരിശീലിച്ചു.
  • ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് സംസ്കൃത കൃതികളുടെ പ്രദർശനവും വായനയും നടത്തി.

ശുചിത്വ ക്ലബ്ബ്

ശുചിത്വ ക്ലബ്ബ്കൺവീനർ