വിമല ഹൃദയ എച്ച്.എസ്. വിരാലി/മറ്റ്ക്ലബ്ബുകൾ-17
മലയാളം ക്ലബ്ബ്
മലയാളംക്ലബ്ബ് കൺവീനർ
കെ.സി.പത്മകുമാർ
മലയാളംക്ലബ്ബ് പ്രവർത്തനം

വിദ്യാർത്ഥിളുടെയും അധ്യാപകരുടെയും സാഹിത്യാഭിരുചി വളർത്തുക എന്ന ഉദ്ദേശ്യ ത്തോടെകൂടി ഗവൺമെന്റ് രൂപീകരിച്ചിട്ടുള്ള സംരഭമായ വിദ്യാരംഗം കലാവേദിയിൽ കുട്ടികളുടെ സർഗ്ഗാത്മകതയും വിജ്‍ഞാനതൃഷ്ണയും പരിപോഷിപ്പിക്കുന്ന പല പ്രവർത്തനങ്ങളും സ്ക്കൂൾ തലത്തിൽ നടത്തി സമ്മാനങ്ങൾ നൽകിവരുന്നു.യു.പി,ഹൈസ്കൂൾ തലങ്ങളിലായി 168 കുട്ടികൾ അവരുടെവിവിധ കഴിവുകൾ മാറ്റുരച്ച് പ്രതിഭ തെളിയിക്കുന്നുമലയാളിയെ വായനയുടെയും അക്ഷരത്തിന്റെയും ലോകത്തേക്ക് നയിച്ച, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട അക്ഷരങ്ങളുടെ തോഴനായ പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19ന് വിവിധ മൽസരങ്ങളിലൂടെയും പുസ്തകപ്രദർശനത്തിലൂടെയും കുട്ടികളെ വായനയുടെ ലോകത്ത് കൈപിടിച്ചുയർത്തി.നിഷാമേരി ടീച്ചർ നേതൃത്വം നൽകി..
മലയാളംക്ലബ്ബ് പ്രവർത്തനം
റോഡ് സേഫ്‌റ്റി ക്ലബ്ബ്
റോഡ് സേഫ്‌റ്റി ക്ലബ്ബ് കൺവീനർ
ഐ ടി ക്ലബ്ബ്
ഐ ടി ക്ലബ്ബ് കൺവീനർ ജോളി. വി
"ഹായ്സ്കൂൾ കുട്ടിക്കൂട്ടം ".ഹാർഡ് വയർ പരിശീലനം, അനിമേഷൻ, മലയാളം കംപ്യൂട്ടിംഗ്, സൈബർ മീഡിയ, ഇലക്ട്രോണികസ് എന്നീ അഞ്ചിനങ്ങളിലൂടെ വിവരവിനിമയ സാങ്കേതിക രംഗത്തെ പുത്തൻ സങ്കേതങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഐ റ്റി @സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ ക്ളാസ്സുകളിൽ നടപ്പാക്കിവരുന്ന ഹായ്സ്കൂൾകുട്ടിക്കൂട്ടംപദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം 2017 മാർച്ച് മാസം 10 ന് നടന്നു.30 കുട്ടികളാണ് അംഗങ്ങളായുള്ളത്.പിടിഎ പ്രസിഡന്റ് ശ്രീ സിന്ധുകുമാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പ്രഥമാധ്യാപിക സിസ്റ്റർ അനിജാമേരി അധ്യക്ഷത വഹിച്ചു.എസ്.ഐ.റ്റി.സി ജോളി ടീച്ചർ പരിശീലന പദ്ധതിയെക്കുറിച്ച് വിശദീകരിച്ചുകാലത്തിന്റെ പടയോട്ടത്തിൽ ചുക്കാൻ പിടിക്കുന്ന വിവരവിനിമയ സാങ്കേതിക വിദ്യ അപ്പാടെ ഉൾക്കൊണ്ടുകൊണ്ട് വിവിധ വിഷയങ്ങളുടെ പഠനത്തിനും,പഠനാനുബന്ധപ്രവർത്തമങ്ങൾക്കും കമ്പ്യൂട്ടറിന്റെയും ഇന്റർനെററിന്റേയും സൗകര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുവാൻ ഈ ക്ലബ് പരിശീലിപ്പിക്കുന്നു. ഉപജില്ലാതല എെടി മേളയിൽ യു.പി.എച്ച് എസ് വിഭാഗത്തിൽ ഒാവറോൾ ഫസ്റ്റ് ലഭിക്കുകയുണ്ടായി. ജില്ലാതലമൽസരത്തിൽ മൾട്ടി മീഡിയ, വെബ് ഡിസൈനിംഗ്, പ്രോജക്ട് എന്നിവയ്ക്ക് എ ഗ്രേഡ് ഉം ലഭിച്ചു. സർക്കാരിന്റെ പുതിയ പദ്ധതിയായ " ലിറ്റിൽ കൈറ്റ്സി ” ൽ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് എെടി ക്ലബ് മുന്നേറുന്നു. ഉച്ചയ്ക്ക് 12.30 മുതൽ 1.30വരെ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് മൾട്ടീമീഡിയ, വെബ് ഡിസെെനിംഗ് , മലയാളം ടൈപ്പിംഗ്,ഡിജിറ്റൽ പെയിന്റിംഗ് ,ഇലക്ട്രോണിക്സ്അനിമേഷൻ എന്നിവയിൽ , പരിശീലനം നൽകിവരുന്നു.
-
എെടി മേളയിൽ തുടർച്ചയായി ഒാവറോൾ നേടുന്ന ചുണക്കുട്ടികൾ
-
""എെടി ക്ലബ് പ്രവർത്തനങ്ങൾ""
-
""എെടി ക്ലബ് പ്രവർത്തനങ്ങൾ""
-
എെടി ക്ലബ് പ്രവർത്തനങ്ങൾ
ഡിജിറ്റൽ അത്തപ്പൂക്കളം 2019-20
-
ആഷിക് വിജയ്
-
റിയ
-
ആദർശ്
-
ജോബിൻ
-
ഫാബിയാൻ
-
ആദർശ്
ഹിന്ദി ക്ലബ്ബ്
ഹിന്ദി ക്ലബ്ബ് കൺവീനർ

- ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പലതരം ചെടികളും മരങ്ങളും പരിചയപ്പെട്ട് അവയുടെ ഹിന്ദി പേരുകൾ അന്വേഷിച്ച് കണ്ടെത്തി.
- ലഹരിവിരുദ്ധ ദിനത്തിൽ ലഹരിയുടെ ദുരുപയോഗത്തെക്കുറിച്ചും അതിന്റെ ദൂഷ്യഫലത്തെക്കുറിച്ചും ക്ലാസ് നടത്തി. പഠന പ്രവർത്തനത്തിന്റെ ഭാഗമായി എട്ടാംതരത്തിൽ നാടകാവതരണവും പോസ്റ്റർ രചനാമത്സരവും നടത്തി.
- ജുലായ് 31. പ്രേംചന്ദ് ദിനം. പ്രേംചന്ദിന്റെ രചനകൾ പരിചയപ്പെടുത്തി.
സ്കൂൾ സുരക്ഷാ ക്ലബ്ബ്
പ്രവർത്തി പരിചയ ക്ലബ്
പ്രവർത്തി പരിചയ ക്ലബ് കൺവീനർ
സുനി
കുട്ടികളുടെ ഉൽപ്പന്ന നിർമ്മാണാഭിരുചി വളർത്തുന്നതിൽ ഈ ക്ലബ് പ്രാധാന പങ്ക് വഹിക്കുന്നു.സ്കൂൾതല പ്രവർത്തി പരിചയ മേള നടത്തുകയും സബ് ജില്ലാ മൽസരത്തിൽ കുട്ടികളെ പങ്കെടുപ്പി്കകുകയും ചെയ്യുന്നു. ഇത്തവണത്തെ സബ് ജില്ലാ മൽസരത്തിൽ 29 കുട്ടികൾ പങ്കെടുക്കുകയും HS വിഭാഗത്തിന് Over all Ist ഉം UP വിഭാഗത്തിന് Over all IInd ഉം ലഭിക്കുകയുണ്ടായി. റവന്യൂ ജില്ലാ മൽസരത്തിൽ 17 കുട്ടികൾ പങ്കെടുക്കുയും HS ലേ ആദർഷ് വിനോദിന് ഒന്നാം സ്ഥാനവും UP യിലെ ബിബിഷാരാജിന് ഒന്നാം സ്ഥാനവും കരസ്ഥമാക്കിക്കൊണ്ട് സംസ്ഥാനതല മൽസരത്തിൽ B Grade കരസ്ഥമാക്കുകയും ചെയ്യ്തു.
പ്രവർത്തനം - പ്രവർത്തി പരിചയവുമായി ബന്ധപ്പെട്ട് സ്കൂളിൽ എല്ലാ വെളളിയാഴ്ചകളിലും ഉച്ചയ്ക്ക് 1മണിക്ക് നിർമ്മാണ പ്രവർത്തനങ്ങളിൽ പരിശീലനം നേടിയ കുട്ടികളെ സ്കൂൾതല പ്രവർത്തി പരിചയ മേളയിൽ പങ്കെടുപ്പിക്കുന്നു.പഠനത്തോടൊപ്പം നിർമ്മാണ പ്രവർത്തനങ്ങളിൽ പ്രാവിണ്യം നേടുന്നതിനും സ്വയം തൊഴിൽ സ്വായത്തമാക്കുന്നതിനുളള അവസരവും ലഭ്യമാക്കുന്നു.
എനർജി ക്ലബ്-2018-2019
2018-2019 അദ്ധ്യാന വർഷത്തെ എനർജി ക്ലബ് ആരംഭിക്കുന്നതിനായി യൂപി, ഹൈസ്കൂ്ൾ വിദ്യാർത്ഥികളെ വിളിച്ചുകൂട്ടുകയും സയൻസ് ക്ലബിൻെറ സഹായത്തോടുകൂടി വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുകയുണ്ടായി. ഇതിൻെറ ഫലമായി 2/07/2018 തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 1 pm ബഹുമാനപ്പെട്ട എച്ച്.എം മിസിസ് ലൈലാപ്രകാശ് ഊർജസംരക്ഷണത്തിനെക്കുറിച്ച് കുട്ടികൾക്ക് വ്യക്തമാക്കിക്കൊടുത്തുകൊണ്ട് ഈ സംരംഭം ഒൗപചാരികമായി ഉത്ഘാടനം ചെയ്തു. ഇതിനെ തുടർന്ന് കുട്ടികൾക്ക് ചിത്രരചന മത്സരം ഒപ്പം ഊർജസംരക്ഷണവുമായി ബന്ധപ്പെട്ട് ക്വിസ് മൽസരം നടത്തുകയും ഇതിൻെറ ഫലം പ്രഖ്യാപിക്കുകയും ചെയ്തു.
എക്കോ ക്ലബ്
ക്ലബ്ബ് കൺവീനർ
- ഫിലോമിന ജോസഫ്
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വിവിധ തരത്തിലുളള ഔഷധ സസ്യങ്ങൾ സ്കൂളിൽ ഗ്രൗണ്ടിൽ വച്ചു പിടിപ്പിച്ചു. 25 വിദ്യാർത്ഥികളാണ് ഇതിൽ അംങ്ങളായിരിക്കുന്നത്. ലീഡറായി അഹില.എസ്.എസിനെ തിരഞ്ഞെടുത്തു. ക്ലബിന്റെ കൺവീണറായ ഫിലോമിന ജോസഫ് ടീച്ചർ കുട്ടികൾക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു. എക്കോ ക്ലബിന്റെ പ്രവർത്തനങ്ങൾ വൃക്ഷതൈകളുടെ വിതരണം, ഔഷധ സസ്യങ്ങളുടെ പരിപാലനം, അലങ്കാരച്ചെടികളുടെ എണ്ണം വർദ്ധിപ്പിക്കൽ, ജൈവ പച്ചക്കറി കൃഷിയെക്കുറിച്ചുളള ബോധവൽക്കരണ ക്ലാസ് .
നേച്ചർ ക്ലബ്
നേച്ചർ ക്ലബ് കൺവീനർ
അനിത
സ്കൂളിനുചുറ്റുവട്ടം മനോഹരമാക്കുന്നതിന് നേച്ചർ ക്ലബ് ഒരു പ്രമുഖ പങ്ക് വഹിക്കുന്നു. വിദ്യാർത്ഥികൾ കൾക്ക് കാർഷിക വൃത്തിയിൽ അഭിരുചി വളർത്തുന്നതിന് വേണ്ടി പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുന്നു.
-
ജൈവ വൈവിധ്യ പാർക്ക് 2019-20
-
ജൈവ വൈവിധ്യ പാർക്ക്
-
ജൈവ വൈവിധ്യ പാർക്ക്
-
ജൈവ വൈവിധ്യ പാർക്ക്
-
ജൈവ വൈവിധ്യ പാർക്ക്
-
ജൈവ വൈവിധ്യ പാർക്ക്
-
ജൈവ വൈവിധ്യ പാർക്ക്
-
ജൈവ വൈവിധ്യ പാർക്ക്
-
ജൈവ വൈവിധ്യ പാർക്ക്
-
ജൈവ വൈവിധ്യ പാർക്ക്
-
ജൈവ വൈവിധ്യ പാർക്ക്
ലഹരി വിരുദ്ധ ക്ലബ്ബ്
ലഹരി ക്ക് എതിരെ അണിചേരാം 2019-20
ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ് കൺവീനർ റീന സ്റ്റാൻലി

* ഇംഗ്ലീഷ് ക്ലബ്ബ് ജൂൺ 21 ന് രൂപീകരിച്ചു.
*ജൂലൈ 12 മലാല ദിനത്തിന്റെ ഭാഗമായി മലാലയുടെ യു.എൻ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ കുട്ടികളെ കേൾപ്പിച്ചു
* ജൂലൈ 26 ബർണാട് ഷാ ദിനത്തോടനുബന്ധിച്ച് പ്രസംഗ മത്സരം നടത്തി.
* ഇംഗ്ലീഷ് ഭാഷയുടെ പ്രാവീണ്യം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഇംഗ്ലീഷ് ക്ലബ് "ഡ്രീംസ് “ വിജയകരമായി പ്രവർത്തിച്ചുവരുന്നു. വോക്കാബിലറി കാഫേ * കുട്ടികളുടെ വേഡ് പവ്വർ വർദ്ധിപ്പിക്കുന്നതിലേക്കായി ഇംഗ്ലീഷ് ക്ലബ് ലീഡേഴ്സ് ദിവസവും പ്രയാസമേറിയ രണ്ട് വാക്ക് വീതം ഒരുക്ലാസ്സിൽ എഴുതുകയും അതിന്റെ ശരിയുത്തരം സ്വീകരിക്കുകയും വിജയികളെ ലക്കി ഡ്രായിലൂടെ കണ്ടെത്തുകയും ചെയ്യുന്നു. സമ്മാനവിതരണം ഇംഗ്ലീഷ് ക്ലബ് കൺവീനർ ശ്രീമതി.റീനാസ്റ്റാന്റ്ലി ടീച്ചർ നിർവഹിക്കുകയും ചെയ്ത് വരുന്നു.
* ഇംഗ്ലീഷ് ക്ലബ്, ലാൻകേജ് ഗെയിം പസ്സിൽസ്, വേഡ് ഗേംസ്,ടു ഇൻ ഒാൺ,ജംബിൾഡ് വേർഡ്സ് വെയിസ്സ് സേയിംഗ്സ്സ് എന്നിവ എല്ലാക്ലബ് മീറ്റിംഗിംലും നടത്തിവരുന്നു.
* റോൾ പ്ലേ ഹെലൻ കെല്ലർ ഡേ റോൾ പ്ലേ ചെയ്ത് കൊണ്ട് ക്ലബിൽ ആചരിച്ചു. സ്പീച്ച്,ഇന്റർവ്യൂ ഹെലൻകെല്ലറുമായിട്ടുളളത് എന്നിവ ക്ലബ് അംഗങ്ങൾ അവതരിപ്പിച്ചു.

* ന്യൂസ് പേപ്പർ റീഡിംഗ് ... മാസ്റ്റർ പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തിയ "ഡെയിലി നീഡ് ആൻ ജംഗ്ലീഷ് ന്യൂസ് പേപ്പർ" എന്നതിന്റെ ഭാഗമായി ഹൈസ്കൂളിലെ എല്ലാ ഡിവിഷനുകളിലും ദ ഹിന്ദു ന്യൂസ് പേപ്പർ ദിനം തോറും കുട്ടികൾ വായിക്കുകയും പത്രവാർത്തകൾ തയ്യാറാക്കുവാൻ പത്രം ഉപയോഗിക്കുകയും ചെയ്യുന്നു.
കൂടാതെ 50 പേജു ഉളള ദ ഹിന്ദു- ടാബ്ലോയ്സ് ഞായറാഴ്ച പത്രം സ്കൂളിൽ വികരണം ചെയ്യുന്നു.
* സെമിനാർ
* ഇംഗ്ലീഷ് ക്ലാസുകളിൽ കുട്ടികൾ ഇംഗ്ലീഷ് ഭാഷാക്ലാസ്സിൽ
1.ഗാന്ധിജി ആൻ എൻബോഡിമെന്റ് ഒാഫ് ഹ്യൂമൺ വാലൂസ് . 2.മൈഗ്രേറ്റിംഗ് പീപ്പിൾ ആന്റ് ദയർ പ്രോബിളം എന്ന വിഷയത്തിൽ കുട്ടികൾ സെമിനാർ അവതരിപ്പിച്ചു.
* കോറിയോ ഗ്രാഫി സോങ് ഒാഫ് എ ഡ്രീം എന്ന സരോജിനി നായിഡുവിന്റെ കവിതയുടെ കോറിയോ ഗ്രാഫി ഇംഗ്ലീഷ് ക്ലബിൽ അവതരിപ്പിച്ചു.
* മറ്റ് പഠന പ്രവർത്തനങ്ങൾ ക്ലാസ് ലൈബ്രറി ഇംഗ്ലീഷ് ക്ലാസ്സ് ലൈബ്രറി 8F,8C,9D,9F എന്നീ ക്ലാസുകളിൽ വിജയകരമായി പ്രവർത്തിച്ച് വരുന്നു. ലൈബ്രറി പീരിഡും ഫ്രീ പീരിഡും ഇതിനായി വിനിയോഗിക്കുന്നു.
* പിക് ച്ചർ എക്സിബിഷൻ ഗാന്ധിജിയുടെ ജീവചരിത്രത്തെ അടിസ്ഥാനമാക്കി അപൂർവ്വ ചിത്രങ്ങളിടെ സമാഹാരം കുട്ടികൾ ശേഖരിക്കുകയും ചാർട്ടിൽ പ്രദർശിപ്പിക്കുകയും ചെയ്തു.പ്ലകാർഡ് ഫെസ്റ്റ് ഗാന്ധിജിയുടെ മഹത് വചങ്ങൾ
കുട്ടികൾ ശേഖരിക്കുകയും അവ പ്ലകാർഡാക്കി ക്ലാസിൽ പ്രദർശിപ്പിച്ചു. ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചിത്രപ്രദർശനം വിജയകരമായി നടത്തുകയുണ്ടായി.
ഭിന്നശേഷി വിഭാഗം 2018-19
ഭിന്നശേഷി വിഭാഗം കൺവീനർ
- ജയന്തി

2018-19 അധ്യായന വർഷം ഭിന്നശേഷി വിഭാഗത്തിൽ വിവിധ കാറ്റഗറിയിലായി 28 കുട്ടികൾ പഠിക്കുന്നു.അവർക്ക് സങ്കലിത വിദ്യാഭ്യസത്തിന്റെ ഭാഗമായി റിസോഴ്സ് അധ്യാപികയായ ശ്രീമതി ജയന്തി.എ.എസ് നേതൃത്വം നൽകി വരുന്നു. ഓരോ കുട്ടികളുടെയും ലെവൽ അനുസരിച്ചുളള അഡാപ്റ്റഡ് ക്ലാസ് റൂം പ്രവർത്തനങ്ങൾ,ചിത്രരചന,കളറിംഗ്, പേപ്പർ ക്രാഫ്റ്റ് ,വെജിറ്റബിൾ പ്രിന്റിംഗ് ബുക്ക് ബയന്റിംഗ് , മുത്തുകോർക്കൽ,സോപ്പു നിർമ്മാണം, ലോഷൻ നിർമ്മാണം എന്നീ പ്രവർത്തനങ്ങളും ഓരോ കുട്ടികളുടെയും കഴിവുകളും പരിമിതികളും മനസ്സിലാക്കുന്നതിന് പ്രോഫയിൽ തയ്യാറാക്കിയും കൊണ്ടുളള പ്രവർത്തനങ്ങൾ രക്ഷകർതൃബോധവത്കരണ പരിപാടികൾ എന്നിവയും നടത്തിവരുന്നു. കുട്ടികളുടെ മാനസ്സികോല്ലാസത്തിനായി ഫീൽഡ് ട്രിപ്പ് സംഘടിപ്പിക്കുകയും പൊതു പരീക്ഷയിൽ കുട്ടികൾക്കാവശ്യമായ പരീക്ഷാ കുട്ടികളുടെ ജീവിതസാഹചര്യം മനസ്സിലാക്കുന്നതിന് ക്ലാസ്ക്ലബ് ടീച്ചറുമായി ചേർന്ന് കുട്ടികളുടെ ഭവനം സന്ദർശിക്കുകയും സഹായങ്ങൾ ചെയ്തു കൊണ്ട് കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നയിനായി ആവശ്യമായ പ്രവർത്തനങ്ങൾ സർഗ്ഗാത്മകമായ രീതിയിൽ ചെയ്തുവരുന്നു.സ്കൂളിലേ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായുളള വായക്തിഗത വിദ്യാഭ്യസ പദ്ധതിയാണിത്. 5 മുതൽ 10വരെ 33 വിദ്യാർത്ഥികണാണ് ഈ വിഭാഗത്തിലുളളത്. ഡിസംബർ 3 ലോകഭിന്നശേഷി ദിനവുമായി അസംബ്ലിയിൽ ഇവരെ ആദരിക്കുകയും കലാകായിക മൽസരത്തിൽ വിജയിച്ചവർക്കുളള സമ്മാനങ്ങൾ നൽകുകയുണ്ടായി. തിരുവനന്തപുരം ജില്ലാ Speci മൽസരത്തിൽ കലോൽസവത്തിൽ 7ാം ക്ലാസിൽ പഠിക്കുന്ന ലിയോണ പദ്യപാരായണം ലളിതഗാനം എന്നീ വിഭാഗത്തിൽ A Grade കരസ്ഥമാക്കുകയും ചെയ്യതു. മാനസികഉല്ലാസത്തിന്റെ ഭാഗമായി ഒരു ദിവസത്തെ ടൂർ നടത്തി.
സംസ്കൃതം ക്ലബ്ബ്
സംസ്കൃതം ക്ലബ്ബ് കൺവീനർ ഫ്രാൻസിസ് സാർ

* ദിവസം സംസ്കൃതഭാഷയിൽ അസംബ്ലി നടത്തി.
- പ്രതിഞ്ജയ്ക്ക് പുറമേ,സുഭാഷിതാലാപനം, ദേശഭക്തി ഗാനം പ്രശ്നോത്തരി തുടങ്ങുയവ നടത്തുകയുണ്ടായി
- ആപ്തവാക്യങ്ങൾ ചാർട്ടിൽ പ്രദർശിപ്പിച്ചു
- ജൂൺ 5പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സെമിനാർ നടത്തി.
- ഔഷധ സസ്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ചർച്ചയും സംഘടിപ്പിച്ചു.
- സംസ്കൃതം ക്ലബ്ബ് കുട്ടികൾ സ്കൂളിൽ തയ്യാറാക്കി വരുന്ന ഔഷധസസ്യത്തോട്ടത്തിന് സസ്യങ്ങളുടെ സംസ്കൃതം പേരുകൾ എഴുതി പ്രദർശിപ്പിക്കുന്ന പ്രവർത്തനം ആരംഭിച്ചു.
- ജൂൺ 21 യോഗാ ദിനത്തോടനുബന്ധിച്ച് യോഗയും ആരോഗ്യവും എന്ന വിഷയത്തെ അധികരിച്ച് ഉപന്യാസ മത്സരം സംഘടിപ്പിച്ചു .ലളിതമായി ചെയ്യാവുന്ന ചില വ്യായാമമുറകൾ പരിശീലിച്ചു.
- ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് സംസ്കൃത കൃതികളുടെ പ്രദർശനവും വായനയും നടത്തി.
*കവിതാരചന,കഥാരചന,പ്രശ്നോത്തരി തുടങ്ങിയ മത്സരങ്ങൾ നടത്തി.
സംസ്കൃതോൽസവത്തിൽ കുട്ടികൾ വിവിധ മൽസര ഇനങ്ങളിൽ പങ്കെടുത്ത് ഉപജില്ലാതലത്തിൽ നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തു.സ്കൂളിന്റെ സംസ്കൃത ക്ലബിന്റെ പ്രവർത്തനം കാര്യക്ഷമമായി നടന്നു വരുന്നു. നാമ പദ ക്രിയ്യാപദവിവേചനം, പുല്ലിംഗ സ്ത്രീലിംഗ,നപുസലിംഗ പദലേഖനം തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു. സംസ്കൃത കൗൺസിൽ രൂപീകരണം 18-07-2018 വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 1 മണിയ്ക്ക് സ്കൂൾതല സംസ്കൃത കൗൺസിൽ കൂടുകയുണ്ടായി. കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ വിലതിരുത്തി. തുടർന്ന് സമിതി അംഗങ്ങളെ തിരഞ്ഞെടുത്തു.

സമിതി അംഗങ്ങൾ
- പ്രസിഡന്റ് - ലൈല പ്രകാശ് .സി.ഡി (ഹെഡ്മിസ്ട്രസ്)
- വൈസ് പ്രസിഡന്റ് - ഫ്രാൻസിസ് .എൽ ( സംസ്കൃതാധ്യാപകൻ)
- സെക്രട്ടറി - വൃന്ദ. ജെ
- അംഗങ്ങൾ - അജിത്ത്.എസ്, ആൻസി, ബിപിൻ.ബി, രേഷ്ന, സ്നേഹ,ജോബിൻ,ആൻ മരിയ, ശിവ
ശുചിത്വ ക്ലബ്ബ്
ശുചിത്വ ക്ലബ്ബ്കൺവീനർ

