2017-18 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ
മുണ്ടൂർ ദേശത്തിനാകെ വൈഞ്ജാനികമൃതം പകർന്നു നൽകിയ വിദ്യാലയത്തിന്റെ 60-ാം വാർഷിക ആഘോഷങ്ങൾക്കാണ് 2017-18 വർഷം സാക്ഷ്യം വഹിച്ചത് . നാടിനാകെ ഗുണകരമായ രീതിയിൽ ഹരിതം,പൈതൃകം ,ആദരം,സാന്ത്വനം എന്നി പരിപാടികളാണ് 60-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തിയത്
ഉദ്ഘാടനം
വജ്ര ജൂബിലിയാഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം ജൂൺ 23 ന് ബഹു :ഒറ്റപ്പാലം എം എൽ എ ശ്രീ പി ഉണ്ണി നിർവഹിച്ചു .സമൂഹത്തിലെ പല വിശിഷ്ട വ്യക്തികളും യിലെത്തിയിരുന്നു.തുടർന്ന് ഒട്ടേറെ കലാപരിപാടികൾ അരങ്ങേറി