ചിങ്ങനല്ലൂർ എൽ.പി.എസ്. ചിങ്ങോലി/ പിടിഎ പ്രവർത്തനങ്ങൾ
സ്കൂൾ പിടിഎ 2018-'19 വ്യക്തമായ ലക്ഷ്യത്തോടെ രൂപീകൃതമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. എല്ലാ വിധത്തിലും സുതാര്യമായതും കാര്യക്ഷമമായതുമായ പ്രവർത്തനത്തിന് ഊന്നൽ കൊടുത്ത് കൊണ്ട് രൂപീകൃതമായ സ്കൂൾ എക്സിക്ക്യൂട്ടീവ് പി.ടി.എ കമ്മിറ്റി സ്കൂളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചർച്ച ചെയ്ത് തീരുമാനത്തിലെത്തിക്കുകയും ഇത് പ്രാവർത്തികമാക്കാൻ എല്ലാ വിധ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. സ്കൂൾ പിടിഎ 2018-'19 കമ്മിറ്റി എടുത്ത തീരുമാനങ്ങൾ സ്കൂൾ ബ്ളോഗിൽ കൊടുക്കും. ഇത് കൂടാതെ സ്കൂൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തുകയും പിടിഎ-യുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലും പ്രസിദ്ധപ്പെടുത്തും. അംഗങ്ങൾ ഒപ്പിട്ട മിനിട്ട്സിൻ്റെ പൂർണ്ണരൂപം സ്കൂൾ ഓഫീസിൽ സൂക്ഷിക്കുകയും തീരുമാനങ്ങളുടെ ഒരു പകർപ്പ് സ്കൂൾ അധികാരികൾക്ക്/മാനേജർക്ക് അയച്ചു കൊടുക്കുകയും ചെയ്യും. ഇതിലൂടെ എല്ലാ കാര്യങ്ങളിലും സുതാര്യത ഉറപ്പാക്കാൻ കഴിയുന്നു. സ്കൂൾ പി.ടി.എ-യുടെ നേതൃത്വത്തിൽ 2018-'2019 വർഷത്തിൽ സ്കൂളിൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു: സ്കൂളിന് വികസന ഫണ്ട് തുടങ്ങാൻ തീരുമാനിച്ചു ക്ളാസ് മുറികൾ പുതിയ ഫ്ളോർ ടൈസ് ഇടണമെന്ന് തീരുമാനിച്ചു വൈദ്യുതീകരിക്കാത്ത ഒരു മുറി ഉടനടി വൈദ്യുതീകരിക്കാൻ തീരുമാനിച്ചു സ്കൂൾ മുറ്റം റോഡ് ലെവലിൽ മണ്ണിട്ടുയർത്താൻ തീരുമാനിച്ചു ഊഞ്ഞാലിനും സ്ളൈഡിനും മേൽക്കൂര പണിയാൻ തീരുമാനിച്ചു പച്ചക്കറി കൃഷി വിപുലീകരിക്കാൻ തീരുമാനിച്ചു ക്ളാസ് മുറിയിലെ ചുമരുകളിൽ കുട്ടികൾക്ക് ഉപകാരപ്രദമായ ചാർട്ടുകൾ സ്ഥാപിക്കാൻ തീരുമാനിച്ചു സ്കൂൾ ബാഗിൻ്റെ ഭാരം കുറയ്ക്കാൻ തിരഞ്ഞെടുത്ത പുസ്തകങ്ങൾ ആഴ്ചയവസാസനം വരെ സ്കൂളിൽ സൂക്ഷിക്കാൻ തീരുമാനിച്ചു കുട്ടികളുടെ പഠനനിലവാരം സംബന്ധിച്ച് ക്ളാസ് ടീച്ചറുമായി കൃത്യമായ ഇടവേളകളിൽ ചർച്ച പിടിഎയ്ക്ക് പുതിയ നിയമാവലി തയ്യാറാക്കാൻ തീരുമാനിച്ചു സ്കൂളിൻ്റെ ബ്ളോഗ് ആരംഭിച്ചു മഴക്കെടുതിയിൽ ദുരിതാശ്വാസക്യാമ്പിൽ കഴിയുന്നവർക്ക് സോഷ്യൽ ക്ളബ്ബും മലയാള മനോരമ 'നല്ല പാഠം' പദ്ധതിയുമായി ചേർന്ന് വസ്ത്രങ്ങൾ എത്തിച്ചു കൊടുത്തു ലോക പരിസ്ഥിതി സംരക്ഷണ ദിനത്തിൽ പ്ളാസ്റ്റിക്കിനെതിരായി സോഷ്യൽ ക്ളബ്ബുമായി ചേർന്ന് ലഘുലേഖകൾ വിതരണം ചെയ്തു ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം കടയിൽ നിന്നും വാങ്ങുന്ന അനാരോഗ്യകരമായ മിഠായി ഒഴിവാക്കി അംഗങ്ങൾ തന്നെ പലഹാരം തയ്യാറാക്കി വിതരണം നടത്താൻ തീരുമാനിച്ചു ആഘോഷത്തിൽ പ്ളാസ്റ്റിക്ക് സമ്പൂർണമായി ഒഴിവാക്കാൻ തീരുമാനിച്ചു