പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ലിറ്റിൽകൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
നവ്യാനുഭവങ്ങളുമായി ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് പ്രവർത്തനമാരംഭിച്ചു
ലിറ്റിൽ കൈറ്റ്സ് അദ്ധ്യാപകർ
വിദ്യാർത്ഥികൾക്ക് ഐ ടി ലോകത്തിന്റെ മാസ്മരികതയെ പരിചയപ്പെടുത്തുന്നതിനും സ്‌കൂളുകളിലെ ഹൈ-ടെക് ക്ലാസ് മുറികളുടെ ശരിയായ പരിപാലനത്തിന് സജ്ജരാക്കുന്നതിനും വേണ്ടി കേരള വിദ്യാഭ്യാസ വകുപ്പും കൈറ്റ്സും ചേർന്ന് നടപ്പാക്കിയ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് ചേറൂർ പി പി ടി എം വൈ എച്ച് എസ് എസ് - ൽ പ്രവർത്തനമാരംഭിച്ചു. ഇതിന്റെ ഭാഗമായി തെരെഞ്ഞെടുക്കപ്പെട്ട 40 വിദ്യാർത്ഥികൾക്കുള്ള ആദ്യ ഏകദിന പരിശീലന ക്യാമ്പിന് വേങ്ങര സബ്‌ജില്ലാ കൈറ്റ്സ് മാസ്റ്റർ ട്രെയ്‌നർ മുഹമ്മദ് റാഫി മാസ്റ്റർ നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി അനിമേഷൻ, ഇലക്ട്രോണിക്സ്, ഹാർഡ്‌വെയർ, സൈബർ സുരക്ഷ, ഭാഷ കമ്പ്യുട്ടിങ് തുടങ്ങിയ മേഖലകളിൽ അംഗങ്ങൾക്ക് തുടർ ദിവസങ്ങളിൽ പരിശീലനം നൽകും. ഹെഡ്മാസ്റ്റർ പറങ്ങോടത്ത് അബ്ദുൽ മജീദ് മാസ്റ്റർ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ നൗഫൽ അഞ്ചുകണ്ടൻ, മിസ്ട്രസ് ഹസീന ടീച്ചർ എന്നിവർ പരിശീലന പരിപാടിയിൽ സജ്ജരായി.
- കൈറ്റ് മാസ്റ്റർ: നൗഫൽ അഞ്ചുകണ്ടൻ
- കൈറ്റ് മിസ്ട്രസ്: ഹസീന ടീച്ചർ
-
Little Kites Animation Training
-
Little Kites Animation Training
-
Little Kites Animation Training
-
Little Kites Animation Training
-
Little Kites Animation Training
കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക