മാർ തോമ ബധിര വിദ്യാലയം , ചെർക്കള

Schoolwiki സംരംഭത്തിൽ നിന്ന്
21:06, 17 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mthsdc (സംവാദം | സംഭാവനകൾ)
മാർ തോമ ബധിര വിദ്യാലയം , ചെർക്കള
വിലാസം
കാസര്‍ഗോഡ്
സ്ഥാപിതം30 - -
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല കാസര്‍ഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-12-2009Mthsdc




കാസറഗോഡ് ജില്ലയില്‍ ചെങ്കളഗ്രാമപഞ്ചായത്തില്‍ ചെര്‍ക്കളയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാര്‍ തോമാ എച്ച് എസ് ഫോര്‍ ഡെഫ് .മാര്‍ തോമാ സഭയുടെ കീഴില്‍ 1981 ജൂ​​​ണ്‍ 30ന് സ്ഥാപിച്ച ഈ വിദ്യാലയം കാസര്ഗോഡ് ജില്ലയിലെ ബധരര്‍ക്കായുള്ള ആദ്യത്തെ വിദ്യാലയമാണ്.

ചരിത്രം

മാര്‍ തോമാ സഭയുടെ സന്നിധ്യമില്ലായിരുന്ന കാസര്‍ഗോഡ് പ്രദേശത്ത് 10 കുട്ടികളുമായി 1981 ജൂണ്‍ 30ന് ആരംഭിച്ചതാണ് മാര്‍ ‍ തോമാ ബധിരവിദ്യാലയം . ശ്രവണ-സംസാര വൈകല്ല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉത്തരമലബാറില്‍ ആരംഭിച്ച ആദ്യത്തെ സ്കൂളാണിത്. പ്രീ പ്രൈമറി മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസ്സുകളിലായി 143 കുട്ടികള്‍ ഇവിടെ പഠിക്കുന്നു. ചെര്‍ക്കളയില്‍ അഞ്ചര ഏക്കര്‍ സ്ഥലത്തുള്ള ചെറിയ കെട്ടിടത്തില്‍ തുടങ്ങിയ സ്ഥാപനത്തില്‍, പ്രാരംഭകാലത്ത് കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം,മയനാട് ജില്ലകളില്‍നിന്നുള്ള ബധിര വിദ്യാ ര്ത്ഥികളാണുണ്ടായിരുന്നത്.1 മുതല്‍ 6 വരെയുള്ള ക്ലാസ്സുകള്‍ക്ക് 1989 ലും, 1990ല്‍ ആരംഭിച്ച ഹൈ സ്കൂള്‍ വിഭാഗക്കിന് 1993ലും അംഗീകാരം ലഭിച്ചു. 2004ല്‍ ഹയര്‍ സെകന്ററി കൊമേഴ്സ് ഗ്രൂപ്പ് ഗവണ്‍മെന്റ് അംഗീകാരത്തോടെ ആരംഭിച്ചു. 2005 ആഗസ്ത് 27ന് 1 മുതല്‍ 10 വരെ ക്ലാസ്സുകള്‍ക്ക് ബഹുമാനപ്പെട്ട കേരള സര്‍ക്കാര്‍ എയ്ഡഡ് പദവി നല്‍കി.

ഭൗതിക സാഹചര്യങ്ങള്‍

ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തു കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിനു ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • എക്കോ ക്ലബ്ബു
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പ്രവ്രുത്തി പരിചയ പരിശീലനം
  • സയന്സ് ക്ലബ്ബു
  • ഗണിത ശസ്ത്ര ക്ലബ്ബു
  • സോഷ്യല് സയന്സ് ക്ല്ബ്ബു
  • ഗേള്സ് ക്ലബ്ബ്

മാനേജ്മെന്റ്

കുന്നംകുളം--മതബാര്‍ ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത ഈശോ മാര്‍ തിമോഥെയോസ് തിരുമേനിയുടെ അനുഗ്രഹാശിസ്സുകളോടെ തുടങ്ങിയ ഈ സ്ഥാപനത്തിന്റെ സ്ഥാപക മാനേജര്‍ റവ.മത്തായി ജോസഫ് ആയിരുന്നു.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. സഖറിയാ തോമസ്

നിലവിലുള്ള അധ്യാപകര്‍
1998 മുതല്‍ ജോസ്മി ജോഷ്വ
1998 മുതല്‍ ഷീല എസ്
ബെന്‍സി ടി‍
മീനാ ഫിലിപ്സ്
ബിജുമോന്‍ സി‍‍
യമുനാ ജി ഉത്തമന്‍
ജുബി മറിയം ജോണ്‍
സിബി സി കുഞ്ഞപ്പന്‍
ജോഷിമോന്‍ കെ ടി
ശോഭ കെ

പൂര്‍വവിദ്യാര്‍ത്ഥികള്‍

സ്കൂളില്‍ പഠിച്ചിരുന്ന 18 വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളി‍ല്‍​​​​ ജോലി ചെയ്യുന്നു. ള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.