ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ഗ്രന്ഥശാല

05:14, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47045 (സംവാദം | സംഭാവനകൾ) ('<p align="justify">ഏതൊരു വിദ്യാലയത്തിന്റെയും അറിവിന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഏതൊരു വിദ്യാലയത്തിന്റെയും അറിവിന്റെ ഉറവിടം വിദ്യാലയത്തിലെ പുസ്തകശാല യാണ്. അവിടെയുള്ള പുസ്തകങ്ങളുടെ വൈവിധ്യവും വൈപുല്യവും ലഭ്യതയും വായനയും ഈ മേഖലയിൽ പ്രധാനമാണ്. അതിനെല്ലാം വഴിയൊരുക്കുന്ന ഒരു ലൈബ്രറിയാണ് സ്കൂളിൽ നിലവിലുള്ളത്. അധിക വായനയ്ക്കും റഫറൻസിനും ഉതകുന്നതും മാസികകളും ദിനപത്രങ്ങളും ഉൾക്കൊള്ളുന്നതുമാണ് നമ്മുടെ ലൈബ്രറി. ആയിരത്തിലധികം പുസ്തകങ്ങൾ ഉൾപ്പെടുന്ന നമ്മുടെ ലൈബ്രറിയുടെ നവീകരണത്തിന് നാം കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതാണ്. ഇതിനായി വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ലൈബ്രറിയിലേക്ക് ഒരു പുസ്തകം എന്ന രൂപത്തിൽ നാം ശേഖരിക്കുന്നതാണ്.വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട രണ്ടായിരത്തോളം പുസ്തകങ്ങളുടെ അതിബൃഹത്തായ ശേഖരം സ്കൂൾ ലൈബ്രറി യിൽ ഒരുക്കിയിട്ടുണ്ട്.ലൈബ്രറി പീരിയഡുകളിൽ കുട്ടികളെ ലൈബ്രറിയിൽ കൊണ്ടിരുത്തി വായിപ്പിക്കാനുള്ള സൗകര്യവും,വിവിധ വിഷയങ്ങളുടെ പുസ്തകങ്ങൾ സൂക്ഷിക്കാനാവശ്യമായ ഷെല്ഫുകളും ലൈബ്രറിയിലുണ്ട്.കൂടാതെ ട്രെയിനിങ് ലഭിച്ച ഒരു ലൈബ്രറി അധ്യാപികയുടെ സേവനവും ലഭ്യമാണ്. ക്ലാസ്സ് റൂം ലൈബൃറി & റീഡിംഗ് കോർണർ- ഓരോ ക്ലാസ്സിലും ഓരോ ലൈബ്രറി പ്രവർത്തിച്ചു വരുന്നു.കുട്ടികൾക്ക് വേണ്ടി കുട്ടികൾ തന്നെ നടത്തുന്ന ഈ ലൈബ്രറി സംവിധാനം ഏറെ പ്രശസ്തിയും അംഗീകാരവും നേടികഴിഞ്ഞു