എം.എ.ഐ.എച്ച്.എസ് മുരിക്കടി/ഐ.ടി. ക്ലബ്ബ്
ദൃശ്യരൂപം
ഐ.ടി. ക്ലബ്ബ്
വിവര സാങ്കേതികവിദ്യ, പഠനരംഗത്ത് അതിന്റെ ഉപയോഗം, അതിന്റെ പുത്തൻ പ്രവണതകൾ എന്നിവയെക്കുറിച്ചുള്ള അവബോധവും താല്പര്യവും കുട്ടികളിൽ ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ 2018-19 വർഷത്തിലെ ഐ.ടി. ക്ലബ്ബ് രൂപീകരിക്കുകയുണ്ടായി. വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സ്കൂളിലെ എല്ലാപ്രവർത്തനങ്ങൾക്കും വേണ്ട സഹായവും നേതൃത്വവും നൽകുന്നത് ഐ.ടി. ക്ലബ്ബ് ആണ്.സ്കൂളിലെ ഐ.ടി കോർഡിനേറ്ററായ ശ്രീ.കെ.കെ. വാസു(എച്ച്.എസ്,എ) ക്ലബ്ബിന്റെ സെക്രട്ടറിയായി പ്രവർത്തിക്കുന്നു.
ഐ.ടി മേള
ഐ.ടി. ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാവർഷവും ഐ.റ്റി മേളയിലെ വിവിധ മത്സരങ്ങൾക്ക് കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. ഈ മത്സരങ്ങൾക്ക് വേണ്ട പരിശീലനം ഐ.ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി അവരെ സബ്‌ജില്ലാ, ജില്ലാ,സംസ്ഥാനതല മത്സരങ്ങളിൽ അയയ്ക്കാറുണ്ട്. ഇതിൽ ഡിജിറ്റൽ പെയിന്റിംഗിന് ജീവൻ ജെയിംസ് കെന്നടി ജില്ലാതലത്തിലും, എ.ടി ക്വിസിന് സോണൽ സിബി സംസ്ഥാനതലത്തിലും പങ്കടുത്തിട്ടുണ്ട്. സംബ്‌ജില്ലാതലത്തിൽ വിവിധ ഇനങ്ങളിൽ കുട്ടികൾക്ക് സമ്മാനം കിട്ടിയിട്ടുണ്ട്.