സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/പ്രാദേശിക പത്രം

വാർത്തകൾ
വാർത്തകൾ
എസ്.എസ്.എൽ.സി 100% വിജയം

A+ 23 പേർക്ക് ഒൻപതി പേർക്ക് ഒൻപത് A+ ഗ്രേഡ്

പൊന്നുരുന്നി::2017-18അദ്ധ്യയനവർഷത്തിൽ എസ്.എസ്.എൽ.സിയ്ക്ക് ഉജ്ജ്വല വിജയം നേടുവാൻ സാധിച്ചു.അർപ്പണബോധത്തോടെയുള്ള  അദ്ധ്യാപന രീതിയും ആത്മാർത്ഥതയോടുള്ള കഠിനപരിശ്രമവുമാണ് സി.കെ.സി.ജി.എച്ച്.എസ്സിലെ വിദ്യാർത്ഥിനികൾക്ക് ഈ ഉന്നത വിജയം നേടിക്കൊടുത്തത്.ജൂൺ ആദ്യവാരത്തിൽ അദ്ധ്യാപകരുടെയും ,പി.ടി.എ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ വിജയികളായ കുട്ടികൾക്ക് ക്യാഷ് അവാർഡുകൾ നൽകി.അദ്ധ്യാപക പ്രതിനിധിയും ,വിദ്യാർത്ഥിപ്രതിനിധിയും കുട്ടികൾക്ക് ആശംസകൾ നേർന്നു.
ലിറ്റിൽ കൈറ്റ്സ്

വിദ്യാലയത്തിൽ നടത്തപ്പെടുന്ന ദൈനംദിന പഠനപ്രവർത്തനങ്ങളുടെ ആസൂത്രണത്തിലും,നടത്തിപ്പിലും, സാങ്കേതിക സൗകര്യങ്ങളുടെ പ്രയോഗത്തിലും വിദ്യാർത്ഥികളെക്കൂട്ടി സമുചിതമായി പങ്കാളികളാക്കേണ്ടത് അത്യാവശ്യമാണ് ഹൈടെക് സംവിധാനത്തിൽ അധ്യാപകർക്കൊപ്പം തന്നെ പ്രവർത്തനങ്ങളുടെ നിർമ്മിതിയും, നടത്തിപ്പിലും വിദ്യാർത്ഥികളും പങ്കാളികളാകുന്നത് നല്ലാതായിരിക്കും. അതിനുവേണ്ടി ഉപകരണങ്ങളുടെ സജ്ജീകരണത്തിലും, വിഭവങ്ങളുടെ നിർമാണത്തിലും സാങ്കേതിക വൈദഗ്‌ദ്ധ്യമുള്ള ഒരു സംഘം വിദ്യാർത്ഥികൾ തന്നെ വിദ്യാലയത്തിൽ തന്നെ സജ്ജരീകേണ്ടതുണ്ട്.

                 വിവരവിതിമയ സാങ്കേതികരംഗത്ത് താല്പര്യവും അഭിരുചിയുമുള്ളവരെ കണ്ടെത്തുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, സോഫ്റ്റ്‌വെയറുകളും, ഇന്റർനെറ്റും ഉപയോഗിക്കുമ്പോൾ ഉത്തരവാദിത്വമുള്ള സാമൂഹ്യജീവി എന്ന നിലയിൽ പാലിക്കേണ്ട കടമകളും, ആർജ്ജിക്കേണ്ട മൂല്യങ്ങളും പുതിയതലമുറയിൽ വളർത്തിയെടുക്കുക എന്നിവയെല്ലാമാണ് 'Little kites' പദധതിയുടെ ലക്ഷ്യങ്ങൾ. C.K.C.G.H.S.PONNURUNNI-യിൽ 2018 മാർച്ച് മാസത്തിൽ തടത്തിയ online test ന്റെ അടിസ്ഥാനത്തിൽ 40 വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുകയുണ്ടായി. little kite masters ആയി 2 അദ്യാപകരെയും തെരഞ്ഞെടുത്തു. അവർ വെക്കേഷൻ സമയത്ത് നടത്തിയ പരിശീലന പരിപാടിയിൽ പങ്കെടുത്തു. ജൂൺ 18-ാം തിയതി തൃപ്പൂണിത്തുറ ഉപജില്ലയിൽ നിന്നുള്ള മാസ്റ്റർ trainy യായ ശ്രീ പ്രകാശ് പ്രഭു, ശ്രീ സിജൊ ചാക്കോ എന്നിവർ ലിറ്റിൽ കൈറ്റ്‌സിന് ആദ്യ പരിശീലനം നടത്തി. അന്നുതന്നെ ഹെഡ്‌മിസ്‌ട്രസ്സ്, മദർ സുപ്പിരിയർ, മാസ്റ്റർ trainers എന്നിവരുടെ സാന്നിദ്ധ്യത്തിൽ ലിറ്റിൽ കൈറ്റ്‌സിന്റെ ഉദ്ഘാടന കർമ്മവും നിർവഹിക്കപ്പെട്ടു.  എല്ലാ ബുധനാഴ്ച്ചകളിലും ഒരോ മണിക്കൂർ വീതം  ലിറ്റിൽ കൈറ്റ്‌സിന് പരിശീലനം നൽകിയ പ്രകാരം module  അനുസരിച്ച് ക്ലാസ് നയിച്ചു പോകുന്നു. കുടാതെ  വർഷത്തിൽ 4 expert ക്ലാസുകൾ എടുക്കാൻ നിർദ്ദേശമുണ്ട്. കുട്ടികൾ record, minutes book, leader's diary, account book എന്നിവ സൂക്ഷിച്ചുപോരുന്നു. ഇതിന് ഗവൺമെന്റിൽ നിന്നും ഫണ്ട് ലഭിക്കുന്നുണ്ട്. കുട്ടികൾ വളരെ താൽപര്യത്തോടെയാണ് ഇതിൽ പങ്കെടുക്കുന്നത്. എല്ലാ പ്രവർത്തനങ്ങളും കൃത്യതയോടെ ചെയ്യാൻ ശ്രമിക്കുന്നുണ്ട്
വായനദിന വാരാചരണം

ജൂൺ 19 വായനദിനം

പി.എൻ പണിക്കരുടെ ഒാർമ്മദിവസമായ ജൂൺ 19 വായനദിനമായി ആചരിച്ചു. അന്നേദിവസം ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയും മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പളുമായിരുന്ന ഡോ.മേരി മെറ്റിൽഡ സ്ക്കൂൾ അസംബ്ലിയിൽ വായനയുടെ പ്രധാന്യത്തെക്കുറിച്ച് സുദീർഘമായി ക്ലാസെടുത്തു. ജീവിത്തതിൽ അത്യാവിശമായി പാലിക്കേണ്ട നല്ല ശീലങ്ങളിൽ ഒന്നായി വായനയേയും കരുതണം എന്ന് ടീച്ചർ നർമം കലർത്തി പറഞ്ഞു. പി.എൻ.പണിക്കറുടെ യഥാർത്ഥ പേരെഴുതി കൊണ്ടുവരാൻ ഹോഡ്മിസ്‌ട്രസ്സ്  എല്ലാവരോടും ആവശ്യപ്പെട്ടു കുട്ടികൾ എഴുതിയിട്ട ശരിയുത്തരത്തിൽ നിന്നും നറുകിട്ട് 5,6,7,8,9,10, ക്ലാസ്സുകളിലെ ഒരു കുട്ടിക്ക്  വീതം  സമ്മാനം നൽകി. 
            പുസ്തകവായനകുറിപ്പ് മത്സരം പ്രഖ്യപിച്ചു ജൂലൈ ആദ്യവാരം മത്സരം അവസാനിപ്പിച്ചു. എല്ലാ ഡിവിഷനിൽ നിന്നും മിക്കച്ച വായനക്കുറിപ്പുകൾക്ക് സമ്മാനം നൽകി. 
                      ബെന്യാമിന്റെ 'ആടുജീവിതം' എന്ന നോവലിലെ ഒരു ഭാഗം കുമാരി വിജിഷ അവതരിപ്പിച്ചു.മേരിഹിത 'ഉപ്പ് ' എന്ന കവിത ആലപിച്ചു. കുമാരിപാർവതിയുടെ നേതൃത്വത്തില അക്ഷരശ്ലോകം അവതരിപ്പിച്ചു. കുമാരി ടിസി വായനദിന പ്രതിജ്ഞ ചൊല്ലികൊടുത്തു.
                     ജൂൺ 20 മുതൽ 25വരെയുള്ള ദിവസങ്ങളിൽ അസംബ്ലി മധ്യേ കുട്ടികൾ വിവിധ ഭാഷകളിലുള്ള ഗ്രന്ഥങ്ങളിലെ ഭാഗങ്ങൾ അവതരിപ്പിച്ചു. വായന, ക്വിസ്സ്, പ്രസംഗം എന്നീ മത്സരങ്ങൾ നടത്തി. വായനദിനത്തോടനുബന്ധിച്ച് ഓരോ ക്ലാസ്സിലും വായനാമൂലകൾ സജ്ജമാക്കി. പത്രപാരായണം പ്രോത്സാഹിപ്പിക്കുന്നതിനായി മലയാള മനോരമ ദിന പത്രവും മാതൃഭൂമി പത്രവും വിതരണം ചെയ്യുന്നു.
ആരോഗ്യപരിപാലനം

ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ജൂലൈ മാസമുതൽ 6 മുതൽ 10 വരെ ക്ലാസുകളിലേക്ക് iron ഗുളികകൾ എല്ലാ ആഴ്ചയിയും തിങ്കളാഴ്ച്ച ദിവസങ്ങളിൽ നൽകിവരുന്നു. തിങ്കളാഴ്ച്ച ഹാജരാകാത്ത കുട്ടികൾക്ക് ചൊവ്വാഴ്ച്ച നൽകുന്നു. ജൂൺ മാസത്തിൽ 1429 കുട്ടികൾ മരുന്നുകഴിച്ചു. ലഹരിവിരുദ്ധദിനമായ ജൂൺ 26 കടവന്ത്ര സർകിൾ ഇൻസ്പെക്ടർ സ്കൂളിലെ കുട്ടികൾക്കായി ഒരു ബോധവൽക്കരണ ക്ലാസ് നടത്തി. എല്ലാ ക്ലാസുകളിലും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ജൂലൈ 2ന് ലഹരിയുമായി ബന്ധപ്പെട്ട് സിനിമ പ്രദർശനം നടത്തി

ഓവറോൾ ചാമ്പ്യൻഷിപ്പുമായി സി.കെ.സിയുടെ കായികപ്പട
പൊന്നുരുന്നി
സി.കെ.സിയുടെ കൊച്ചു മിടുക്കികൾ കായികരംഗത്തിൽ തങ്ങളുടെ കഴിവു തെളിയിച്ചിരിക്കുകയാണ്.മഹാരാജാസ് കോളേജു ഗ്രണ്ടിൽ വച്ചു സംഘടിപ്പിച്ച തൃപ്പൂണിത്തറ ഉപജില്ലാ കായികമേളയിൽ പെൺകുട്ടികളുടെ വിഭാഗം ഓവറോൾ ചാമ്പ്യൻ പട്ടത്തിനു അർഹരായി.ശ്രീമതി ത്രേസ്യാമ ടീച്ചറിന്റെ നേത്രത്വത്തിൽ കഠിനപരിശീലനത്തോടെ മുന്നേറിയ  നമ്മുടെ സ്വന്തം അനു കൃഷ്ണൻ,ശ്വേത ഒ.എസ്,ലിൻഡ,ടീന,ജീനസ് എന്നിവർ നേടിയ സമ്മാനങ്ങളാണ് സി,കെ,സിയ്ക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിക്കൊടുത്തത്
യോഗാ ക്ലാസ്സ്

പൊന്നുരുന്നി: വിദ്യാർത്ഥികൾക്ക് ആരോഗ്യപരവും ബുദ്ധിപരവുമായ ഉണർവ് ലഭിക്കുന്നതിനും ഏകാഗ്രത നേടുന്നതിനും ശ്രീമതി സ്മിതയുടെ നേതൃത്വത്തിൽ യോഗ ക്ലാസ്സ് നടത്തി വരുന്നു.