സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/വിദ്യാരംഗം‌-17

01:10, 11 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14002 (സംവാദം | സംഭാവനകൾ) (' == <font color=red size=5>മുഖ്യമന്ത്രിക്കൊരു കത്ത്-സംസ്ഥാന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മുഖ്യമന്ത്രിക്കൊരു കത്ത്-സംസ്ഥാന തലത്തിൽ തെരഞെടുക്കപ്പെട്ടത്

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾക്ക് സർ, ഞാൻ ഈവ മരിയ, തല്ലശ്ശേരി സേക്രഡ് ഹാർട്ട് ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. പരിസ്ഥിതിസംരക്ഷണത്തെക്കുറിച്ചുള്ള അങ്ങയുടെ സന്ദേശം ഞാൻ വായിക്കുകയുണ്ടായി, അത് എന്നെ ഏറെ പ്രചോദിപ്പിച്ചു. പ്രകൃതിസംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഞാൻ ചെറിയക്ലാസ്സുമുതൽ ഏർപ്പെടാറുണ്ട്. അപ്പോഴൊക്കെ എന്റെ മനസ്സിൽ ഊറിക്കൂടിയ ചില തോന്നലുകൾ അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഞാനാഗ്രഹിക്കുന്നു. പാരിസ്ഥിതികജീവിതത്തിനുമുന്നിൽ ഭീഷണി ഉയർത്തുന്ന നിരവധി ഘടകങ്ങളുണ്ട്. അതിൽ മുൻപന്തിയിലാണ് പ്ലാസ്റ്റിക്. മിഠായിക്കവർ മുതൽ പാൽപ്പാക്കറ്റ് വരെ ഓരോ ദിവസവും എത്ര തരം പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഓരോരുത്തരും ഭൂമിയിൽ തള്ളുന്നത്? ഇന്ന് പാക്കറ്റ് പാൽ ഉപയോഗിക്കാത്തവർ വളരെ വിരളമാണ്. അതിന്റെ മൂന്നുവശം കീറി ഒന്നു കഴുകിയെടുക്കാനുള്ള മടി മൂലം മിക്കവരും അത് ചവറ്റുക്കുട്ടയിൽ നിക്ഷേപിക്കുന്നു. എത്ര മാരകമായ രാസവസ്തുക്കളാണ് വായുവിൽ കലരുന്നത്? അതിന്റെ ര‌ൂക്ഷഗന്ധം പരിസരത്തെ മണിക്കൂറുകളോളം അസഹ്യമാക്കുകയും ചെയ്യും. ഇങ്ങനെ മത്സ്യം, പലവ്യഞ്ജനങ്ങൾ, പുസ്തകങ്ങൾ, മരുന്നുകൾ എന്തും ഇപ്പോൾ പ്ലാസ്റ്റിക് പാക്കറ്റിലാണ് കിട്ടുന്നത്. ഇവയെല്ലാം മാലിന്യമായി മണ്ണിലും വായുവിലും നിറയുന്നു. കേരളത്തിലെ ലക്ഷക്കണക്കിനുള്ള വിദ്യാർത്ഥികൾ ഉപയോഗിച്ച് വലിച്ചെറിയുന്ന ബോൾപേനകൾ എത്ര ടൺ പ്ലാസ്റ്റിക് ആണ് ഒരു ദിവസം മണ്ണില്ലെത്തിക്കുന്നത്? ഇതെല്ലാം ഭീതിജനകമായ വസ്‌തുതകളായി നമ്മുടെ മുന്നിൽ നിൽക്കുന്നു. മറ്റൊന്ന് മരങ്ങൾ മുറിച്ചുനീക്കുന്നതാണ്. കെട്ടിടനിർമ്മാണം, റോഡുവികസനം മറ്റുപലതരം ആവശ്യങ്ങൾ ഒക്കെയും വൻതോതിൽ മരങ്ങൾ മുറിക്കാനിടയാക്കുന്നു. അനേക വർഷങ്ങളുടെ വളർച്ചയുള്ള മരങ്ങൾമുറിച്ചുനീക്കുന്നതല്ലാതെ പകരം ഒരു തൈ വളർത്തുന്നുണ്ടോ എന്ന് ചിന്തിക്കണം. വർഷം തോറും ലക്ഷക്കണക്കിനു തൈകൾ നടുന്നുവെങ്കിലും എത്രയെണ്ണം വളരുന്നുണ്ട് എന്നതിന് കണക്കില്ല, ശ്രദ്ധയുമില്ല.