ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/കൂടുതൽ അറിയാൻ
തൃത്താല സബ്ജില്ലയിൽ ശാസ്ത്രനാടകം, എച്ച്.എസ് മലയാള നാടകം, യു.പി മലയാളനാടകം, സംസ്‌കൃത നാടകം,അറബിക് നാടകം ,ഇംഗ്ലീഷ് സ്‌കിറ്റ്, റോൾപ്ലേ എന്നിവയിൽ പ്രത്യേകം ശ്രദ്ധ നേടിയതായിരുന്നു വട്ടേനാട് സ്‌കൂളിലെ നാടകങ്ങൾ......കലോത്സവങ്ങളിൽ ജില്ലയിലും സംസ്ഥാനത്തും നിരവധി തവണ എ ഗ്രേഡ് നേടിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ സംസ്ഥാനകലോത്സവത്തിൽ അവതരിപ്പിക്കപ്പെട്ട തളപ്പ്്, ആനന്ദലീല, മുത്താപ്പായുടെ സുബർഗ്ഗം,അല്ല പഞ്ഞികിടക്ക, കാകപക്ഷം, മറഡോണ എന്നീ നാടകങ്ങൾ പ്രേക്ഷകരുടെ പ്രത്യേക ശ്രദ്ധ നേടി...... കഴിഞ്ഞവർഷത്തെ നാടകം കേരളത്തിനകത്തും പുറത്തുമായി 61 വേദികളിൽ അവതരിപ്പിച്ചു....ബോംബെയിലെ ഡോബി വില്ലിയിൽ ഈ നാടകം അവതരിപ്പുക്കുകയുണ്ടായി....കലോത്സവങ്ങളിൽ മികച്ച നടൻ, നടി എന്നീ നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്. ഇംഗ്ലീഷ് റോൾ പ്ലേ . നിരവധി തവണ സംസ്ഥാന തലത്തിൽ സമ്മാനം നേടി . സൗത്ത് സോൺ മത്സരത്തിൽ രണ്ടാം സമ്മാനത്തിനർഹമായി.
മത്സരങ്ങൾക്കപ്പുറം. പഠനോപാധിയും നാടകത്തെ ഉപയോഗപ്പെടുത്തുന്നു, എസ് .എസ് .എൽ .സി ക്ലാസുകൾക്കുള്ള പ്രത്യേക കോച്ചിംഗ് ക്ലാസുകളിൽ തിയറ്റർ സാധ്യത ഉപയോഗിക്കുന്നു..... കൂടാതെ കളിക്കൂട്ടം തിയറ്റർ ഗ്രൂപ്പ് ഈ വർഷം ചില പ്രത്യേക പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നു.......
ദിനാചരണങ്ങൾ, പ്രത്യേക പാഠഭാഗങ്ങൾ നാടകരീതിയിൽ അവതരിപ്പിക്കുന്നു...... ഈ വർഷം തുടങ്ങിവെച്ച സൈക്കിൾ തിയറ്റർ... ലഘുനാടകങ്ങൾ സ്‌കൂളിന്റെ പരിസര പ്രദേശങ്ങളിൽ അവതരിപ്പിക്കുക എന്നതാണ് ഇത്.....ബോധവത്കരണമാണ് ഇത് കൊണ്ട് ഉദ്ധേശിക്കുന്നത്.......അങ്ങനെ നാടകപ്പെരുമയുടെ ഒത്തിരി ഒത്തിരി വിശേഷങ്ങളുമായി ജൈത്രയാത്ര തുടരുകയാണ് വട്ടേനാട് സ്‌കൂളിലെ കുട്ടികളും അധ്യാപകരും......