സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
   ചരിത്രവഴി.....
            മലമേൽ ഉയർത്തപ്പെട്ട പട്ടണംപോലെ പീഠത്തിന്മേൽ വയ്ക്കപ്പെട്ട ദീപംപോലെ ആയിരങ്ങൾക്ക് അക്ഷരദീപം കൊളുത്തിയ ഈ വിദ്യാക്ഷേത്രത്തിനുമുന്നിൽ നിന്ന് നമുക്കൊന്ന് പിൻതിരിഞ്ഞ്നോക്കാം 

സ്ഥാപന ലക്ഷ്യം

            ഈശ്വര വിശ്വാസവും ലക്ഷ്യബോധവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുവാൻ തക്കവിധം മനുഷ്യവ്യക്തിത്വത്തന്റെ സമഗ്രരൂപികരണം സാധിതമാക്കുക; വ്യക്തിയ്ക്കും സമൂഹത്തനും നന്മ ഉറപ്പുവരുത്തുന്ന ഒരു ക്ഷേമ രാഷ്ട്രത്തിന്റെ നിർമ്മിതിക്കായി അവരെ സജ്ജരാക്കുക എന്നതാണ് സി.എം.സി. വിദ്യാഭ്യാസപ്രവർത്തനങ്ങൾക്ക് പൊതുവായിട്ടുള്ള ദർശനം.
            പ്രണിധാനത്തിലൂടെ ദൈവസ്നേഹാനുഭവം സ്വന്തമാക്കി അത് ദൈവജനത്തിന് പകർന്ന് കൊടുക്കുവനുള്ള അന്തർദാഹത്തോടെ കർമ്മരംഗത്തേയ്ക്കിറങ്ങി അവരുടെ ബൗദ്ധികവും മാനസികവും ആത്മീയവും ശാരീരികവുമായ എല്ലാ സിദ്ധിരകളേയും കണ്ടെത്തി, വളർത്തി അവർകക് പക്വമയ ഒരു ജീവിതവീക്ഷ​ണം സാധിതമാക്കുന്നതിന് തങ്ങളെത്തന്നെ സമർപ്പിക്കുന്നു.
            തങ്ങൾക്ക് ലഭിച്ചിരിക്കുന്ന വിശ്വാസം എന്ന ദിവ്യദാനത്തിന്റെ ആന്തരാർഥം കൂടുതൽ ഗ്രഹിച്ച് പിതാവായ ദൈവത്തെ സത്യത്തിലും അരൂപിയിലും ആരാധിക്കുവാൻ പ്രാപ്ത്തരാകത്തക്കവണ്ണം ക്രസ്തുവിന്റെ രക്ഷാകര സമ്പന്നതികളേയ്ക് ദൈവജനത്തെ ആനയിക്കുക എന്ന സി.എം.സി. കാരിസത്തിൽ ഉൾ‍ച്ചോർന്നിരിക്കുന്ന ദ്യത്യം വിദ്യാഭ്യാസത്തിലൂടെ സാക്ഷാത്ക്കരിക്കപ്പെടണം.ഇതിനായ് സമ്പൂർണ്ണ വ്യക്തിത്വവികസനത്തോടൊപ്പം ക്രസ്തീയ ചൈതന്യത്തിന്റെ പരിപോഷണവും സി,എം.സി. വിദ്യാഭ്യാസ പ്രേഷിതത്വം ലക്ഷ്യമാക്കുന്നു.യേശുവിന്റെ വ്യക്തിത്വപൂർണതയിലേക്ക് കണ്ണുകൾ ഉയർപ്പിച്ചുകൊണ്ട് ഒരോ വ്യക്തിയും വളർന്നു വരണം. അവരിലൂടെ ലോകം പരിവർത്തനവിധേയമാകണം. അതിലുപരി ക്രിസ്തീയമായി രൂപാന്തരപ്പെട​ണം.