എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ആർട്‌സ് ക്ലബ്ബ്-17

ശ്രീമതി സുജാകുമാരി, ശ്രീമതി റജി മാത്യു എന്നീ അദ്ധ്യാപികമാരുടെ നേതൃത്വത്തിൽ ആട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു. വിവിധ തലങ്ങളിലുള്ള കലോത്സവങ്ങളിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്. വിദ്യാരംഗം ശില്പശാലകളിൽ കുട്ടികൾ പങ്കെടുത്ത് പരിശീലനം നേടുന്നുണ്ട്. സംഗീതം, ന‍‍ൃത്തം, ഉപകരണ സംഗീതം ഇവയിൽ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ നടത്തുന്നുണ്ട്. സാഹിത്യവാസന പരിപോഷിപ്പിക്കുന്നതിനായി ദിനാചരണങ്ങളോടനുബന്ധിച്ച് രചനാമത്സരങ്ങൾ സംഘടിപ്പിക്കുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് പ്രത്യേക പതിപ്പുകൾ തയ്യാറാക്കാറുണ്ട്. ഐ.ടി. ക്ലബ്ഭിന്റെ സഹകരണത്തോടെ ഡിജിറ്റൽ ചിത്രരചനയിലും, ഗ്രാഫിക്സ് ഡിസൈനിംഗിലും പരിശീലനം നൽകുന്നുണ്ട്.