ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/എന്റെ ഗ്രാമം
എന്റെ നാട്
ഇന്നലെയുടെ ഓർമകുറിപ്പുകളാണ് ഓരോ ചരിത്രവും ..നാളെയുടെ കരുതലുകൾ ...രാജാക്കൻമാരുടെ വിജയകാഹളങ്ങൾ മാത്രമല്ല ചരിത്രം. നാം വസിക്കുന്ന നമ്മുടെ ചുറ്റുപാടിനെ കുറിച്ചറിയാൻ ചരിത്രം അനിവാര്യമാണ്...... നാഗലശ്ശേരി എന്ന കൊച്ചു പഞ്ചായത്തിന്റെ ചരിത്രഗാഥയാണ് ഈ താളുകളിൽ വരഞ്ഞിടുന്നത്. തലയുയർത്തി നിൽക്കുന്ന മനകളും കാവുകളും ഉടനീളം ഇവിടെ കാണാം... പട്ടിത്തറ പിന്നിട്ട വഴികളിലെ തുടിതാളങ്ങൾ ഇവിടെ വായിച്ചെടുക്കാം...