കര‌ുവള്ളി മുഹമ്മദ് മൗലവി

Schoolwiki സംരംഭത്തിൽ നിന്ന്
11:27, 5 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadungapuramghss (സംവാദം | സംഭാവനകൾ) ('{{Infobox person | name = കരുവള്ളി മുഹമ്മദ് മൗലവി | image = 18078_...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുവള്ളി മുഹമ്മദ് മൗലവി
ജനനം0009/19000
മലപ്പുറം
മരണം19/07/2018
കോഴിക്കോട്
ദേശീയതഇന്ത്യൻ
തൊഴിൽവിദ്യാഭ്യാസ വിചക്ഷണൻ, അധ്യാപകൻ, അറബിക് വിദ്യാഭ്യാസ ഇൻസ്‌പെക്ടർ, പാഠപുസ്തക രചനാ കമ്മിറ്റി കൺവീനർ

തലമുറകളുടെ ഗുരുനാഥനാണ് കരുവള്ളി മുഹമ്മദ് മൗലവി. കേരളത്തിൽ അറബി ഭാഷാപഠനത്തിന്റെ വളർച്ചക്കുവേണ്ടി ജീവിതം സമർപ്പിച്ച അദ്ദേഹം, അറബി അധ്യാപക സമൂഹത്തിന്റെ അവകാശപ്പോരാട്ടങ്ങളുടെ മുൻനിര നായകനാണ്. അറബിക് വിദ്യാഭ്യാസ ഇൻസ്‌പെക്ടർ, പാഠപുസ്തക രചനാ കമ്മിറ്റി കൺവീനർ എന്നീ നിലകളിലൊക്കെ അദ്ദേഹം വിലപ്പെട്ട സംഭാവനകളർപ്പിച്ചു. കാലിക്കറ്റ് മുസ്‌ലിം അസോസിയേഷന്റെ രൂപീകരണത്തിലും കേരള ഇസ്‌ലാമിക് സെമിനാറിന്റെ സംഘാടനത്തിലും പങ്കുവഹിച്ച കരുവള്ളി മുഹമ്മദ് മൗലവി, മുസ്‌ലിം സർവീസ് സൊസൈറ്റിയുടെ (എം.എസ്.എസ്) വൈസ് പ്രസിഡന്റായിരുന്നു. സാക്ഷരതാ പ്രവർത്തനങ്ങളിൽ തൽപരനായിരുന്ന അദ്ദേഹം അതിന്റെ മലപ്പുറം ജില്ലാ അക്കാദമിക് കൗൺസിൽ ചെയർമാനായിരുന്നു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, അറബി-ഉർദു സിലബസ് കമ്മിറ്റി മെമ്പർ, സലഫീ യൂനിവേഴ്‌സിറ്റി സെനറ്റ് മെമ്പർ, സി.ബി.എൻ.പി, ഡി.പി.ഇ.പി ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 918, മലപ്പുറം മക്കരപ്പറമ്പിനടുത്ത കരിഞ്ചാപടിയിൽ ജനിച്ച മൗലവി, 1942 ലാണ് അധ്യാപനജീവിതം ആരംഭിച്ചത്. 1962-ൽ ഉത്തരമേഖലാ മുസ്‌ലിം വിദ്യാഭ്യാസ ഇൻസ്‌പെക്ടറായി. 1974-ൽ സർവീസിൽനിന്ന് വിരമിച്ചു. ശേഷം, മത-വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവർത്തനങ്ങളിൽ വ്യാപൃതനായി

"https://schoolwiki.in/index.php?title=കര‌ുവള്ളി_മുഹമ്മദ്_മൗലവി&oldid=443340" എന്ന താളിൽനിന്ന് ശേഖരിച്ചത്