എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം‌ കലാസാഹിത്യവേദി

ജൂൺ - 19 വായനദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പി ടി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രഭാഷകനും അഭിനേതാവുമായ ശ്രീ നന്ദകിഷോർ ഉദ്ഘാടനം ചെയ്തു. ബഹു. വാർഡ് മെമ്പർ ആശംസകളർപ്പിച്ചു. 6ബിയിലെ നന്ദനയുടെ മുത്തച്ഛൻ ശ്രീ കൃഷ്ണലൻ അവർകൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി.വിദ്യാർത്ഥികൾ തയ്യാറാക്കിയ കയ്യെഴുത്തു മാസിക പ്രകാശനം ചെയ്തു കൊണ്ടും പുല്ലാങ്കുഴൽ വായിച്ചും വിദ്യാരംഗം‌ കലാസാഹിത്യവേദിയുടെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു.