എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി/നാടോടി വിജ്ഞാനകോശം

21:10, 31 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mighss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൊന്നാനി വിജ്ഞാനകോശം. ഹിന്ദു മുസ്ലിം മത വിഭാഗങ്ങൾക്ക് തുല്യ ജനസംഖ്യയുള്ള പൊന്നാനി, മതമൈത്രിക്കും സഹിഷ്ണുതക്കും പേരുകേട്ട പ്രദേശമാണ്. പൊന്നാനിയിലെ വലിയ ജുമാഅത്ത് പള്ളി വാസ്തുശില്പമാതൃക കൊണ്ടും മതപഠനകേന്ദ്രം എന്ന നിലയിലും ശ്രദ്ധേയമാണ്. പ്രാചീന നാടൻ കലാരൂപങ്ങളായ കാളവേല, തെയ്യം, തിറ, മൗത്തളപ്പാട്ട്, കോൽക്കളി, ഒപ്പന, ദഫ്മുട്ട്, പുള്ളുവൻപാട്ട്, പാണൻപാട്ട് എന്നിവ പൊന്നാനിയിൽ ഇപ്പോഴും സജീവമാണ്. പുരതന പട്ടണമായ ഇവിടെ വിദേശികല് പൊനണയം ആദ്യമായി പ്രചരിപ്പിചു അതിനല് പൊന്നനി എന്ന് അറിയപ്പെട്ടു .പൊന്+വനി=പൊന്നാനി ,വാനി =പുഴ

വിശുദ്ധ റമാളാനിന്റെ രാവുകളിൽ ഇനിയും നിലകാകാത്ത നാട്ടാചാരത്തിന്റെ പേരാണ് മുത്തായ വെടി.പൊന്നാനി അങ്ങാടിയുടെ പ്രാന്ത പ്രേദേശങ്ങളിൽ രാത്രിയുടെ അന്ത്യയാമങ്ങളിൽ ഉയരുന്ന മുത്തായ വെടിയുടെ ഒച്ച ഇന്നും പഴമചൊരാതേ നിൽക്കുന്നു.പഴയകാലത്ത് പിരകിയുടെ മാതൃകയാണ് മുത്തായ വെടിക്ക് .


ചരിത്രം

പൊന്നാനിയുടെ ചരിത്രം മിത്തുകളുമായും പുരാണങ്ങളുമായും കൂടിക്കുഴഞ്ഞു കിടക്കുന്നു. പൊന്നാനി എന്ന പേരിന്റെ ഉത്ഭവത്തെക്കുറിച്ച് പല മിത്തുകളും പ്രചാരത്തിലുണ്ട്. പുരാതന കാലത്ത് 'പൊന്നൻ' എന്നു പേരായ ഒരു രാജാവ് ഈ നാട് ഭരിച്ചിരുന്നു എന്നും അദ്ദേഹത്തിൽ നിന്നാണ് ഈ പേര് വന്നതെന്നുമാണ് അതിലൊന്ന്. 'പൊൻ വാണി' എന്ന് പേരുള്ള ഒരു നദി ഈ പ്രദേശത്തിലൂടെ ഒഴുകിയിരുന്നു എന്നും അങ്ങനെയാണ് പൊന്നാനി എന്ന പേര് സിദ്ധിച്ചതെന്നുമാണ് മറ്റൊരു മതം. അറബ്- പേർഷ്യൻ നാടുകളുമായി നില നിന്നിരുന്ന കച്ചവട ബന്ധത്തിന്റെ ഭാഗമായി ധാരാളം 'പൊൻ നാണ്യ'ങ്ങൾ ഇവിടെയെത്തിയിരുന്നു എന്നും പൊൻ നാണ്യങ്ങളുടെ നാടാണ് പിന്നീട് 'പൊന്നാനി'യായതെന്നുമാണ് വേറൊരു അഭിപ്രായം. ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ ഭരണകാലത്ത് പൊന്നുകൊണ്ടുള്ള ആനകളെ ക്ഷേത്രങ്ങളിൽ സമർപ്പിച്ചിരുന്നു എന്നും പൊന്നാനകളിൽ നിന്നാണ് പൊന്നാനി എന്ന പേര് വന്നതെന്നും മറ്റൊരു വാദവുമുണ്ട്. ഇതല്ല ആഴ്വാഞ്ചേരി തമ്പ്രാക്കൾ പാക്കനാർ പറഞ്ഞപ്രകാരം പൊന്നിന്റെ ആനയെ നടത്തിയ ഇടം പൊന്നാനയും പിന്നീട് പൊന്നാനിയുമായി എന്നൊരു കഥയുമുണ്ട്[2]

സാമൂതിരിയുടെ കാലത്തിനു മുമ്പുള്ള പൊന്നാനിയുടെ ചരിത്രത്തെക്കുറിച്ച് ആധികാരികമായ രേഖകളൊന്നും ലഭ്യമായിട്ടില്ല. സാമൂതിരിക്കു മുമ്പ് പൊന്നാനി തിരുമനശ്ശേരി രാജാക്കളുടെ കീഴിലായിരുന്നെന്ന് കരുതപ്പെടുന്നു. സാമൂതിരിയുടെ ഭരണകാലം പൊന്നാനിയുടെ സുവർണ്ണകാലമായി വിശേഷിപ്പിക്കപ്പെടുന്നു. സാമൂതിരിമാർ പൊന്നാനിയെ അവരുടെ രണ്ടാം തലസ്ഥാനമായി പരിഗണിച്ചു. വാസ്കോ ഡി ഗാമ കോഴിക്കോടിനടുത്തുള്ള കാപ്പാട് എത്തിയപ്പോൾ അന്നത്തെ സാമൂതിരി രാജാവ് പൊന്നാനിയിലായിരുന്നു. സാമൂതിരിയുടെ നാവിക പടത്തലവനും പോർച്ചുഗീസുകാരുടെ പേടിസ്വപ്നവുമായിരുന്ന കുഞ്ഞാലി മരക്കാറിനും പൊന്നാനിയുമായി അടുത്ത ബന്ധങ്ങൾ ഉണ്ടായിരുന്നു. കുഞ്ഞാലിമരക്കാരും കുടുംബവും പൊന്നാനിയിൽ കുറച്ചുകാലം താമസിച്ചിരുന്നു. 1

പൊന്നാനിയിലെ മുൻസിഫ് കോടതി കൂറ്റനാട് കോടതി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് ചാവക്കാട്, കൂറ്റനാട്, വെട്ടത്തുനാട് താലൂക്കുകളുടെ ഭാഗങ്ങൾ കൂട്ടിച്ചേർത്ത് പൊന്നാനി താലൂക്ക് രൂപവത്കരിച്ചു. 1956-ൽ കേരള സംസ്ഥാന രൂപവത്കരണത്തിനു ശേഷം പൊന്നാനി പാലക്കാട് ജില്ലയുടെ ഭാഗമായി. 1969-ൽ മലപ്പുറം ജില്ലാ രൂപവത്കരണത്തിനു ശേഷമാണ് പൊന്നാനി മലപ്പുറം ജില്ലയുടെ ഭാഗമായത്.

സംസ്കാരം

പുറംനാടുകളുമായി പൊന്നാനിക്ക് പുരാതന കാലം മുതലേ ഉണ്ടായിരുന്ന കച്ചവടബന്ധം ഒരു സാംസ്കാരിക വിനിമയത്തിനു കളമൊരുക്കി. പേർഷ്യൻ - അറേബ്യൻ കലാരൂപങ്ങളും ഉത്തരേന്ത്യൻ സംസ്കാരവും പൊന്നാനിയിലെത്തിയത് ആ വഴിയാണ്. ഭാഷയിലും ഇതിന്റെ അനുരണനങ്ങളുണ്ടായി. അറബ്-മലയാളം എന്ന സങ്കര ഭാഷ രൂപപ്പെട്ടത് ഇങ്ങനെയാണ്. ധാരാളം കവിതകൾ ഈ സങ്കര ഭാഷയുപയോഗിച്ച് രചിക്കപ്പെട്ടിട്ടുണ്ട്. സാംസ്കാരിക വിനിമയത്തിന്റെ ഭാഗമായി ഇവിടെയെത്തിയ ഹിന്ദുസ്ഥാനിയിലെ ഖവ്വാലിയും ഗസലും ഇപ്പോഴും ഉർവ്വരമായി തന്നെ പൊന്നാനിയിൽ ‍നിലനിൽക്കുന്നു. ഇ.കെ അബൂബക്കർ, മായിൻ,ഖലീൽ ഭായ് ( ഖലീലുറഹ്മാൻ )എന്നിവർ പൊന്നാനിയിലെ പ്രമുഖ ഖവാലി ഗായകരാണ്. പൊന്നാനിയുടെ ഗസൽ ഗായകനിരയിൽ ഏറെ ശ്രദ്ധേയനായ ബക്കർ മാറഞ്ചേരിക്കൊപ്പം വെളിയങ്കോട്ടുകാരിയായ ശാരിക ഗിരീഷ്,പുതുപൊന്നാനി എം.ഐ.ട്രെയ്നിംഗ് കോളേജ് അധ്യാപികയും കൊല്ലൻപടിയിൽ താമസക്കാരിയുമായ ഇശ്റത്ത് സബാഹ് എന്നിവരുടെ സാന്നിദ്ധ്യം ഇവിടത്തെ ഗസൽ പാരമ്പര്യത്തിന് ഏറെ തിളക്കമേകുന്നുണ്ട്. ഇരുവരും സംസ്ഥാന സ്കൂള് കലോത്സവങ്ങളിൽ ഉർദു പദ്യോച്ചാരണ മത്സര ജേതാക്കളാണ്.

ഹിന്ദു മുസ്ലിം മത വിഭാഗങ്ങൾക്ക് തുല്യ ജനസംഖ്യയുള്ള പൊന്നാനി, മതമൈത്രിക്കും സഹിഷ്ണുതക്കും പേരുകേട്ട പ്രദേശമാണ്. പൊന്നാനിയിലെ വലിയ ജുമാഅത്ത് പള്ളി വാസ്തുശില്പമാതൃക കൊണ്ടും മതപഠനകേന്ദ്രം എന്ന നിലയിലും ശ്രദ്ധേയമാണ്. പ്രാചീന നാടൻ കലാരൂപങ്ങളായ കാളവേല, തെയ്യം, തിറ, മൗത്തളപ്പാട്ട്, കോൽക്കളി, ഒപ്പന, ദഫ്മുട്ട്, പുള്ളുവൻപാട്ട്, പാണൻപാട്ട് എന്നിവ പൊന്നാനിയിൽ ഇപ്പോഴും സജീവമാണ്.


സാഹിത്യം

ആധുനിക മലയാള ഭാഷയുടെ പിതാവ് എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛൻ എന്ന തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ ജീവിച്ചിരുന്നത് പഴയ പൊന്നാനി താലൂക്കിൽപ്പെടുന്ന തിരൂരിലാണ്. പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനുമിടയിലാണ് ഇദ്ദേഹത്തിന്റെ ജീവിത കാലഘട്ടം. പ്രാചീന കവിത്രയങ്ങളിൽപ്പെട്ട ഭാഷാകവിയാണ് എഴുത്തച്ഛൻ.

ആധുനിക കവിത്രയങ്ങളിൽഒരാളും കേരളകലാമണ്ഡലത്തിന്റെ സ്ഥാപകനുമായ വള്ളത്തോൾ നാരായണ മേനോൻ‍ന്റെ കാവ്യജീവിതവും പൊന്നാനിയിലായിരുന്നു. പ്രശസ്തമായ വള്ളത്തോൾകളരി ആ കാലത്തെ ഒരു കവികൂട്ടായ്മയായിരുന്നു. പിന്നീടുണ്ടായ പൊന്നാനിക്കളരി വള്ളത്തോൾ കളരിയുടെ തുടചർച്ചയോ പരിണാമമോ ആയാണ് വിലയിരുത്തുന്നത്.

സാഹിത്യത്തിലെ പൊന്നാനിക്കളരി വളരെ പ്രസിദ്ധമാണ്. കുട്ടികൃഷ്ണമാരാർ,എം. ടി. വാസുദേവൻ‌ നായർ, എം. ഗോവിന്ദൻ, നാലപ്പാട് നാരായണ മേനോൻ,ബാലാമണിയമ്മ,കമലസുരയ്യ(മാധവികുട്ടി),വി. ടി. ഭട്ടതിരിപ്പാട്,എം. ആർ... ബി പ്രമുഖ നോവലിസ്റ്റ്‌ ഉറൂബ്, അക്കിത്തം, കടവനാട് കുട്ടികൃഷ്ണൻ , സി. രാധാകൃഷ്ണൻ , കവി ഇടശ്ശേരി ഗോവിന്ദൻ നായർ പി.എം.പള്ളിപ്പാട് തുടങ്ങിയവർ ഈ പൊന്നാനിക്കളരിയിൽ ഉൾപ്പെടുന്നു.

പുതിയ തലമുറയിലെ എഴുത്തുകാരായ കെ.പി. രാമനുണ്ണി, പി. സുരേന്ദ്രൻ , കോടമ്പിയേ റഹ്മാൻ പി.പി. രാമചന്ദ്രൻ , ആലങ്കോട് ലീലാകൃഷ്ണൻ, സി. അഷറഫ്, മോഹനകൃഷ്ണൻ കാലടി, വി. വി. രാമകൃഷ്ണൻ, ഇബ്രാഹിം പൊന്നാനി,ഷാജി ഹനീഫ് തുടങ്ങിയവരിലൂടെ സാഹിത്യത്തിലെ ഈ സമ്പന്നത പൊന്നാനിയിൽ നില നിൽക്കുന്നു.

ചിത്രകല

പൊന്നാനിയിലെ ചിത്രകലാ പാരമ്പര്യം വിശാലമാണ്. കെ.സി.എസ്. പണിക്കർ, അക്കിത്തം നാരായണൻ , ആർട്ടിസ്റ്റ് നമ്പൂതിരി, ടി.കെ. പത്മിനി, ആർട്ടിസ്റ്റ് ഗോപിനാഥ് തുടങ്ങിയ പ്രമുഖർ പൊന്നാനിയുടെ ഈ പാരമ്പര്യത്തെ സമ്പുഷ്ടമാക്കുന്നു.

സ്വതാന്ത്ര്യ സമരം

സ്വാതന്ത്ര്യത്തിനായി പോരാടിയ ദേശീയപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടും പൊന്നാനിയുടെ സ്ഥാനം വലുതാണ്. കെ. കേളപ്പൻ , ഇ. മൊയ്തു മൗലവി എന്നിവരുടെ സാന്നിദ്ധ്യം നിരവധി പേരെ സ്വാതന്ത്ര്യ സമരത്തിലേക്കടുപ്പിച്ചു.

താഴെ പറയുന്ന ദേശാഭിമാനികളെ സ്വാതന്ത്ര്യ സമരക്കാലത്ത് പൊന്നാനി രാജ്യത്തിന് സമർപ്പിച്ചു.

വെളിയങ്കോട് ഉമർ ഖാസി കെ. കേളപ്പൻ കെ. വി. ബാലകൃഷ്ണ മേനോൻ കെവി രാമൻ മേനോൻ ഇബിച്ചി കോയ തങ്ങൾ പഞ്ചിലകത്ത് മുഹമ്മദ് ഹാജി അമ്മു സ്വാമിനാഥൻ എ.വി. കുട്ടിമാളു അമ്മ കെ. ഗോപാലക്കുറുപ്പ്‍ കെ.വി. നൂറുദ്ധീൻ‍ സാഹിബ്‍ ഇക്കണ്ടത്ത് ഗോവിന്ദൻ പി. കൃഷ്ണപ്പണിക്കർ എ.പി. അബ്ദുൽ അസീസ്‍ മയന്ധ്രിയകത് മക്കി ഇനബിച്ചി ഇ.കെ. ഇമ്പിച്ചി ബാവ സി. ചോയുണ്ണി ത്രേസ്യ ടീച്ചർ ഇ. യു. ജി. മേനോൻ