പാലയോട് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
09:53, 22 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14731 (സംവാദം | സംഭാവനകൾ)
പാലയോട് എൽ പി എസ്
വിലാസം
പാലയോട്

പാലയോട് ,പി.ഒ.കീഴല്ലൂ൪
,
670612
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ9544580869
കോഡുകൾ
സ്കൂൾ കോഡ്14731 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂ൪
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിമല.പി.കെ
അവസാനം തിരുത്തിയത്
22-10-201714731


ചരിത്രം

ഈ വിദ്യാലയം കീഴല്ലൂർ ഗ്രാമപ‍‍ഞ്ചായത്തിലെ പാലയോട് ദേശത്ത് അഞ്ചരക്കണ്ടി-മട്ടന്നൂർ റോഡിന് തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു.നൂറ്റിപന്ത്രണ്ട് വർഷങ്ങൾക്കുമുമ്പ് ഏകാധ്യാപക കുടിപ്പള്ളിക്കൂടം ആയാണ് ഈ വിദ്യാലയം ആരംഭിച്ചത്.1905 ജൂലായ് 21ാം തീയ്യതിയത്തെ 1427ാം നമ്പർ ഗവർൺമെന്റ് ഉത്തരവനുസരിച്ച് അംഗീകാരം ലഭിക്കുകയും ചെയ്തു.1935-ൽ ഒരു പുതിയ കെട്ടിടം നിർമ്മിച്ച് പ്രവർത്തനം ആരംഭിച്ചു.സർവ്വശ്രീ.കെ.രാമുണ്ണി,ഒ.കോരൻ,പി.വി.കു‍‍ഞ്ഞിരാമൻ നമ്പ്യാർ,കെ.എം.കു‍‍ഞ്ഞിക്കണ്ണൻ നമ്പ്യാർ എന്നീ അധ്യാപകർ കൂട്ടായി മാനേജ്മെന്റ് നടത്തിവന്നെങ്കിലും പിന്നീട് മറ്റ് മൂന്നുപേരുടെയും അവകാശം ശ്രീ.കോരൻ വാങ്ങി.ഇപ്പോൾ ഈ വിദ്യാലയത്തിൻെറ മാനേജർ ശ്രീ.എം.വി.പുരുഷോത്തമനാണ്.ശ്രീ.എ.ഗോവിന്ദൻ,ശ്രീമതി.പി.നന്ദിനി,ശ്രീ.പി.ശ്രീധരൻ,ശ്രീമതി പി.കെ.സാവിത്രി,ശ്രീമതി.പി.വി.സുശീല ശ്രീ.പി.സുരേന്ദ്രൻ എന്നീ അധ്യാപകർ ഹെഡ് മാസ്റ്ററായി വിരമിച്ചവരാണ്.30വർഷത്തോളം പ്രവർത്തിച്ച് വിരമിച്ച അറബിക് അധ്യാപകനാണ് ശ്രീ.എൻ.മമ്മദ്. ഇപ്പോഴത്തെ പ്രധാന അധ്യാപിക പി.കെ.വിമല ആണ്.ഇ.സുധ,യു.ചന്ദ്രി,റുഖിയ.സി.കെ,വിജിത്ത്.പി എന്നിവർ സഹാധ്യാപകരാണ്.

== ഭൗതികസൗകര്യങ്ങൾ ==50സെൻറ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളിൽ 7 ക്ലാസ്മുറിയും ഒരു ഓഫീസ്മുറിയും ഉണ്ട്.കമ്പ്യൂട്ടർ ലാബ്, പ്രിപ്രൈമറി,മൂത്രപ്പുര,ടോയലറ്റും പാചകപ്പുരയും കിണറും ഉണ്ട്.സ്കൂളിൽ ഇൻറർനെറ്റ് കണക്ഷനും മൈക്ക് ഏൻഡ് സൗണ്ടും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=പാലയോട്_എൽ_പി_എസ്&oldid=413051" എന്ന താളിൽനിന്ന് ശേഖരിച്ചത്