സെന്റ് റാഫേൽസ് സി.ജി.എച്ച്.എസ്. ഒല്ലൂർ / ജൂനിയ൪റെഡ്കോസ്.
ഒല്ലീർ സെന്റ് റാഫേൽസ് സ്കൂളിൽ 2013-മുതൽ ജൂനിയർ റെഡ് ക്രോസ് സംഘടന പ്രവർത്തനമാരംഭിച്ചു. കുട്ടികൾ ഉൾപ്പെട്ട ഒരു യൂണിറ്റാണ് പ്രവർത്തിക്കുന്നത്. ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക , സേവന സന്നദ്ധയുള്ള തലമുറയെ വാർത്തെടുയക്കുക, അന്താരാഷ്ട്ര സൗഹൃദം സമ്പുഷ്ടമാക്കുക എന്നീ മഹത്തായ ആദർശങ്ങളെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് ജൂനിയർ റെഡ് ക്രോസ് കാഴ്ചവെയ്ക്കുന്നത്.
ആതുരസേവനം , മാതൃ ശിശു സംരക്ഷണം , രക്തസംഭരണം , രക്ത ദാനം , കുടുംബക്ഷേമം , കുടുംബ സന്ദർശനം എന്നീ പ്രവർത്തനങ്ങൾ സെന്റ് റാഫേൽസിലെ ജൂനിയർ റെഡ് ക്രോസ് കേഡറ്റുകളുടെ നേതൃത്വത്തിൽ നടക്കുന്നു. റെഡ് ക്രോസ് കേഡറ്റുകൾ വസ്ത്രശേഖരണം നടത്തുകയും അത് പാവപ്പെട്ടവരുടെ ഇടയിൽ വിതരണം നടത്തുകയും ചെയ്തു. ഈ വർഷം തന്നെ അത്താണി പീസ് ഹോം, അഞ്ചേരിയിലെ നിർമ്മൽ വൃദ്ധസദനം, മരിയാപുരം നിർമ്മല ഭവൻ എന്നീ വിഭവങ്ങൾ സന്ദർശിക്കുകയും അവിടുത്തെ അന്തേവാസികൾക്കൊപ്പം കുറേ സമയം ചെലവഴിക്കുകയും അവർക്ക് വസ്ത്രങ്ങൾ, നിത്യോപയോഗ സാധനങ്ങൾ നല്കുകയും ചെയ്തു. കാരുണ്യം അർഹിക്കുന്നവരും അവശരും നിരാലംബരായവർക്കും എന്നും ആശ്രയമൊരുക്കാനായി ജൂനിയർ റെഡ് ക്രോസ് കേഡറ്റുകൾ തയ്യാറായിരിക്കുന്നു.