ജി.എം.എൽ.പി.എസ്. കിഴുപറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
06:50, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


ജി.എം.എൽ.പി.എസ്. കിഴുപറമ്പ്
glpsk
വിലാസം
കീഴുപറമ്പ്

കീഴുപറമ്പ് പി.ഒ അരീക്കോട്
,
673639
സ്ഥാപിതം1913
വിവരങ്ങൾ
ഫോൺ0483-2858160
ഇമെയിൽglpschoolkizhuparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്48212 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമൈമൂനത്ത് ഒ
അവസാനം തിരുത്തിയത്
26-09-2017Visbot


ചരിത്രം

ജി.എൽ.പി. സ്കൂൾ കീഴുപറമ്പ ഈ പ്രദേശത്ത് ഇദംപ്രഥമമായി ആരംഭിച്ച ഒരു സ്ഥാപനമാണ്.തുടക്കത്തിൽ ഒരുഓത്തുപള്ളിയായിരുന്നു. 1913 ലാണ് ഒരു സ്കൂൾ ആയതെന്നാണ് ലഭ്യമായതെളിവുകളിൽ നിന്നുള്ള വിവരം. 1925 ൽ സ്കൂളിൽ 2 അധ്യാപകരും 29 വിദ്യാർഥികളുമുണ്ടായിരുന്നുവെന്ന്സ്കൂൾ സന്ദർശിച്ച ഏറനാട് താലൂക്ക് ബോർഡ് മെമ്പർ ചേക്കാമു ഹാജിയുടെ രേഖപ്പെടുത്തലിൽ കാണാം. താലൂക്ക് ബോർഡ് ഇല്ലാതായതോടെ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്ത സ്കൂളിൽ 1941 ലാണ് അ‍‌‍ഞ്ചാം തരംആരംഭിച്ചത്. 1958 ൽ ഗവൺമെന്റ് ഏറ്റെടുത്ത സ്കൂൾ 1976 ൽ ഹൈസ്കൂളായി ഉയർത്തി. 1980 ൽ എച്ച്. എസിൽ നിന്നും വേർപ്പെടുത്തി സ്വതന്ത്ര എൽ.പി സ്കൂളാക്കുകയായിരുന്നു.

ഭൗതികസൗകര്യങ്ങൾ

2002 വരെ സ്കൂളിന് സ്വന്തമായി സ്ഥലമോ കെട്ടിടമോ ഉണ്ടായിരുന്നില്ല. പി.ടി. എയുടെ നിരന്തര ശ്രമ ഫലമായി സ്വന്തമായി സ്ഥലമേറ്റെടുക്കുകയും അന്നത്തെ എം. പി ഇ. അഹമ്മദ് സാഹിബിന്റെ ഫണ്ടിൽ നിന്ന് 3 ക്ലാസ് റൂമുകൾ നിർമ്മിക്കുകയും എസ്. എസ്. എ ഫണ്ട് ഉപയോഗിച്ച് ഈ കെട്ടിടത്തിന് മുകൾ നിലയായി 2 റൂമുകൾ നിർമ്മിക്കുകയും ചെയ്തു. 2008 ൽ കീഴുപറമ്പ ഗ്രാമ പ‍‌‍ഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വിശാലമായ കമ്പ്യൂട്ടർ റൂം കമ്പ്യൂട്ടർ പഠനത്തിന് പുറമെ മീറ്റിംഗുകൾ, വിവിധപരിശീലന ക്ലാസുകൾ എന്നിവ നടത്താനും പ്രയോജനപ്പെടുത്തുന്നു. 2007-08 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി കളിസ്ഥലത്തിനായി 10 സെന്റ് സ്ഥലം കീഴുപറമ്പ ഗ്രാമ പ‍‌‍ഞ്ചായത്ത് വാങ്ങി നൽകി. ഇന്ന് പഞ്ചായത്ത് തന്നെ നൽകിയ ഒരു സ്റ്റേജും സ്കൂളിന് ഉണ്ട്. കുട്ടികൾക്ക് വെയിലേൽക്കാതെഅസംബ്ലി ചേരുന്നതിന് ബഹു. ഏറനാട് നിയോജക മണ്ഡലം എം. എൽ. എ. പി.കെ ബഷീർ സാഹിബിന്റെ 2013-14 ഫണ്ടിൽ ഉൾപ്പെടുത്തി മുറ്റം ഷീറ്റിട്ട് പകുതി ഭാഗം കട്ട വിരിച്ചു. അദ്ദേഹം തന്നെ നൽകിയ പ്രൊജക്ടറും കമ്പ്യൂട്ടറും പ്രയോജനപ്പെടുത്തി ഇന്റർനെറ്റിന്റെ സഹായത്തോടെ ആധുനിക രീതിയിൽ പഠനം കുട്ടികൾക്ക് നൽകാൻ കഴിയുന്നുണ്ട്. കീഴുപറമ്പ ഗ്രാമ പ‍‌‍ഞ്ചായത്ത് അനുവദിച്ച പാചകപ്പുരയും സ്റ്റോർ റൂമും ടൈൽസ് പതിച്ച് വൃത്തിയാക്കുകയും വൈദ്യുതീകരിക്കുകയും ചെയ്തിട്ടുണ്ട്. പി.ടി. എയുടെവകയായി ലഭിച്ച മൈക്ക് സെറ്റ് ഉപയോഗിച്ച് എല്ലാ ക്ലാസ്സുകളിലും വിവരങ്ങൾ തത്സമയം എത്തിക്കാൻ കഴിയുന്നുണ്ട്.'

സ്കൂൾതല പ്രവർത്തനങ്ങൾ

                   പ്രവേശനോൽസവം
                   ദിനാചരണങ്ങൽ
                   സ്കൂൾ മേളകൾ
                   പഠനയാത്ര
                   സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ്
                   ബോധവൽകരണ ക്ലാസുകൾ
                   PTA,CPTA,MTA,SSG,യോഗങ്ങൽ

അധ്യാപകർ

                    മൈമൂനത്ത് ഒ                       HM
                    ആയിശ                               FTA  
                    റഷീദലി                              
                    ആശ                                  LPSA
                    നിസാമുദ്ദീൻ                          LPSA
                    മമ്മദ് കുട്ടി യാക്കിപറമ്പൻ         LPSA

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രത്യേകതകൾ.

                         ശുദ്ധമായ കുടിവെള്ളം
                         കാറ്റും വെളിച്ചവും ലഭിക്കുന്ന ക്ലാസ്സ് റൂമുകൾ
                         അമ്മയോടോപ്പം വായന
                         ഇരുന്ന് വായിക്കാനുള്ള ഇരിപ്പിടം
                         ഇംഗ്ലീഷ്- അധിക പഠനം
                         എല്ലാവർക്കും കമ്പ്യൂട്ടർ പഠനം
                         LSS പ്രത്യേക കോച്ചിംഗ്
                         വളരുന്ന GK
                         ഇംഗ്ലീ‍ഷ് ഫെസ്റ്റ്
                         നാലാം ക്ലാസ്സുകാർക്ക് ഹിന്ദി പഠനം

വഴികാട്ടി

http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Googlemap.png


"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്._കിഴുപറമ്പ്&oldid=392982" എന്ന താളിൽനിന്ന് ശേഖരിച്ചത്