സെന്റ്. ജോസഫ്സ് സി.ജി.എച്ച്.എസ്. തൃപ്പുണിത്തുറ

Schoolwiki സംരംഭത്തിൽ നിന്ന്
19:05, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
സെന്റ്. ജോസഫ്സ് സി.ജി.എച്ച്.എസ്. തൃപ്പുണിത്തുറ
വിലാസം
പി.ഒ,
എറണാകുളം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ് വിദ്യാലയം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-09-2017Visbot




ആമുഖം

ചരിത്ര പ്രസിദ്ധിയാർജ്ജിച്ച തൃപ്പണിത്തുറയിൽ ഒരു കോൺവെന്റ് വേണമെന്ന ആശയമുദിച്ചത് ബഹു.ജോസഫ് അച്ചന്റെ മനോമുകുരത്തിലാണ്.തന്റെ ഈ സ്വപ്നം സഫലമാക്കുന്നതിനു വേണ്ടി അദ്ദേഹം ഇടവക പ്രമാണിമാരുടെ സഹായം തേടി.നല്ലവരായ നാട്ടുകാരുടെ സഹായത്തോടെ 1927 ഡിസംബർ 12 ന് അന്നത്തെ വികാരി ജനറലായിരുന്ന മോൺ.നെടുങ്കല്ലേൽ തോമാച്ചന്റെ പ്രധാന കാർമ്മികത്വത്തിൽ വിശുദ്ധ യൗസേഫ് പിതാവിന്റെ നാമധേയത്തിൽ മഠത്തിന്റെ ശിലാസ്ഥാപനകർമ്മം നിർവഹിച്ചു. മഠത്തിന്റെ ആശിർവാദകർമ്മം 1929 ഡിസംബർ 26 ന് ആഡംബരപൂർവ്വം നടത്തപ്പെട്ടു.

ചരിത്രവും സംസ്ക്കാരവും സജീവമായ ഈ രാജനഗരിയിൽ- തൃപ്പൂണിത്തുറയുൽ 1964-ൽ ആണ് സെന്റെ ജോസഫ് കോൺവെന്റെ ഗേൾസ് ഹൈസ്ക്കൂൾ പ്രവർത്തനം ആരംഭിക്കന്നത്. ആദ്യ മാനേജർ കൂടിയായിരുന്ന സിസ്റ്റർ കൊച്ചു ത്രേസ്യയുടെ ആഗ്രഹവും താൽപര്യവുമാണ് ഈ സ്വപ്നത്തെ സാധിതമാക്കിയത്.സിസ്റ്റർ ഔറേലിയ സി.എം.സി യുടെ നേതൃത്വത്തിൽ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു.1964-ൽ ഹൈസ്ക്കൂൾ ഹെഡ്മാസ്റ്ററായി ശ്രീ സി.ജെ വർഗീസ് ചാലിൽ ചാർജ്ജെടുത്തു.1986-87-ൽ സിസ്റ്റർ അഡോൾഫ് സി.എം.സി. എസ്.എസ്.എൽ.സി.യ്ക്ക് നൂറു ശതമാനം എന്ന ലക്ഷ്യത്തിലേയ്ക്ക് വിദ്യാലയത്തെ നയിച്ചു.തുടർന്ന് ഇന്നുവരെ 100% കൈവരിക്കുന്നതിൽ വിദ്യാലയം മുന്നിലാണ്.

പരിവർത്തനം സംഭവിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായങ്ങൾക്കനുസരിച്ച് വിദ്യാർത്ഥികളെ പരിശീലിപ്പിക്കാനും ഉന്നത വിജയം നിലനിർത്തുവാനും ഈ വിദ്യാലയത്തിന് സാധിക്കുന്നുവെന്നുള്ളത് മാനേജ്മെന്റിന്റേയും അദ്ധ്യാപകരുടേയും സർവ്വോപരി വിദ്യാർത്ഥികളുടേയും അകഷീണ പ്രയത്നം ഒന്നു കൊണ്ടു മാത്രമാണ്. വിദ്യാർത്ഥികളുടെ പഠനനിലപാരം മെച്ചപ്പെടുത്തുന്നതിനായി മികച്ച സയൻസ് ലാബുകൽ വായനാശീലം വർദ്ധിപ്പിക്കന്നതിന്യി നല്ലൊരു ലൈബ്രറി ഇങ്ങനെയുള്ള ഭൗതിക സൗകര്യങ്ങളും സ്ക്കൂളിൽ ഒരുക്കിയുട്ടുണ്ട്.

പഠനരംഗത്ത് മാത്രമല്ല കലാരംഗത്തും സെന്റ് ജോസഫ് സി.ജി.എച്ച്യഎസ്. മികച്ചു നിൽക്കുന്നു. കലയുടെ ഈറ്റില്ലമായ തൃപ്പൂണിത്തുറയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ കലാ ക്ഷേത്രത്തിലെ കൊച്ചു കലാകാരികളെ കണ്ടെത്തുന്നതിനും അവരിൽ അന്തർലീനമായ കഴിവുകൾ വികസിപ്പിക്കുന്നതിനും വേണ്ട പ്പോത്സാഹനം നൽകുന്നതിന് ഈ വിദ്യാലയം അതീവ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സ്ക്കൂൾ ഉപജില്ലാ യുവജനോത്സവങ്ങളിലൂടെ വർഷങ്ങളായിട്ടുള്ള വിജയക്കുതിപ്പ് ഇന്നും നമ്മുടെ വിദ്യാലയം തുടരുന്നു. കായുക രംഗങ്ങളിലും വിദ്യാലയത്തിന്റെ സജീവസാന്നിധ്യം നിലനിർത്താൻ സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്.

കുട്ടികളുടെ ഭൗതിക വളർച്ചയോടൊപ്പം ആദ്ധ്യാത്മിക പുരോഗതിക്കും മാനേജ്മെന്റ് അതീവ പ്രാധാന്യം നൽകി വരുന്നു. ഓരോ അദ്ധ്യായനവർഷ ആരംഭത്തിലും കുട്ടികൾക്ക് വളരെ പ്രയോജനപ്രദമായ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നേടുന്നതിനായിട്ടുള്ള സെമിന്റുകൾ ക്ലാസ്സുകൾ ധ്യാനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്നതിൽ മാനേര്മെന്റ് വളരെയധികം താൽപര്യം കാണിക്കുന്നുവെന്നത് അഭിനന്ദനാർഹമാണ്. ഒരു വിദ്യാലയത്തിന്റം സുഗമമായ നടത്തിപ്പിന് പി.റ്റി.എ യുടെ പങ്ക് ചെറുതല്ല..


നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

മേൽവിലാസം

2002-ൽ ഹയർ സെക്കന്ററി സ്കകൂൾ ആരംഭിച്ചു.മൂന്ന് ഗ്രൂപ്പുകളിലായി 244 കുട്ടികൾ പഠിച്ചുകൊണ്ടിരിക്കുന്നു,.