എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/മറ്റ്ക്ലബ്ബുകൾ-17

ലഹരി വിരുദ്ധ ക്ലബ്

കണ്‍വീനര്‍ : പി കെ ഭാസി

സബ് കോടതി മട്ടാഞ്ചേരിയുടെ ആഭിമുഖ്യത്തില്‍ പ്രാദേശികമായി പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങളില്‍ മൂന്നു ഘട്ടങ്ങളിലുള്ള ബോധവല്‍ക്കരണ പരിപാടി ആസൂത്രണം ചെയ്ത് നടത്തിവരുന്നു. ഇതിന്റെ ഒന്നാം ഘട്ടം എന്ന നിലയില്‍ അഡ്വ.സുനില്‍ സി എ നയിച്ച ലഹരി വിരുദ്ധ പ്രവര്‍ത്തനത്തില്‍ അധിഷ്ഠിതമായ ഒരു ക്ലാസ്സ് ജൂലൈ ഇരുപത്തഞ്ചിന് ഉച്ചക്ക് രണ്ടുമണിക്ക് സ്കൂള്‍ ആഡിറ്റോറിയത്തില്‍ വെച്ച് നടക്കുകയുണ്ടായി.പ്രസ്തുത ചടങ്ങില്‍ എട്ട്,ഒമ്പത്,പത്ത് ക്ലാസ്സുകളിലെ കുട്ടികള്‍ പങ്കെടുക്കുകയുണ്ടായി.ലഹരി വസ്തുക്കള്‍ കൈവശം വച്ചാലുണ്ടാകുന്ന ഭവിഷ്യത്തുക്കളെക്കുറിച്ചും നേരീടേണ്ടി വരുന്ന നിയമനടപടികളെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കി.കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട നിയമവശങ്ങളെ ക്കുറിച്ചും അദ്ദേഹം ദീര്‍ഘമായി സംസാരിച്ചു.നിയമത്തിന്റെ പിടിയില്‍പ്പട്ടാല്‍ 'എനിക്കതറിയില്ലായിരുന്നു' എന്ന് പറയുന്നതും കുറ്റകരമാണെന്ന് കുട്ടികളെ പറഞ്ഞു മനസിലാക്കി.ഇന്‍ഡ്യന്‍ നിയമങ്ങള്‍ കുട്ടികളടക്കം എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.കുട്ടികളുടെ സംശയങ്ങള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞു.ഹെഡ്മിസ്ട്രസ് ശ്രീദേവി അദ്ദേഹത്തിന് നന്ദി പറയുകയും ക്ലാസ് നാലുമണിക്ക് അവസാനിക്കുകയും ചെയ്തു.


പ്രമാണം:ബോധവല്‍ക്കരണക്ളാസ്.JPG
ബോധവല്‍ക്കരണക്ളാസ്






ഇംഗ്ലീഷ് ക്ലബ്

കണ്‍വീനര്‍ : കെ വി സുമം

ജോ.കണ്‍വീനര്‍ : വി എസ് ഗീത

ഇംഗ്ലീഷ് ക്ലബിന്റെ ക്ഷണം സ്വീകരിച്ച് സ്കൂളിലെത്തിയ ജി വി എെ (ഗ്ലോബല്‍ വിഷന്‍ ഇന്റര്‍നാഷണല്‍) ടീം "കൗമാര പ്രശ്നങ്ങളും പരിഹാരങ്ങളും" എന്ന വിഷയത്തില്‍ ഒമ്പതാം ക്ലാസിലെ കുട്ടികള്‍ക്ക് ആറാഴ്ചത്തെ സൗജന്യ ക്ലാസ് , സ്കൂള്‍ പഠന സമയത്തിനു ശേഷം വൈകുന്നേരം നാലുമണി മുതല്‍ അഞ്ചുമണി വരെ നടത്തുകയുണ്ടായി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇരുപത്തൊന്നംഗങ്ങളാണ് കുട്ടികള്‍ക്ക് ഈ സൗജന്യ പഠനമൊരുക്കിയത്. കൗമാരപ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനോടൊപ്പം കുട്ടികള്‍ക്ക് വിദേശീയരുമായി സംവദിക്കാനും അവരുടെ രാജ്യങ്ങളെ കുറിച്ച് അവരില്‍നിന്നു തന്നെ അറിയുവാനുള്ള അവസരവും ലഭിച്ചു.ആറാഴ്ചത്തെ ക്ലാസിനുശേഷം കുട്ടികള്‍തന്നെ അവര്‍ക്ക് യാത്രയയപ്പും നല്‍കി.ചിത്രകലാധ്യാപകന്‍ ഭാസി വരച്ച ഒരു ചിത്രം പി ടി എ പ്രസിഡന്റ് സി ജി സുധീര്‍ ഗ്രൂപ്പിന് നേതൃത്വം വഹിച്ച ഹെലന് ഉപഹാരമായി നല്‍കി.ഹെഡ്മിസ്ട്രസ് ശ്രീദേവി എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

 
ജി വി എെ
















ഹിന്ദി ക്ലബ്

കണ്‍വീനര്‍ : ഷാരിമോള്‍ ടി വി

ജോ.കണ്‍വീനര്‍ : വി വി ഷീല

ഹിന്ദി ദിനാഘോഷത്തോടനുബന്ധിച്ച് ഹിന്ദി ക്ലബിന്റെ നേതൃത്വത്തില്‍ ആ ദിവസത്തെ അസംബ്ലി നടത്തുകയുണ്ടായി.എട്ട് ബി യിലെ സഫീറും കൂട്ടുകാരും ദേശഭക്തിഗാനമാലപിച്ചു.എട്ട് എ യിലെ ഗോകുലകൃഷ്ണനും ഏഴ് എ യിലെ സുഹൈലും ഹിന്ദി ഭാഷയെക്കുറിച്ചും അതിന്റെ മഹത്വത്തെക്കുറിച്ചും സംസാരി ച്ചു.തന്‍സീര്‍ ക്ലബംഗങ്ങള്‍ക്ക് മുദ്രാവാക്യങ്ങള്‍ ചൊല്ലികൊടുക്കുകയും അവര്‍ അത് ഏറ്റു പറയുകയും ചെയ്തു.

 
ഹിന്ദി ദിനാചരണം










സംസ്കൃത ക്ലബ്

കണ്‍വീനര്‍ : അമ്പിളി . എ എന്‍

ആഗസ്റ്റ് ഒമ്പതാം തീയതി സംസ്കൃതദിനം സമുചിതമായി ആഘോഷിച്ചു. അസംബ്ലിയില്‍ സംസ്കൃതത്തില്‍ പ്രതിജ്ഞ ചൊല്ലി, സംസ്കൃതഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് ലഘു പ്രഭാഷണം നടത്തി.കുട്ടികള്‍ സംസ്കൃതത്തില്‍ വാര്‍ത്തയും സംസ്കൃതഗാനാലപനവും നടത്തി.സംസ്കൃതം അദ്ധ്യാപികയായ അമ്പിളിയുടെ രാമായണപാരായണവും ഉണ്ടായിരുന്നു.