ജി.എച്.എസ്.എസ് ചാത്തനൂർ
ജി.എച്.എസ്.എസ് ചാത്തനൂർ | |
---|---|
വിലാസം | |
പാലക്കാട് പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത ടീച്ചര്‍ |
അവസാനം തിരുത്തിയത് | |
26-08-2017 | RAJEEV |
ചരിത്രം
സ്വതന്ത്രഭാരതം എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമായപ്പോള്‍ രാജ്യത്തെമ്പാടും ഉണര്‍വ്വിന്‍റ വെള്ളിവെട്ടം ഹൃദയകവാടങ്ങളിലൂടെ തുളച്ചുകയറി. ഗ്രാമങ്ങളിലും ജനമനസ്സുകളിലും ഇത് ആഴത്തില്‍ ആവേശിച്ചു. പുതിയലക്ഷ്യബോധവും ഗ്രാമീണരിലും അഭിരമിച്ചു. ഇൗ ഗുണപരമായ മാറ്റത്തിന്‍റെ കാറ്റ് ചാത്തന്നൂര്‍ എന്ന ഒാണംകേറാമൂലയിലേക്കും വീശിയടിച്ചു
തനിമയും ഉണ്മയും
കൂട്ടത്തില്‍ പറയട്ടെ ഗ്രാമശാലീനതയുടേയും, വന്യസൗന്ദര്യത്തിന്‍റേയും സമരസത്തിലുള്ള ഒരുതരം ലാവണ്യഭാവമാണ് ഇൗ ഗ്രാമത്തിനുള്ളത്.
ഭൗതികസൗകര്യങ്ങള്‍
20 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.SITC ലതിക ടീച്ചര്‍ ആണ്.
- ഏല്ലാ ദിവസങ്ങളിലും നാലു ചുമരുകള്‍ക്കുള്ളിലെ പഠനം വിരസമാക്കുമെന്ന തിരിച്ചറിവാണ് ആരണ്യകം എന്ന പ്രകൃതിയോടിണങ്ങുന്ന ഒരു ഒാപ്പണ്‍ ക്ലാസ്സിന് രൂപം നല്‍കാന്‍ പ്രേരണ നല്‍കിയത്.പാലക്കാട് ജില്ലയില്‍ ഇത്തരം ക്ലാസ്സുകളുള്ള സ്കൂളുകള്‍ വിരളമാണ്.
- ഉള്‍പ്രദേശമായതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് സ്കൂളില്‍ എത്താന്‍ സ്കൂള്‍ ബസ്സ് അനിവാര്യമായതിനാല്‍ PTA,സ്റ്റാഫ് എന്നിവരുടെ സഹകരണത്താല്‍ ഒരു സ്കൂള്‍ ബസ്സ് കഴിഞ്ഞ കൊല്ലം വാങ്ങുകയും ,ഇക്കൊല്ലം ബഹുമാനപ്പെട്ട തൃത്താല എം.എല്‍.എ വി.ടി ബല്‍റാം എം.എല്‍.എ ഫണ്ടില്‍ നിന്ന് ഒരു ബസ്സ് കൂടി അനുവദിക്കുകയും ചെയ്തു.
- കലാ അധ്യാപകനായ ശശിമാഷുടെ നേതൃത്വത്തില്‍ ഓപ്പണ്‍ ആഡിറ്റോറിയം ഇക്കൊല്ലം (2016-17)നവീകരിച്ചു
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
2016-17 ലെ വിദ്യാരംഗം കലാ സാഹിത്യ വേദി കവയിത്രിയും പെരിങ്ങോട് സ്കൂളിലെ അധ്യാപികയുമായിരുന്ന ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.എല്ലാ ആഴ്ചയും ക്ലബ്ബ് കൂടി പരിപാടികള്‍ അവതരിപ്പിക്കുന്നു.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- എന്‍.എസ്.എസ് യൂണിററ്
- പെണ്കുുട്ടികളുടെ ശാക്തീകരണം (കുുങ്ഫു)
പെണ്‍കുട്ടികള്‍ക്ക് സ്വയം സുരക്ഷ എന്നതിലപ്പുറം ശാരീരികക്ഷമതക്ക്ഊന്നല്‍ നല്‍കി കുങ്ഫു പരിശീലനം നല്കി വരുന്നു.ഇക്കൊല്ലം സംസ്ഥാനതലത്തില്‍ മത്സരങ്ങളില്‍ പങ്കെടുത്ത് വിദ്യാര്‍ത്ഥിനികള്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കി.
വിദ്യാര്‍ത്ഥികളുടെ അച്ചടക്കവും അതിലേറെ സാമൂഹ്യബോധവും വളര്‍ത്തുന്നതിനായി ഇക്കൊല്ലം (2016)സ്കൂളില്‍ SPC ആരംഭിച്ചു.ശാരീരിക പരിശോധനയില്‍ വിജയിച്ച 20 ആണ്‍കുട്ടികളേയും 20പെണ്‍കുട്ടികളേയും തിരഞ്ഞെടുത്തു.വിനോദ്,ഹൈറുന്നീസ എന്നീ അധ്യാപകര്‍ നേതൃത്വം നല്‍കി വരുന്നു.
എല്ലാ വെള്ളിയാഴ്ചയും ഒാരോ ക്ലാസ്സിലെ കുട്ടികള്‍ എന്ന ക്രമത്തില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ ഒന്നര വരെ സ്കൂള്‍ റേഡിയോ അവതരിപ്പിക്കുന്നു.ഇംഗ്ളീഷ് ടീച്ചറായ ധന്യ ടീച്ചര്‍ ഇതിന് നേതൃത്വം നല്‍കി വരുന്നു
- സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : |
ശിവരാമന്‍ മാസ്റ്റര്‍ |
രവീന്ദ്രന്‍ മാസ്റ്റര്‍ |
അംബുജാക്ഷി ടീച്ചര്‍ |
പരമേശ്വരന്‍ മാസ്റ്റര്‍ |
ചന്ദ്രന്‍ മാസ്റ്റര്‍ |
കൃഷ്ണനുണ്ണി മാസ്റ്റര്‍ |
ചന്ദ്രിക ടീച്ചര്‍ |
ഇന്ദിര ടീച്ചര്‍ |
വിജയലക്ഷ്മി ടീച്ചര്‍ |
അബ്ദുള്‍റഹ്മാന്‍ മാസ്റ്റര്‍
പാത്തുമ്മു ടീച്ചര്‍ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- കലാമണ്ഡലം ഗീതാനന്ദന്‍
- "എം.എസ് കുമാര്‍"
- കലാമണ്ഡലം വാസുദേവന്‍
- തേവനാശാന്‍
വഴികാട്ടി
{{#multimaps:10.7432207,76.1557724|zoom=14%|width=750px}}
|
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|