എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ/പരിസ്ഥിതി ക്ലബ്ബ്-17
"നടുകില്‍ തിന്നാം നല്‍കുകില്‍ നേടാം” എന്ന മുദ്രാവാക്യവുമായി കോട്ടൂര്‍ ഹരിത സേന .പരിസ്ഥിതി സംരക്ഷണ ദിനത്തോടനുബന്ദിച്ച് എ.കെ.എം.ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഹരിത സേനയും മലയാള സമിതിയും ചേര്‍ന്ന് കുട്ടികളില്‍ നിന്ന് നൂറോളം വിത്യസ്ത തരം മാവിന്‍ തൈകള്‍ ശേഖരിച്ച് സ്കൂള്‍ പരിസര പ്രദേശങ്ങളിലെ വീടുകളില്‍ നട്ടുപിടിപ്പിച്ചു.നടന്‍ മാവുകളായ കൊമാങ്ങ,പിലാത്തി,മൂവാണ്ടന്‍,കിളിച്ചുണ്ടന്‍,യെന്നിവക്കാണ് പ്രാധാന്യം നല്‍കിയത്.പത്താം ക്ലാസ്സിലെ കൊച്ചു ചക്കരച്ചി എന്ന പാഠവുമായി ബന്ധപ്പെടുത്തിയാണ് ഇത്തരം പ്രവര്‍ത്തനത്തിന് രൂപം നല്‍കിയത്.