എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

"നടുകിൽ തിന്നാം നൽകുകിൽ നേടാം” എന്ന മുദ്രാവാക്യവുമായി കോട്ടൂർ ഹരിത സേന .പരിസ്ഥിതി സംരക്ഷണ ദിനത്തോടനുബന്ദിച്ച് എ.കെ.എം.ഹയർ സെക്കണ്ടറി സ്കൂളിലെ ഹരിത സേനയും മലയാള സമിതിയും ചേർന്ന് കുട്ടികളിൽ നിന്ന് നൂറോളം വിത്യസ്ത തരം മാവിൻ തൈകൾ ശേഖരിച്ച് സ്കൂൾ പരിസര പ്രദേശങ്ങളിലെ വീടുകളിൽ നട്ടുപിടിപ്പിച്ചു.നടൻ മാവുകളായ കൊമാങ്ങ,പിലാത്തി,മൂവാണ്ടൻ,കിളിച്ചുണ്ടൻ,യെന്നിവക്കാണ് പ്രാധാന്യം നൽകിയത്.പത്താം ക്ലാസ്സിലെ കൊച്ചു ചക്കരച്ചി എന്ന പാഠവുമായി ബന്ധപ്പെടുത്തിയാണ് ഇത്തരം പ്രവർത്തനത്തിന് രൂപം നൽകിയത്.