ഹോളി ഫാമിലി എച്ച്. എസ്സ്. കട്ടിപ്പാറ/കുട്ടിക്കൂട്ടം

10:41, 14 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47071 (സംവാദം | സംഭാവനകൾ) (കുട്ടിക്കൂട്ടം)

വിദ്യാര്‍ത്ഥികളില്‍ ഐസിടി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി ഹോളി ഫാമിലി എച്ച്.എസ്സ്.കട്ടിപ്പാറ കുട്ടിക്കൂട്ടം യൂണിറ്റ് നിലവില്‍വന്നു. 2017 മാര്‍ച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂള്‍ മള്‍ട്ടി മീ‍ഡിയ റൂമില്‍ പി.ടി.എ പ്രസി‍ഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു,സ്കള്‍ മാനേജര്‍ ഫാദര്‍. ജോസഫ് കൂനാനിക്കല്‍ ഉദ്ഘാടനം ചെയ്തു സ്കൂള്‍ ഐടി കോര്‍ഡിനേറ്ററായ ശ്രീമതി.ബെസ്സി കെ.യു കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. 42 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂള്‍ കൂട്ടിക്കൂട്ടത്തിലുള്ളത്. കുമാരി ഫാത്തിമ ഫി‍ദ ആണ് സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍.

കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായ ദ്വിദിന പരിശീലന പരിപാടി 29.07.2017,30.07.2017 എന്നീ ദിവസങ്ങളില്‍ സ്കൂള്‍ ലാബില്‍ വെച്ച് നടന്നു.