ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /ആർട്ട്സ് ക്ലബ്ബ്.

                                                                                      2017 - 18   


കണ്‍വീനര്‍: മുഹമ്മദ് അസ്‌ക്കര്‍. പി

ജോയിന്‍റ് കണ്‍വീനര്‍: ജ‌ൂലി. വി.എം

പ്രൈമറി വിഭാഗം കണ്‍വീനര്‍: റിസാന. എന്‍.. പി

സ്റ്റുഡന്‍റ് കണ്‍വീനര്‍: ഷാനിദ്. പി -10 ഡി

സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: മേഘ അജിത്ത


                                                                                        2016 - 17  


കണ്‍വീനര്‍: മുനീര്‍. കെ

ജോയിന്‍റ് കണ്‍വീനര്‍: മായ. വി.എം

പ്രൈമറി വിഭാഗം കണ്‍വീനര്‍: ആയിഷ രഹ്‌ന. പി

സ്റ്റുഡന്‍റ് കണ്‍വീനര്‍: കീര്‍ത്തി. പി -10 ഡി

സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: മേഘ അജിത്ത് -6 ഡി


കലാരംഗങ്ങളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടള്ള നമ്മുടെ സ്കൂളില്‍ കലാപ്രതിഭകളെ കണ്ടെത്തുന്നതിനും പരിശീലനം കൊടുക്കുന്നതിനുംവേണ്ടി നല്ലൊരു ആര്‍ട്ട്സ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നുണ്ട്.

2016-17 വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ നമ്മുടെ സ്കൂളിലെ മുഹമ്മദ് ഫൈസല്‍ എന്ന കുട്ടിക്ക് മാപ്പിളപ്പാട്ടില്‍ എ ഗ്രേഡ് ലഭിച്ചു.

         മുഹമ്മദ് ഫൈസല്‍ - 2017 സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍  മാപ്പിളപ്പാട്ട് എ ഗ്രേഡ്
                                           


                                                                                     സ്കൂള്‍ കലോല്‍സവം  
                                            


                                             


                                           


                                                


                                            


                                                                     


2016-17 വര്‍ഷത്തെ സ്കൂള്‍ കലോല്‍സവം ഒക്ടോബര്‍ 27, 28, 29 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിലായി നടന്നു. മലയാള സിനിമരംഗത്തെ ഇതിഹാസ സംഗീത സംവിധായകന്‍ ബാബുരാജിന്റെ ചെറുമകള്‍ നിമിഷ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം ചടങ്ങിന് അധ്യക്ഷത വഹിച്ചു. കലോല്‍സവം കണ്‍വീനര്‍ കെ. മുനീര്‍ സ്വാഗതം പറഞ്ഞ‍ു.


ഹെ‍ഡ്മാസ്റ്റര്‍ എം. എ. നജീബ്, സ്റ്റാഫ് സെക്രട്ടറി എം.എ. മുനീര്‍, ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍, വൈസ് പ്രസിഡന്‍ണ്ട് യു. കെ അഷ്റഫ് തുടങ്ങിയവര്‍ സംസാരിച്ചു. ഹയര്‍ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ഫാജിദ് നന്ദി പറഞ്ഞ‍ു.


തുടര്‍ന്ന കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ആരങ്ങേറി.


                                                                                 ഓണാഘോഷ പരിപാടി 
                                           


                                           


ആര്‍ട്ട്സ് ക്ലബ്ബിന്റെ കീഴില്‍ ഈ വര്‍ഷവും സെപ്റ്റംമ്പര്‍ ഒന്‍പത് വെള്ളിയാഴ്ച ഓണാഘോഷപരിപാടി വളരെ വിപുലമായ രീതിയില്‍ സ്കൂളില്‍ നടന്നു. തലത്തില്‍ അത്തപ്പൂക്കളം ഒരുക്കി. വടംവലി, കസേരക്കളി, കലംപൊട്ടിക്കല്‍, മെഹന്ദി ഡിസൈനിംഗ്, ബലൂണ്‍ പൊട്ടിക്കല്‍ തുടങ്ങിയ ഓണക്കളികള്‍ നടന്നു. എല്ലാ വര്‍ഷങ്ങളിലും ഓണാഘോഷം വിപുലമായ രീതിയില്‍ സ്കൂളില്‍ സംഘടിപ്പിക്കാറുണ്ട്. ഓണക്കളികള്‍, അത്തപ്പൂക്കളം, ഓണപ്പായസം എന്നിവകൊണ്ട് വളരെ സമൃദ്ധമായിരുന്നു ഈ വര്‍ഷത്തേയും ഓണാഘോഷം