എച്ച് എസ് ചെന്ത്രാപ്പിന്നി
എച്ച് എസ് ചെന്ത്രാപ്പിന്നി | |
---|---|
വിലാസം | |
ചെന്ത്രാപ്പിന്നി തൃശൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇഗ്ലീഷ് |
അവസാനം തിരുത്തിയത് | |
09-07-2017 | HSS CHENTRAPPINNI |
ചെന്ത്പ്പിന്നി ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എച്ച് എസ് ചെന്ത്രാപ്പിന്നി". തൃശൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പഴയ മലബാറിന്റെ നാട്ടികയുടെ നെല്ലറ എന്നു വിശേഷിപ്പിക്കാവുന്ന എടത്തിരുത്തി പഞ്ചായത്തിലാണ് ചെന്ത്രാപ്പിന്നി ഹൈസ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത് . ആയിരത്തിതൊള്ളായിരത്തി അമ്പതുകളില്‍ ഈ പ്രദേശത്ത് ഹൈസ്ക്കൂള്‍ വിദ്യാഭാസത്തിനുളള സൗകര്യം ഇല്ലായിരുന്നു.ഹൈസ്ക്കൂള്‍ വിദ്യാഭാസത്തിനായി വിദൂര സ്ഥലങ്ങളിലേക്ക് പോകേണ്ട അവസ്ഥയാണ് അന്നുണ്ടായിരുന്നത്.അതുകൊണ്ട് തന്നെ മിക്കവരുടെയും പഠനം ഏഴാം തരത്തോടെ അവസാനിച്ചിരുന്നു.1956-ല്‍ ഇന്ത്യന്‍ ഡിഫന്‍സ് സര്‍വ്വീസില്‍ എക്കൗണ്ടസ് ഒാഫീസറായിരുന്ന കെ കെ മേനോന്‍ തന്റെ നാട്ടില്‍ യു പി ഉള്‍പ്പെടുന്ന ഹൈസ്ക്കൂള്‍ എന്ന ആശയവുമായി സര്‍ക്കാറില്‍ അപേക്ഷ സമര്‍പ്പിച്ചു.1957 ജൂണ്‍ മുതല്‍ എട്ടാം തരം ഒരു ഡിവിഷന്‍ ആരംഭിക്കുന്നതിന് അനുമതി ലഭിച്ചു.ആ വര്‍ഷം എഴുപതു വിദ്യാര്‍ത്ഥികളും പ്രധാന അദ്ധ്യാപകന്‍ അടക്കം ആറ് അദ്ധ്യാപകരും ആണ് ഉണ്ടായിരുന്നത്. 1960-ല്‍ പത്താം ക്ലാസ്സ് പരീക്ഷ കേന്ദ്രമായി അനുവദിക്കപ്പെട്ടു.ഒപ്പം തന്നെ യു പി ക്ലാസ്സുകള്‍ക്ക് അനുമതി ലഭിക്കുകയും ചെയ്തു. 2002-ല്‍ വിദ്യാലയത്തില്‍ ഹയര്‍ സെക്കണ്ടറി(അണ്‍ എയിഡഡ് വിഭാഗം)പ്രവര്‍ത്തനമാരംഭിച്ചു. 2014 - ല്‍ ഹയര്‍ സെക്കണ്ടറി എയിഡഡ് വിഭാഗവും പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.യു.പിയ്ക്ക് ഒരു കെട്ടിടത്തില‍്‍ 13 ക്ലാസ് മുറികളും ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്.ഇതോടൊപ്പം ഹയര്‍ സെക്കണ്ടറി അണ്‍ എയിഡഡ് വിഭാഗം വേറെ കെട്ടിടത്തിലും അണ്‍ എയിഡഡ് എല്‍.പി (ഇംഗ്ലീഷ് മീഡിയം) മറ്റൊരു കെട്ടിടത്തിലും പ്രവര്‍ത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
യൂ.പിക്കും ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 35-ഓളം കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയര്‍ റെഡ് ക്രോസ്സ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
കുമാരമംഗംലം അമ്പല കമ്മിറ്റിയാണ്ഭരണം നടത്തുന്നത്. മാനേജ് മെന്റ് കമ്മിറ്റി നിലവില്‍ വന്ന ശേഷം കെ എസ് ചാത്തുണ്ണിയും മകന്‍ ഡോ.കെ സി പ്രകാശന്‍ എന്നിവര്‍ ദീര്‍ഘകാലം മാനേജര്‍മാരായിരുന്നു തുടര്‍ന്ന് കോഴി പറമ്പില്‍ ശങ്കരനാരായണന്‍ അവര്‍കളും അദ്ദേഹത്തിന്റെ അകാല വിയോഗത്തിനു ശേഷം അദ്ദേഹത്തിന്റെഭാര്യ ശ്രീമതി ഉഷ ശങ്കരനാരായണന്‍ മാനേജറായും പ്രവര്‍ത്തിച്ചു..ഈ വര്‍ഷം മുതല്‍
വീണ്ടും ഡോ.കെ സി പ്രകാശനെ മാനേജരായി മാനേജ് മെന്റ് കമ്മിറ്റി തിരഞ്ഞെടുത്തു.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- അമ്പിളി- ചലച്ചിത്ര സംവിധായകന്‍
വഴികാട്ടി
1957 - 1960 | മത്തായി സാര്‍ | ||
1960 -1968 | പി.ജി.മേനോന്‍ | ||
1968 - 1988 | ധര്‍മ്മരത്നം മാസ്റ്റര്‍ | ||
1988 -1991 | ഫ്രാന്‍സിസ്‍ മാസ്റ്റര്‍ | ||
1991 - 1994 | ബാലമണി ടീച്ചര്‍ | ||
1994 - 96 | . .K.V.ജയരാജന്‍ മാസ്റ്റര്‍ | ||
1996 -98 | K.K.സിദ്ധാര്‍ഥന്‍ മാസ്റ്റര്‍ | ||
1998 - 99 | P.S.രതി ടീച്ചര്‍ | ||
1999 - 2003 | C.A.ലക്ഷ്മി ടീച്ചര്‍ | ||
2003 - 2007 | K.G.സതിദേവി ടീച്ചര്‍ | ||
2007 - 2010 | A.T.ജോസഫൈന്‍ ടീച്ചര്‍ | ||
2010 - 2014 | V.C.സുമ ടീച്ചര്‍
|- |
2014-2016 | K.A.ഷീബ ടീച്ചര്‍ |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.358463" lon="76.139444" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (H) 10.357719, 76.139331, H.S.CHENTRAPPINNI H.S.CHENTRAPPINNI </googlemap></googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.