സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./ഗ്രന്ഥശാല
പുസ്തകങ്ങള്‍ അറിവിന്റെ ശേഖരങ്ങളാണ്. ഓരോ പുസ്തകത്താളുകളും അറിവിന്റെ വിശപ്പ് തീര്‍ക്കാനുള്ള വറ്റാത്ത കലവറയാണ്. ഒരിക്കലും അസ്തമിക്കാത്ത ആ കലവറയുടെ വാതിലുകള്‍ ഈ സ്കൂളില്‍ കൊട്ടിയടയ്ക്കപ്പെടാറില്ല. കാരണം വിജ്ഞാന വിസ്ഫോടനമാണ് ഈ സ്കൂളിലെ ഓരോ കുട്ടിയിലും നടക്കുന്നത്. അതിനുള്ള വാതായനം തുറന്നത് ജൂണ്‍ 19 വായനാ ദിനത്തോടനുബന്ധിച്ചായിരുന്നു. 3000-ത്തില്‍പ്പരം വിവിധ പുസ്തകശേഖരം ഈ കലാലയത്തിലുണ്ട്. ഓരോ ക്ലാസുകാര്‍ക്കും അനുവദിച്ചിരിക്കുന്ന സമയം പൂര്‍ണമായി ഉപയോഗിക്കുന്നു.