ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/നാടോടി വിജ്ഞാനകോശം

നാടോടി വിജ്ഞാനീയം

ബുക്കാനാന്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍.ജി.എച്ച്.എസ്സ്.പള്ളം പാക്കില്‍,പള്ളം, ചിങ്ങവനം,പന്നിമറ്റം പ്രദേശങ്ങള്‍ക്കു നടുവിലായി സ്ഥിതി ചെയ്യുന്നു. പാക്കില്‍ ഐതിഹ്യപ്രസിദ്ധമായ സ്ഥലമാണ്.പറയിപെറ്റ പന്തിരുകുലത്തിലെ അംഗമായ പാക്കനാരുടെ പേരില്‍ നിന്നുമാണ് പാക്കില്‍ എന്ന പേരുണ്ടായതെന്നു കരുതുന്നു. പാക്കില്‍ ശ്രീ ശാസ്താ ക്ഷേത്രത്തോടനുബന്ധിച്ച് പ്രസിദ്ധമായ സംക്രാന്തി വാണിഭം ഇന്നും നടന്നുവരുന്നു. മുറമുണ്ടാക്കി വില്‍ക്കുന്ന പാക്കനാരുടെ ഓര്‍മ്മയ്ക്കാണ് ഇന്നും നാടന്‍ വീട്ടുപകരണങ്ങളും കാര്‍ഷികവിളകളും സംക്രാന്തിവാണിഭത്തില്‍ നിരക്കുന്നത്