സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/വിദ്യാരംഗം-17
വിദ്യാരംഗം
കുട്ടികളിലെ സര്‍ഗാത്മക കഴിവുകളെ വികസിപ്പിക്കുവാനും, ഭാഷാ നൈപുണ്യം വര്‍ധിപ്പിക്കുവാനുമായി രൂപംകൊണ്ട സമിതിയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. 2017 ജൂണ്‍ 15-ാം തിയതി 2.30 ന് സ്കൂള്‍ മാനേജര്‍ റവ. ഡോ. ജയിസ് ഏര്‍ത്തയില്‍ സി.എം.ഐ. വിദ്യാരംഗത്തിന്റെ ഉദ്ഘാടനകര്‍മം നിര്‍വഹിച്ചു. യു.പി. വിഭാഗത്തില്‍ നിന്നും 35 ഉം ഹൈസ്കൂള്‍ വിഭാഗത്തില്‍നിന്നുള്ള 55 കുട്ടികളും ഇതില്‍ അംഗങ്ങളാണ്. ഇവരില്‍ നിന്നും ഭാരവാഹികളെയും തിരഞ്ഞെടുത്തു. സാഹിത്യ ശില്‍പശാല, അക്ഷര ശ്ലോകം, നാടന്‍ പാട്ടുകള്‍, കാവ്യകേളി തുടങ്ങിയ പരിപാടികള്‍ ഈ സാഹിത്യവേദിയില്‍ അവതരിപ്പിച്ചു വരുന്നു. എല്ലാവെള്ളിയാഴ്ചകളിലും 3 മുതല്‍ 3.30 വരെയുള്ള സമയം ക്ളാസുകളില്‍ സാഹിത്യ സമാജം നടത്തിവരുന്നു. സ്കൂളിലെ എല്ലാ അദ്ധ്യപകരും ഈ സാഹിത്യ വേദിയിലെ അംഗങ്ങളായി പ്രവര്‍ത്തിച്ചുവരുന്നു.