വിദ്യാരംഗം

കുട്ടികളിലെ സർഗാത്മക കഴിവുകളെ വികസിപ്പിക്കുവാനും, ഭാഷാ നൈപുണ്യം വർധിപ്പിക്കുവാനുമായി രൂപംകൊണ്ട സമിതിയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. 2017 ജൂൺ 15-ാം തിയതി 2.30 ന് സ്കൂൾ മാനേജർ റവ. ഡോ. ജയിസ് ഏർത്തയിൽ സി.എം.ഐ. വിദ്യാരംഗത്തിന്റെ ഉദ്ഘാടനകർമം നിർവഹിച്ചു. യു.പി. വിഭാഗത്തിൽ നിന്നും 35 ഉം ഹൈസ്കൂൾ വിഭാഗത്തിൽനിന്നുള്ള 55 കുട്ടികളും ഇതിൽ അംഗങ്ങളാണ്. ഇവരിൽ നിന്നും ഭാരവാഹികളെയും തിരഞ്ഞെടുത്തു. സാഹിത്യ ശിൽപശാല, അക്ഷര ശ്ലോകം, നാടൻ പാട്ടുകൾ, കാവ്യകേളി തുടങ്ങിയ പരിപാടികൾ ഈ സാഹിത്യവേദിയിൽ അവതരിപ്പിച്ചു വരുന്നു. എല്ലാവെള്ളിയാഴ്ചകളിലും 3 മുതൽ 3.30 വരെയുള്ള സമയം ക്ളാസുകളിൽ സാഹിത്യ സമാജം നടത്തിവരുന്നു. സ്കൂളിലെ എല്ലാ അദ്ധ്യപകരും ഈ സാഹിത്യ വേദിയിലെ അംഗങ്ങളായി പ്രവർത്തിച്ചുവരുന്നു.