S.H.E.M.H.S.S MOOLAMATTOM/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
13:24, 24 ജൂൺ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- S.H.E.M.H.S.S MOOLAMATTOM (സംവാദം | സംഭാവനകൾ) ('==== ഞങ്ങളുടെ ഗ്രന്ഥശാല ==== ഒരു വിദ്യാർത്ഥിയുടെ ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഞങ്ങളുടെ ഗ്രന്ഥശാല

ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിൽ ഒരു സ്കൂൾ ലൈബ്രറി വലിയ പങ്ക് വഹിക്കുന്നു. ഇത് അറിവിന്റെ സംഭരണശാലയാണ്. ഒരു ലൈബ്രറിയിൽ, വിദ്യാർത്ഥികൾക്ക് ചരിത്രം, ഭൂമിശാസ്ത്രം, പരിസ്ഥിതി, രാഷ്ട്രമീമാംസ, സാഹിത്യം മുതലായ വിഷയങ്ങളിലുള്ള പുസ്തകങ്ങൾ കണ്ടെത്താനാകും. വിദ്യാർത്ഥിയുടെ അക്കാദമിക നേട്ടത്തിൽ ഒരു സ്കൂൾ ലൈബ്രറി നല്ല ഫലo നൽകുന്നു.

മലയാളം, ഇംഗ്ലീഷ്‌, ഹിന്ദി എന്നീ ഭാഷകളിൽ ആയി ഏകദേശം അരലക്ഷം പുസ്‌തകങ്ങളുടെ ശേഖരമാണ്‌ ഇവിടെയുളളത്‌. കുട്ടികള്‍ക്കാവശ്യമായ പുസ്‌തകങ്ങളും നോവലുകളുമാണ്‌ ഏറെയും. അധ്യാപകരും വിദ്യാര്‍ഥികളും ഒരുപോലെ ലൈബ്രറി പ്രയോജനപ്പെടുത്തുന്നു. പുസ്‌തകങ്ങളെല്ലാം കാറ്റലോഗ്‌ ചെയ്‌തിട്ടുണ്ട്‌. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇരുന്നു വായിക്കാനും റഫറന്‍സ്‌ ചെയ്യാനുമുളള സൗകര്യവുമുണ്ട്‌. ബിനു ജോണിനാണ്‌ ലൈബ്രറിയുടെ ചുമതല.

"https://schoolwiki.in/index.php?title=S.H.E.M.H.S.S_MOOLAMATTOM/ഗ്രന്ഥശാല&oldid=362307" എന്ന താളിൽനിന്ന് ശേഖരിച്ചത്