ജി. എച്ച്. എസ്.എസ് മുളളരിങ്ങാട്
ജി. എച്ച്. എസ്.എസ് മുളളരിങ്ങാട് | |
---|---|
വിലാസം | |
മുള്ളരിങ്ങാട് ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 11 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-06-2017 | JOHAANELAIN |
തൊടുപുഴ പട്ടണത്തില്‍ നിന്ന് 35 കി. മി. അകലെ വെള്ളക്കയം റൂട്ടില്‍ മഞ്ഞും മലരണിക്കുന്നുകളും മരതകം ചാര്‍ത്തുന്ന മലയാളത്തിന്റെ മലയോരഗ്രാമം - മുള്ളരിങ്ങാട് - സ്ഥിതിച്ചെയ്യുന്നു. ഉത്തുംഗ വന നിബിഡവും ലതാനികഞ്ജ പരിലസിതവുമായ ഹരിത സമ്യദ്ദിയില്‍ വശ്യമനോഹരമായ ഈ പ്രദേശത്തെ ഗവ. ഹയര്‍ ,സെക്കണ്ടറി സ്കൂള്‍ രൂപം കൊണ്ടിട്ട് അഞ്ചു പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. ഇന്നും തലയെടുപ്പോടെ തന്റെ ജൈത്ര യാത്ര തുടരുന്നു.
ചരിത്രം
1.- 1957-ല്‍ മൂളളരിങ്ങാട് മലയോരനിവാസികളൂടെ സ്വപ്നസാക്ഷാത്കാരമായി ഈ കലാലയത്തിന് തുടക്കമിട്ടു. ഹരിജന്‍ വെല്‍ഫെയര്‍ സ്കൂള്‍ എന്ന പേരീല്‍ ശ്രീമതി. ശാരദടീച്ചറിന്റെ നേത്യത്വത്തില്‍ ഏകാധ്യാപക വിദ്യാലയമായിട്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 1960 ല്‍ മുള്ളരിങ്ങാട് വിലയ് ക്കുവാങ്ങിയ 25സെന്റു സ്ഥലത്ത് ഉണ്ടാക്കിയ താല്‍കാലിക ഷെഡ്ഡിലേക്ക് മാറ്റി പ്രവര്‍ത്തനം തുടങ്ങി. 1962- ല്‍ ഊറ്റുകണ്ണി കോളനി നിവാസികളുടെ ആവശ്യ പ്രകാരം സര്‍ക്കാര്‍ 50 സെന്റു സ്ഥലം സ്ക്കൂളിനായി അനുവദിച്ചു. ഈ സ്ഥലത്താണ് ഇന്നീ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ആദ്യകെട്ടിടം 1965- ല്‍ നിര്‍മ്മിച്ചു. 1968-ല്‍ ഇത് യു. പി. സ്കൂളായി ഉയര്‍ത്തി. 1980- ല്‍ എച്ച്. എസ്. ആയും 2000-ല്‍ ഹയര്‍ സെക്കണ്ടറി ആയും ഉയര്‍ത്തപ്പെട്ടു. 1983- ല്‍ ആദ്യ എസ്. എസ്. എല്‍. സി. ബാച്ച് പുറത്തിറങ്ങി. പരിസരവാസികളുടെ ശ്രമഫലമായി ഒരേക്കര്‍ സ്ഥലം കൂടി സര്‍ക്കാര്‍ അനുവദിച്ചു. തുടര്‍ന്ന് കെട്ടിടം നിര്‍മ്മിക്കുന്നതിനായി ശ്രീ. ഇ. ബാലാനന്ദന്‍ എം. പി. യുടെ ഫണ്ടില്‍ നിന്ന് 4 ലക്ഷം രൂപയും, ശ്രീ. ഫ്രാന്‍സിസ് ജോര്‍ജ് എം. പി. യുടെ വികസനഫണ്ടില്‍ നിന്ന് 5 ലക്ഷം രൂപയും ലഭിച്ചത് ഏറെ അനുഗ്രഹമായി. ജനപ്രതിനിധി എന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും ശ്രീ. പി. ജെ. ജോസഫ് നല്‍കിയിട്ടുള്ള സംഭാവനകള്‍ അവിസ്മരണീയങ്ങളാണ്. ഹൈസ്ക്കൂളിന്റെ ഭരണാധികാരം ജില്ലാപഞ്ചായത്ത് ഏറ്റെടുത്തതിന്റെ ഫലമായി 2004, 2005 കാലഘട്ടങ്ങളില്‍ 7.25 ലക്ഷം രൂപ മറ്റ് അറ്റകുറ്റപ്പണികള്‍ക്കായി അനുവദിച്ചുകിട്ടി. എസ്. എസ്. എ യില്‍ നിന്ന് ആറു ക്ളാസ്സുമുറികളും മറ്റു പ്രാഥമിക സൗകര്യങ്ങളും ലഭ്യമാക്കി. +2 വരെയുള്ള കുട്ടികള്‍ക്കാവശ്യമായ വായനാശാല, ഇതര ശാസ്തപരീക്ഷണാലയങ്ങള്‍, കമ്പ്യട്ടര്‍- എല്‍. സി. ഡി. ലാബുകള്‍, സി. ഡി. ലൈബ്രറി, എജ്യൂസാറ്റ് സംവിധാനങ്ങള്‍ തുടങ്ങിയെല്ലാം ഇന്നിവിടെയുണ്ട്. ഉന്നതമായ വിജയപാരമ്പര്യമുള്ള ഈ വിദ്യാലയം ഇന്ന് നൂറുമേനി തിളക്കത്തിലാണ്. 2007- ലെ സുവര്‍ണ്ണജൂബിലിയാഘോഷം നാടിന്റെ ഉത്സവമായി മാറി. വിദ്യാലയത്തിന്റെ നാനാമുഖമായ വികസനപ്രവര്‍ത്തനങ്ങള്‍ ക്കെല്ലാം ചുക്കാന്‍ പിടിയ്ക്കുന്ന ശ്രീ. എം. എസ്. സുധാകരന്റെ നേത്റുത്വത്തിലുള്ള പി. ടി. എ കമ്മിറ്റിയെ അഭിനന്ദിയ്ക്കാതെ വയ്യ. നാട്ടിലെ നല്ലവരായ ജനങ്ങള്‍, ജനപ്രതിനിധികള്‍, സ്ക്കൂള്‍ പി.ടി.എ,, എം.ടിഎ, സി.പിടിഎ, എസ്.എസ്.ജി, അംഗങ്ങള്‍ തുടങ്ങിയവരുടെ ഉളളുതുറന്ന സേവനം ഈ വിദ്യാലയത്തെ ഉന്നതിയിലേക്ക് ഉയര്‍ത്തുന്നു. ഓരോ വിദ്യാര്‍ത്ഥിയും ഈ വിദ്യാലയത്തില്‍ നിരത്തിവച്ച കൊച്ചു കൊച്ചു ചിരാതുകളാണ്. ആത്മാര്‍ത്ഥതയുടേയും, കഠിനാദ്ധ്വനത്തിന്റേയും മിശ്രീതം ഈ ചിരാതുകളില്‍ നിറച്ച് ക്ഷമയുടേയും, സ്നേഹത്തിന്റേയും, തിരിയിട്ടു കത്തിക്കുവാന്‍ ഇവിടുത്തെ അധ്യാപകര്‍ ശ്രമിക്കുന്നു. അങ്ങനെ കുട്ടികള്‍ അറിവിന്റെ നിറദീപങ്ങളായും അവരില്‍ അന്തര്‍ലീനമായ അപൂര്‍വകഴിവുകളെ കണ്ടറിഞ്ഞ് മികവുറ്റതാക്കുന്നതിനും കഴിയുന്നു. സ്ഥിരോത്സാഹവും അദ്യശ്യശക്തിയുടെ അനുഗ്രഹവും കൊണ്ട് അക്ഷയനിധികളായി തീരുന്നു ഈ കുരുന്നുകള്‍. അതുവഴി ധന്യമാകുന്നു ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങള്‍
ഒന്നരഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ സി. ഡി. ലൈബ്രറിയും ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഹരിത സേന
- പരിസ്ഥിതി സേന
- സ്കൂള്‍ ജനാധിപത്യ വേദി.
- മികച്ച കായിക പരിശീലനങ്ങള്‍ - തായ് ക്കോണ്ടു, ഏയ്റോബിക്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീമതി. ശാരദടീച്ചര്‍ | ശ്രീ. അയ്യപ്പന്‍. | ശ്രീ. പി. ആര്‍. രാജന്‍| ശ്രീ. കുഞ്ചു. | ശ്രീമതി. എന്‍. എം. കമലാക്ഷി. | ശ്രീ. എം. ഒ. ജോര്‍ജ് ര് | ശ്രീ. പി. കുഞ്ഞാപ്പി. | ശ്രീ. മസിലാമണി | ശ്രീ. എന്‍. സോമരാജന്‍ | ശ്രീ. വി. ഇ. തോമസ്. | ശ്രീ. കെ. രവീന്രനാഥന്‍ നായര്‍ | ശ്രീ. അഗസ്റ്റിന്‍ | ശ്രീ. കെ. ജി. ഗോപാലകൃഷ്ണന്‍നായര്‍ | ശ്രീ. ഐസക്ക് വര്‍ക്കി | ശ്രീമതി. എ. സൗദാമിനി. | ശ്രീമതി. ഏലിക്കുട്ടി | ശ്രീമതി. അന്നക്കുട്ടി. | ശ്രീമതി. വിജയാദേവി. | ശ്രീമതി. സൗദാമിനി. | ശ്രീമതി. രുഗ്മിണി. | ശ്രീമതി. എ തങ്കമണി അമ്മാള്‍ | ശ്രീമതി. ശാന്താകുമാരി | ശ്രീമതി. വി. എന്‍. ധനലക്ഷ്മി. | ശ്രീമതി. ഐ. പി. ശോഭന. | ശ്രീ. പി. ദിവാകരന്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ശ്രീമതി. പ്രീതി പീറ്റര്‍- ഡോക്ടര്‍, ആരോഗ്യ വകുപ്പ്.
- ശ്രീ. മഞ്ജുഷ ബാലകൃഷ്ണന്‍- ശാസ് ത്രജ്ഞ
- ശ്രീ. ശ്രീല. റ്റീ. ജി. എന്‍ഞ്ചിനിയര്‍, സത്യം കമ്പ്യൂട്ടേഴ്സ്
- ആഷാ റാം. ഐ. ഇ എല്‍. റ്റി.
- അനീഷ് റാം- ഗാനഭൂഷണം
- അജയ് പത്രോസ്, ദിപിന്‍ ദിവാകരന്‍, അഖില്‍ ചന്രന്‍, സജന്‍ എസ്, ജിബിന്‍ തോമസ്,-തുടങ്ങിയ ആര്‍കിടെക്റ്റ് എന്‍ഞ്ചിനീയേഴ്സ്*
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 10.0096754,76.7771807| width=600px | zoom=13 }} |