സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ആനുകാലികം

19:55, 8 ജൂൺ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43065 (സംവാദം | സംഭാവനകൾ) ('<big><big>'''പ്രവേശനോത്സവം'''</big></big> <big>2017 -2018 അധ്യയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം

                   2017 -2018 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നാംതീയതി രാവിലെ പ്രാർത്ഥനയോടെ ആരംഭിച്ചു. പുത്തൻ ഉടുപ്പുകളും പുതിയ പ്രതീക്ഷകളുമായി 200 കുട്ടികൾ ഒന്നാം ക്‌ളാസ്സിലും മറ്റുക്ലാസ്സുകളിലായി ഏകദേശം 125 കുട്ടികളും ഈ വർഷം പ്രവേശനം നേടി. സ്കൂൾ അങ്കണം തോരണങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. നവാഗതരെ പൂക്കൾ നൽകി സ്വീകരിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്  സിസ്റ്റർ ജിജി അലക്സാണ്ടറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ പ്രിയ ബിജു, സീനിയർ അസിസ്റ്റന്റ്  ടെസ്സ് ജോസഫ് ടീച്ചർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. രണ്ടാം ക്‌ളാസ്സിലെ കുട്ടികൾ ഒന്നാം ക്‌ളാസ്സിലേക്കു വന്നവരെ ആനയിച്ചു ക്‌ളാസ്സുകളിലേക്കു കൊണ്ടുപോയി. നവാഗതർക്ക് മധുരം നൽകി.