ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /സാമൂഹ്യ ശാസ്‌ത്ര ക്ലബ്ബ് .

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യ ശാസ്ത്രാവബോധം വളര്‍ത്തുവാന്‍ വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തില്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യല്‍ സയന്‍സ് ക്ലബ്. ക്ലബ്ബിന്റെ പ്രവര്‍ത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു. സോഷ്യല്‍ സയന്‍സ് ക്ലബ്ബിനു കീഴില്‍ സ്കൂള്‍ തലത്തില്‍ സോഷ്യല്‍ സയന്‍സ് മേളയും എക്സിബിഷനും സംഘടിപ്പിക്കുകയും മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ ഉയര്‍ന്ന തലങ്ങളില്‍ പങ്കെടുപ്പിക്കുകയും ചെയ്തു. മാസത്തില്‍ ഒരിക്കല്‍ ക്ലബ്ബിന്റെ യോഗങ്ങള്‍ കൂടുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നു. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി സാമൂഹ്യശാസ്ത്ര ക്ലബ് നിറവേറ്റി വരുന്നുണ്ട്.


സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ കീഴില്‍ ആഗസ്റ്റ 6,9 - ഹിരോഷിമ-നാഗസാക്കി ദിനത്തില്‍ യുദ്ധവിരുദ്ധ സി.ഡി പ്രദര്‍ശനം, യുദ്ധവിരുദ്ധറാലി എന്നിവ നടത്തി. യുദ്ധവിരുദ്ധപോസ്റ്റര്‍ നിര്‍മ്മാണ മത്സരം, ക്വിസ്സ് മത്സരം തുടങ്ങിയ മത്സരങ്ങള്‍ നടത്തി. സോഷ്യല്‍ സയന്‍സ് അദ്ധ്യാപകരായ ജ‌ൂലി. വി.എം, ആയിഷ രഹ്‌ന. പി, മുനീര്‍. വി.പി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


                                                                                   സ്വാതന്ത്ര്യദിനാഘോഷം         
                                               


                                               


                                                                             


ആഗസ്റ്റ് 15സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ് ദേശീയ പതാക ഉയര്‍ത്തി, സല്യൂട്ട് സ്വീകരിച്ചു. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം സ്റ്റാഫ് സെക്രട്ചറി എം.എ. മുനീര്‍ സോഷ്യല്‍ സയന്‍സ് അദ്ധ്യാപകരായ നസീറ. ടി.എ, ഷറഫുദ്ദീന്‍ സ്കൂള്‍ ലീഡര്‍ സമീല്‍ എം.എം, മുഹമ്മദ് ആദില്‍ എന്നിവര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ചുമർപത്ര നിർമ്മാണവും പ്രദർശനവും നടത്തി. ദേശഭക്തി ഗാനാലാപന മത്സരം, പ്രസംഗ മത്സരം, ക്വിസ്സ് മത്സരം, പോസ്റ്റര്‍ രചന മത്സരം, വീഡിയോ പ്രദര്‍ശനം, കുട്ടികളുട് വിവിധ കലാപരിപാടികള്‍ തുടങ്ങിയവ നടന്നു . ചട‌ങ്ങില്‍ ഡപ്യൂട്ടി എച്ച്. എംമുഹമ്മദ് അശ്റഫ്. വി.സി അധ്യക്ഷത വഹിച്ചു. മധുര വിതരണം നടന്നു. സോഷ്യല്‍ സയന്‍സ് അദ്ധ്യാപകരായ വി, ഷറഫുദ്ദീന്‍. പി.പി, ജാഫര്‍. എ, മുഹമ്മദ് സൈദ്. കെ.സി, അബ്ദുല്‍ നാസര്‍. ടി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


                                                                            റിപ്പബ്ലിക് ദിനാഘോഷം
                                                                      


ജനുവരി 26- റിപ്പബ്ളിക്ക് ദിനം സമുചിതമായി ആഘോഷിച്ചു. പ്രിന്‍സിപ്പാള്‍ ശ്രീ. കെ. ഹാഷിം ദേശീയ പതാക ഉയര്‍ത്തി, സല്യൂട്ട് സ്വീകരിച്ചു. ഹെ‍ഡ്മാസ്റ്റര്‍ ശ്രീ.എന്‍. എ നജീബ് റിപ്പബ്ളിക്ക് ദിന സന്ദേശം നല്‍കി. ദേശഭക്തി ഗാനാലാപനം, പ്രസംഗം ലഡുവിതരണം എന്നിവയും നടന്നു.