ഗവ. എൽ. പി. എസ്. വിളപ്പിൽ
| ഗവ. എൽ. പി. എസ്. വിളപ്പിൽ | |
|---|---|
| വിലാസം | |
വിളപ്പില്‍ തിരുവനന്തപുരം ജില്ല | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 18-04-2017 | 44324 |
ചരിത്രം
കാട്ടാക്കട താലൂക്കില്‍, വിളപ്പില്‍ പഞ്ചായത്തില്‍ വിളപ്പില്‍ ഗവ . എല്‍ . പി . സ്കൂള്‍ സ്ഥിതി ചെയ്യുന്നു. 1865-ല്‍ ബ്രട്ടീഷുകാരനായ ഒരു വിദ്യാഭ്യാസ ഡയറക്ടര്‍ ആയിരുന്നു ഈ സ്കൂള്‍ സ്ഥാപിച്ചതെന്ന് ഒരു പൂര്‍വ വിദ്യാര്‍ഥി സ്മരിക്കുന്നു. ഓരോ പകുതിയിലും ഒരു സ്കൂള്‍ സ്ഥാപിക്കുക എന്നുള്ള നയത്തിന്റെ ഭാഗമായിരുന്നു അത്. ആദ്യകാലത്ത് ഒന്നു മുതല്‍ നാലാം സ്റ്റാന്റേര്‍ഡുവരെയാണ് ഉണ്ടായിരുന്നത്. ഇപ്പോഴത്തെ വിളപ്പില്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് അന്ന് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. അന്നത്തെ സ്കൂളിലെ പ്രഥമാധ്യാപകന്‍ ശ്രീ സാമുവല്‍ ആയിരുന്നു. സ്കൂള്‍ കെട്ടിടം ഓല മേഞ്ഞതും, ചുമര് കെട്ടിയടച്ചതും, ക്ലാസ് മുറികള്‍ ഇടത്തട്ടി കൊണ്ട് വേര്‍തിരിച്ചതുമായിരുന്നു. അന്നത്തെ അധ്യാപകരില്‍ തച്ചോട്ടുകാവിലെ ശ്രീ കുട്ടിസാറിന്റെ വേഷം പ്രശസ്തമായിരുന്നു - ഒറ്റമുണ്ടും നേര്യതും. 1957-58 കാലഘട്ടത്തില്‍ ബാലരാമപുരം എ.ഇ.ഒ യുടെ അധികാരപരിധിയില്‍ വരുന്ന ഏറ്റവും വലിയ പ്രൈമറി സ്കൂളായിരുന്നു ഇത്. 1964-ല്‍ സ്കൂളിന്റെ സമീപത്തുതന്നെ അമ്പതു സെന്റ് സ്ഥലം അമ്പന്‍കോട് ദേശത്തെ ദേവസഹായം കുട്ടന്‍നാടാരുടെ പക്കല്‍ നിന്നും വിലയ്ക്കു വാങ്ങി ഇന്ന് സ്കൂള്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന പ്രധാന ഓടിട്ട കെട്ടിടം നിര്‍മിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.അഞ്ചാം സ്റ്റാന്റേര്‍ഡ് ആരംഭിക്കുന്നതിന് സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചു. 1997-98ല്‍ പ്രീ-പ്രൈമറി ആരംഭിച്ചു. 2015-16 ല്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതോത്തര സുവര്‍ണ ജൂബിലിയ്ക്ക് തുടക്കം കുറിച്ചു.
ഭൗതികസൗകര്യങ്ങള്‍
സ്ഥലവിസ്തൃതി - 50 സെന്റ്, കെട്ടിടം - 3, ക്ലാസ് മുറി - 12, കമ്പ്യൂട്ടര്‍ ലാബ് - 1, കമ്പ്യൂട്ടര്‍ - 6
ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
വിശാലവും വൃത്തിയുള്ളതുമായ ക്ലാസ് മുറികള്‍. എല്ലാ ക്ലാസുകളിലും ആവശ്യത്തിനുള്ള ബഞ്ചുകളും ഡെസ്കുകളും.
- ഫാനുകള്‍
- ലൈബ്രറി
- ഡിജിറ്റല്‍ ക്ലാസ്റൂമുകള്‍
- വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയിലറ്റുകള്‍
- സ്കൂള്‍ ബസ്
- ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് പ്രത്യേക പരിശീലന ക്ലാസുകള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
1 ഹരിത ക്ലബ്
2 ഹെല്‍ത്ത് ക്ലബ്
3 ഗണിത ക്ലബ്
4 ആര്‍ട്സ് ക്ലബ്
5 സയന്‍സ് ക്ലബ്
6 സോഷ്യല്‍ സയന്‍സ് ക്ബബ്
7 ജല ക്ബബ്
8 പരിസ്ഥിതി ക്ലബ്ബ്
9 ഗാന്ധി ദര്‍ശന്‍
10 സ്പോര്‍ട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
പ്രശംസ
കാട്ടാക്ക ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍.
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 8.5143668,77.0167723 | width=600px| zoom=15}}