ജി എം യു പി സ്കൂൾ രാമന്തളി
ജി എം യു പി സ്കൂൾ രാമന്തളി | |
---|---|
വിലാസം | |
രാമന്തളി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
04-04-2017 | 13963 |
ചരിത്രം
രാമന്തളി ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ സര്‍ക്കാര്‍ വിദ്യാലയമാണ് വടക്കുമ്പാട് പ്രദേശത്ത് 1919-ല്‍ സ്ഥാപിക്കപ്പെട്ട രാമന്തളി ജി.എം.യു.പി. സ്കൂള്‍. അന്ന് ജനങ്ങളെ വിദ്യാസമ്പന്നരാക്കുന്നതിനായി സ്വന്തം കെട്ടിടം ഉപയോഗപ്പെടുത്തി വിദ്യാലയം സ്ഥാപിച്ചത് ഈ പ്രദേശത്തെ പൗരപ്രമുഖനും പൊതുപ്രവര്‍ത്തകനുമായിരുന്ന സി.ടി. അസൈനാര്‍ സാഹിബ് ആണ്. മുസ്ലീം ഭൂരിപക്ഷമുള്ള ഒരു പ്രദേശമാണിത്. എല്ലാ മതവിഭാഗത്തിലും പെട്ട കുട്ടികള്‍ ആദ്യകാലം മുതല്‍തന്നെ ഈ വിദ്യാലയത്തില്‍ പഠിച്ചിരുന്നു. പെണ്‍കുട്ടികള്‍ ആദ്യകാലങ്ങളില്‍ കുറവായിരുന്നു. അസൈനാര്‍ സാഹിബിന്‍റെ മരണശേഷം ഈ സ്ഥലം രാമന്തളി ജമാഅത്തിന് വില്‍ക്കുകയും പിന്നീട് സ്കൂള്‍ വാടകക്കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. രാമന്തളി ബോര്‍ഡ് മുസ്ലീം സ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയത്തില്‍ കുട്ടികളുടെ എണ്ണം വര്‍ഷം തോറും വര്‍ദ്ധിച്ചുവന്നു/ 1957-ല്‍ അപ്പര്‍പ്രൈമറിയായി ഉയര്‍ത്തപ്പെട്ടു. 98 വര്‍ഷം പിന്നിട്ടെങ്കിലും ഇപ്പോഴും ഈ വാടകക്കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.
ഇവിടെ പഠിച്ച വിദ്യാര്‍ത്ഥികളില്‍ പലരും ഉന്നതവിദ്യാഭ്യാസം നേടി ഡോക്ടര്‍, എഞ്ചിനീയര്‍, അധ്യാപകര്‍, എഴുത്തുകാര്‍, ബിസിനസ്സുകാര്‍ തുടങ്ങി വിവിധ മേഖലകളില്‍ മികവു പുലര്‍ത്തുന്നവരാണ്. ഗള്‍ഫ് നാടുകളില്‍ ജോലിതേടിപ്പോയി നന്ന നിലയില്‍ എത്തിയവര്‍ ധാരാളം. പഞ്ചായത്തിലെ ഒരു പ്രധാന വിദ്യാഭ്യാസകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് തൊട്ടടുത്തുതന്നെ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങള്‍ തുടങ്ങുന്നതും കുട്ടികളുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞു വരുന്നതും. ഇപ്പോള്‍ കുട്ടികളുടെ എണ്ണം 100-ല്‍ താഴെയാണ്.