എസ്.എൻ എം.എച്ച്.എസ്.എസ് മൂത്തകുന്നം/നാടോടി വിജ്ഞാനകോശം
ശൈലികള്‍
ഒരു ജനതയുടെ സ്വത്വം തിരിച്ചറിയാന്‍ അവരുടെ ഭാഷയുടെ സവിശേഷതകള്‍ വിശകലനം ചെയ്‌താല്‍ മതി . സംസ്കാരത്തിന്റെ തന്നെ പ്രതിഫലനമാണ് ഭാഷ .ഭാഷയിലെ ശൈലികള്‍ സ്വാഭാവികമായും രൂപപ്പെട്ടുവരുന്നത് ഈ സാംസ്കാരിക പശ്ചാത്തലത്തിലായിരിക്കും. ഒരു ജനതയുടെ സ്വഭാവസവിശേഷതകള്‍ ശൈലിയില്‍ പ്രകടമാണ് .ഭാഷയ്ക്കകത്തെ കൂട്ടായ്മയില്‍ നിന്നാണ് ഇതു രൂപം കൊള്ളുന്നത് .നിരവധി കാലത്തെ തേച്ചുമിനുക്കലിലൂടെയാണ് ശൈലികള്‍ സമൂഹം രൂപപ്പെടുത്തിയെടുക്കുന്നത് .
• അക്കരപ്പച്ച - മിഥ്യാഭ്രമം
• അധരവ്യായാമം - വ്യര്‍ത്ഥഭാഷണം
• അബദ്ധപഞ്ചാംഗം - പരമാബദ്ധം
• ആകാശക്കോട്ട - മനോരാജ്യം
• ഇരുട്ടടി - രഹസ്യമായി നേരിടുന്ന അപകടം
• ഇല്ലത്തെ പൂച്ച - എവിടെയും പ്രവേശനം ഉള്ള ആള്‍
• ഉരുളയ്ക്കുപ്പേരി - തക്ക മറുപടി
• ഉര്‍വശി ചമയുക - അണിഞ്ഞ് ഒരുങ്ങുക
• ഊതി വീര്‍പ്പിക്കുക - പെരുപ്പിച്ചു കാണിക്കുക
• എണ്ണിച്ചുട്ട അപ്പം - പരിമിത വസ്തു
• ഏട്ടിലെ പശു - നിഷ്ഫല വസ്തു
• ഓട്ട പ്രദക്ഷിണം - തിടുക്കത്തില്‍ നിര്‍വഹിക്കുന്ന കൃത്യം
• കടശ്ശിക്കൈ - അവസാനകര്‍മ്മം
• കണ്ടകശനി - വലിയ കഷ്ടകാലം
• കാക്കപ്പൊന്ന് - വിലകെട്ട വസ്തു
• കുറുപ്പില്ലാകളരി - നാഥനില്ലായ്മ
•ഗജനിമീലനം - കണ്ടാലും കണ്ടില്ലെന്ന നാട്യം
•ഗോപി തൊടുക - വിഫലമാവുക
•ചാക്കിട്ടു പിടുത്തം - സ്വാധീനത്തില്‍ വരുത്തുക
•ചെമ്പ് തെളിയുക - പൂച്ച് വെളിപ്പെടുത്തുക
•തിരയെണ്ണുക - നിഷ്ഫല പ്രവൃത്തി
•ദീപാളികുളിക്കുക - ധൂര്‍ത്തടിക്കുക
•ധൃതരാഷ്ട്രലിംഗനം - ഉള്ളില്‍ പകവെച്ച സ്നേഹ പ്രകടനം
•നിര്‍ഗുണ പരബ്രഹ്മം - പ്രയോജനശൂന്യമായ വസ്തു
•പതിനെട്ടാമത്തെ അടവ് - അവസാനമാര്‍ഗ്ഗം
•പള്ളിയില്‍ പറയുക - വിലപ്പോവാതിരിക്കുക
•പൊട്ടന്‍ കളി - വിഡ്ഢിവേഷം അഭിനയിക്കുക
•ഭഗീരഥയത്നം - സോദ്ദേശ്യമായ കഠിനപ്രയത്നം
•മര്‍ക്കടമുഷ്ടി - അയവില്ലാത്ത നില
•കുതികാല്‍വെട്ടുക - വഞ്ചിക്കുക
•മുട്ടുശാന്തി - താല്‍ക്കാലികമായ ഏര്‍പ്പാട്
•രാമേശ്വരത്തെ ക്ഷൌരം - പൂര്‍ത്തിയാക്കാത്ത കാര്യം
•ലഗ്നാലും ചന്ദ്രാലും - ഏതു വിധത്തിലും
•വളംവച്ചു കൊടുക്കുക - പ്രോത്സാഹിപ്പിക്കുക
•വിഷമവൃത്തം - ദുര്‍ഘടസ്ഥിതി
•വെടിവട്ടം - നേരംപോക്ക്
•വെള്ളിയാഴ്ചക്കറ്റം - ദുര്‍ബലമായ തടസ്സവാദം
•വൈതരണി - ദുര്‍ഘടം
•ശവത്തില്‍ കുത്തുക - ശക്തിഹീനനെ കഷ്ടപ്പെടുത്തുക
•ശുക്രദശ - നല്ലകാലം
•സുഗ്രീവശാസന - അലംഘനീയമായ കല്പന
•ഞാണിന്മേല്‍കളി - കൗശലപ്രകടനം
•ധര്‍മ്മ സങ്കടം - എന്തുചെയ്യണമെന്നറിയാത്ത സങ്കടാവസ്ഥ
•നക്ഷത്രമെണ്ണുക - കഷ്ടടപ്പെടുക
•ഇത്തിക്കണ്ണി - ചൂഷകന്‍
•ഇലയിട്ട് ചവിട്ടുക - മന:പൂര്‍വ്വം നിന്ദിക്കുക
•ഉച്ചക്കിറുക്ക് - അസാധാരണ മാനസിക വിഭ്രാന്തി
•എരിതീയില്‍ എണ്ണയൊഴിക്കുക - വിനാശത്തെ ത്വരിപ്പിക്കുക
•ഒറ്റപ്പൂരാടം - ഏകമകന്‍
•ബഡവാഗ്നി - സര്‍വനാശകരമായ വസ്തു