എസ്.എൻ എം.എച്ച്.എസ്.എസ് മൂത്തകുന്നം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ശൈലികൾ


ഒരു ജനതയുടെ സ്വത്വം തിരിച്ചറിയാൻ അവരുടെ ഭാഷയുടെ സവിശേഷതകൾ വിശകലനം ചെയ്‌താൽ മതി . സംസ്കാരത്തിന്റെ തന്നെ പ്രതിഫലനമാണ് ഭാഷ .ഭാഷയിലെ ശൈലികൾ സ്വാഭാവികമായും രൂപപ്പെട്ടുവരുന്നത്‌ ഈ സാംസ്കാരിക പശ്ചാത്തലത്തിലായിരിക്കും. ഒരു ജനതയുടെ സ്വഭാവസവിശേഷതകൾ ശൈലിയിൽ പ്രകടമാണ് .ഭാഷയ്ക്കകത്തെ കൂട്ടായ്മയിൽ നിന്നാണ് ഇതു രൂപം കൊള്ളുന്നത്‌ .നിരവധി കാലത്തെ തേച്ചുമിനുക്കലിലൂടെയാണ് ശൈലികൾ സമൂഹം രൂപപ്പെടുത്തിയെടുക്കുന്നത് .

• അക്കരപ്പച്ച - മിഥ്യാഭ്രമം

• അധരവ്യായാമം - വ്യർത്ഥഭാഷണം

• അബദ്ധപഞ്ചാംഗം - പരമാബദ്ധം

• ആകാശക്കോട്ട - മനോരാജ്യം

• ഇരുട്ടടി - രഹസ്യമായി നേരിടുന്ന അപകടം

• ഇല്ലത്തെ പൂച്ച - എവിടെയും പ്രവേശനം ഉള്ള ആൾ

• ഉരുളയ്ക്കുപ്പേരി - തക്ക മറുപടി

• ഉർവശി ചമയുക - അണിഞ്ഞ് ഒരുങ്ങുക

• ഊതി വീർപ്പിക്കുക - പെരുപ്പിച്ചു കാണിക്കുക

• എണ്ണിച്ചുട്ട അപ്പം - പരിമിത വസ്തു

• ഏട്ടിലെ പശു - നിഷ്ഫല വസ്തു

• ഓട്ട പ്രദക്ഷിണം - തിടുക്കത്തിൽ നിർവഹിക്കുന്ന കൃത്യം

• കടശ്ശിക്കൈ - അവസാനകർമ്മം

• കണ്ടകശനി - വലിയ കഷ്ടകാലം

• കാക്കപ്പൊന്ന് - വിലകെട്ട വസ്തു

• കുറുപ്പില്ലാകളരി - നാഥനില്ലായ്മ

•ഗജനിമീലനം - കണ്ടാലും കണ്ടില്ലെന്ന നാട്യം

•ഗോപി തൊടുക - വിഫലമാവുക

•ചാക്കിട്ടു പിടുത്തം - സ്വാധീനത്തിൽ വരുത്തുക

•ചെമ്പ് തെളിയുക - പൂച്ച് വെളിപ്പെടുത്തുക

•തിരയെണ്ണുക - നിഷ്ഫല പ്രവൃത്തി

•ദീപാളികുളിക്കുക - ധൂർത്തടിക്കുക

•ധൃതരാഷ്ട്രലിംഗനം - ഉള്ളിൽ പകവെച്ച സ്നേഹ പ്രകടനം

•നിർഗുണ പരബ്രഹ്മം - പ്രയോജനശൂന്യമായ വസ്തു

•പതിനെട്ടാമത്തെ അടവ് - അവസാനമാർഗ്ഗം

•പള്ളിയിൽ പറയുക - വിലപ്പോവാതിരിക്കുക

•പൊട്ടൻ കളി - വിഡ്ഢിവേഷം അഭിനയിക്കുക

•ഭഗീരഥയത്നം - സോദ്ദേശ്യമായ കഠിനപ്രയത്നം

•മർക്കടമുഷ്ടി - അയവില്ലാത്ത നില

•കുതികാൽവെട്ടുക - വഞ്ചിക്കുക

•മുട്ടുശാന്തി - താൽക്കാലികമായ ഏർപ്പാട്

•രാമേശ്വരത്തെ ക്ഷൌരം - പൂർത്തിയാക്കാത്ത കാര്യം

•ലഗ്നാലും ചന്ദ്രാലും - ഏതു വിധത്തിലും

•വളംവച്ചു കൊടുക്കുക - പ്രോത്സാഹിപ്പിക്കുക

•വിഷമവൃത്തം - ദുർഘടസ്ഥിതി

•വെടിവട്ടം - നേരംപോക്ക്

•വെള്ളിയാഴ്ചക്കറ്റം - ദുർബലമായ തടസ്സവാദം

•വൈതരണി - ദുർഘടം

•ശവത്തിൽ കുത്തുക - ശക്തിഹീനനെ കഷ്ടപ്പെടുത്തുക

•ശുക്രദശ - നല്ലകാലം

•സുഗ്രീവശാസന - അലംഘനീയമായ കല്പന

•ഞാണിന്മേൽകളി - കൗശലപ്രകടനം

•ധർമ്മ സങ്കടം - എന്തുചെയ്യണമെന്നറിയാത്ത സങ്കടാവസ്ഥ

•നക്ഷത്രമെണ്ണുക - കഷ്ടടപ്പെടുക

•ഇത്തിക്കണ്ണി - ചൂഷകൻ

•ഇലയിട്ട് ചവിട്ടുക - മന:പൂർവ്വം നിന്ദിക്കുക

•ഉച്ചക്കിറുക്ക്‌ - അസാധാരണ മാനസിക വിഭ്രാന്തി

•എരിതീയിൽ എണ്ണയൊഴിക്കുക - വിനാശത്തെ ത്വരിപ്പിക്കുക

•ഒറ്റപ്പൂരാടം - ഏകമകൻ

•ബഡവാഗ്നി - സർവനാശകരമായ വസ്തു