ജി. ജി. എം. ജി. എച്ച്. എസ്. എസ്. ചാലപ്പുറം
ജി. ജി. എം. ജി. എച്ച്. എസ്. എസ്. ചാലപ്പുറം | |
---|---|
വിലാസം | |
കോഴിക്കോട് കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
04-03-2017 | Nasarkiliyayi |
കോഴിക്കോട് നഗരത്തിന്റെ ഹൃദയ ഭാഗത്തായി ചാലപ്പുറം എന്ന പ്രദേശത്തെ ഒരു പ്രസിദ്ധ വിദ്യാലയമാണ് ഇത്.
ചരിത്രം
ചരിത്ര പ്രാധാന്യമുള്ള കോഴിക്കോടിന്റെ ഹൃദയഭാഗത്ത് രണ്ടരഏക്കര്‍ സ്ഥലത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. നഗരത്തില്‍ സാമൂതിരി സ്കൂളില്‍ അധ്യാപകനായിരുന്ന ഗണപത്റാവു 1886 ല്‍ ആരംഭിച്ച നേറ്റീവ് സ്കൂളാണ് 1928 ല്‍ ഗണപത് ഹൈസ്കൂളായി മാറിയത്. 1944ല്‍ ആ കര്‍മ്മയോഗി ലോകത്തോട് വിടപറഞ്ഞു. തുടര്‍ന്ന് അദ്ദേഹത്തിന്റെ മകനായ സര്‍വ്വോത്തമറാവു പിതാവ് തെളിച്ച അതേപാതയില്‍ സ്കൂളിന്റെ പ്രവര്‍ത്തനവുമായി മുന്നോട്ട് പോയി. ഇദ്ദേഹമാണ് നേറ്റീവ് സ്കൂളിന്റെ പേര് ഗണപത് ഹൈസ്കൂള്‍ എന്നാക്കിയത്. പിതാവിന്റെ പേര് അവിസ്മരണീയമാക്കുന്നതിന് വേണ്ടിയാണ് ഈ പേരുമാറ്റം നടത്തിയത്. 1932 മുതല്‍ ഇവിടെ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കപ്പെട്ടു. വിദ്ാര്‍ത്ഥികളുടെ പ്രവേശനം, അധ്യാപകരുടെ നിയമനം ഇവയിലൊന്നും യാതൊരു ജാതിമത വിവേചനവും ഇല്ലായിരുന്നു. പാവപ്പെട്ട കുട്ടികള്‍ക്ക് കഴിയുന്ന തരത്തില്‍ ഫീസിളവും അദ്ദേഹം നല്‍കിയിരുന്നു. ഇത്കൂടാതെ നിരവധി വിദ്യാലയങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു. വിദ്യാലയങ്ങളുടെ നടത്തിപ്പിന് വേണ്ടി മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി എന്നൊരു സംഘടന അദ്ദേഹം രൂപീകരിച്ചിരുന്നു. കോഴിക്കോട്ടെ പല പൗരപ്രമാണിമാരും അന്ന് അതില്‍ അംഗങ്ങളായി. 1-4-1957 ല്‍ അന്നത്തെ സര്‍ക്കാര്‍ മലബാര്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ കീഴിലുള്ള വിദ്യാലയങ്ങള്‍ ഏറ്റെടുത്തു. അന്ന് ചില സ്കൂളുകള്‍ വാടകകെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ആ സ്കൂളുകള്‍ അതിന്റെ ഉടമയ്ക്കോ, അവിടുത്തെ പ്രധാന അധ്യാപകനോ വിട്ടുകൊടുത്തിരുന്നു. ആ സ്കൂളുകള്‍ മാത്രമാണ് പിന്നെ സ്വകാര്യമേഖലയില്‍ അവശേഷിച്ചത്. 1957ല്‍ സ്കൂള്‍ മാനേജരായിരുന്ന സര്‍വ്വാത്തമറാവു സ്കൂള്‍ സര്‍ക്കാരിന് വിട്ടുകൊടുത്തു. സ്കൂളുകള്‍ വിട്ട് കൊടുക്കുമ്പോള്‍ സര്‍ക്കാരുമായുണ്ടാക്കിയ വ്യവസ്ഥ പ്രകാരം ഗണപത് എന്ന പേര് നിലനിര്‍ത്തിയിരുന്നു. ചാലപ്പുറം ഗണപത് ഹൈസ്കൂള്‍ പിന്നീട് ഗേള്‍സ് ഹൈസ്കൂള്‍, ബോയ്സ് ഹൈസ്കൂള്‍ എന്നിങ്ങനെ രണ്ടായി വേര്‍പിരിഞ്ഞു.സ്കൂളില്‍ കുട്ടികളുടെ എണ്ണം വളരെ കൂടിയപ്പോള്‍ പ്രവര്‍ത്തനസൗകര്യം പരിഗണിച്ച് പെണ്‍കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക ഹൈസ്കൂള്‍ 1962ല്‍ സര്‍ക്കാര്‍ അനുവദിക്കുകയായിരുന്നു. ഗേള്‍സ് ഹൈസ്കൂള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി ചാലപ്പുറം ജംഗ്ഷന് സമീപം രണ്ട് ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തു. 1970 ല്‍ ആണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായത്. 1970ല്‍ ഫെബ്രുവരിയില്‍ ചാലപ്പുറം ഗേള്‍സ് ഹൈസ്കൂള്‍ നിലവിലുള്ള സ്ഥലത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. സര്‍വോത്തമറാവുവിന്റെ സഹോദരനായ മാധവറാവുവിന് പിതൃസ്വത്തായി കിട്ടിയ സ്ഥലമായിരുന്നു ഇത്. 1997 ല്‍ ഈ സ്കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗം കൂടി അനുവദിച്ചു. അങ്ങനെ ഈ സ്കൂള്‍ ഗവ.ഗണപത് മോഡല്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളായി.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
ജി.ജി.എം.ജി.എച്ച്.എസ്സ്.എസ്സ്. ചാലപ്പുറം/വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
സര്‍ക്കാര്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
1886 - | ഗണപത്റാവു |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | (വിവരം ലഭ്യമല്ല) |
1929 - 41 | (വിവരം ലഭ്യമല്ല) |
1941 - 42 | (വിവരം ലഭ്യമല്ല) |
1942 - 51 | (വിവരം ലഭ്യമല്ല) |
1951 - 55 | (വിവരം ലഭ്യമല്ല) |
1955- 58 | (വിവരം ലഭ്യമല്ല) |
1958 - 61 | (വിവരം ലഭ്യമല്ല) |
1961 - 72 | (വിവരം ലഭ്യമല്ല) |
1972 - 83 | |
1983 - 87 | |
1987 - 88 | |
1989 - 90 | |
1990 - 92 | |
1992-01 | |
2004 - 05 | |
2005- 07 | . |
2007- 09 | |
2009 - |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps: 11.2416701, 75.7877754 | width=800px | zoom=16 }}
|