ജി എം യു പി സ്ക്കൂൾ തെക്കുമ്പാട്
ജി എം യു പി സ്ക്കൂൾ തെക്കുമ്പാട് | |
---|---|
വിലാസം | |
തെക്കുമ്പാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-03-2017 | 13612 |
ചരിത്രം
കേരളത്തിലെ കണ്ണൂര്‍ ജില്ലയില്‍ വടക്ക് പടിഞ്ഞാറ് ഭാഗത്തായി മാട്ടൂലിനോട് ചേര്‍ന്ന് കിടക്കുന്ന പ്രകൃതിരമണീയമായ ഒരു ദ്വീപാണ് തെക്കുമ്പാട് . നാലുപാടും പുഴയാല്‍ ചുറ്റപ്പെട്ട തെക്കുമ്പാട് ഒരു കാലത്ത് മനോഹരമായ ഒരു പച്ചത്തുരുത്തായിരുന്നു.പടിഞ്ഞാറ് കുപ്പം പുഴയും,പഴയങ്ങാടി-വളപ ട്ടണം പുഴയും , കിഴക്ക് ചെറുകുന്ന് മടക്കര പുഴയും. തെക്കുമ്പാട് ദ്വീപ്മാട്ടൂല്‍ ഗ്രാമപഞ്ചായത്തിന്‍െറ ഭാഗമാണ്. മാട്ടൂല്‍ ഗ്രാമപഞ്ചായത്തിലെ ഏക ഗവണ്‍െന്‍െറ് യു പി സ്ക്കൂള്‍ ആയ ജി എം യു പി സ്ക്കുള്‍ ഈ ദ്വീപിലാണ് . തെക്കുമ്പാട് ദ്വീപിനെ ചെറുകുന്നുമായി ബന്ധിപ്പിക്കുന്നത് ആയിരം തെങ്ങ് പാലമാണ്.
ദ്വീപിലുളളവര്‍ ഉന്നത വിദ്യാഭ്യാസത്തിനം, ചികിത്സക്കും,മറ്റ് ആവശ്യങ്ങള്‍ക്കും കണ്ണൂര്‍, ചെറുകുന്ന് , പഴയങ്ങാടി എന്നീ നഗരങ്ങളെയാണ് ആശ്രയിക്കുന്നത്. ഈ ദ്വീപിലാണ് പ്രസിദ്ധമായ ചൂരല്‍ കാട് സ്ഥിതി ചെയ്യുന്നത്. ഈ ദ്വീപ് ഹിന്ദു-മുസ്ലീം മതമൈത്രിക്ക് പ്രസിദ്ധമാണ്.
മാട്ടൂല്‍ ഗ്രാമ പഞ്ചായത്തിലെ പ്രകൃതിരമണീയമായ ദ്വീപാണ് തെക്കുമ്പാട്.പള്ളിക്കൂടവും പള്ളിയും പള്ളിയറയും കൈകോര്‍ക്കുന്ന ഇവിടുത്തെ ജൈവവൈവിധ്യം ആരെയും ആകര്‍ഷിക്കും.ജി.എം.യു.പി.സ്കൂള്‍,തെക്കുമ്പാട് 1918-ല്‍ സ്ഥാപിതമായി.മാട്ടൂല്‍ ഗ്രാമപഞ്ചായത്തിലെ 13 വിദ്യാലയങ്ങളില്‍ ഏക ഗവണ്‍മെന്‍റ് യു.പി. സ്കൂളാണ്.
ഭൗതികസൗകര്യങ്ങള്‍
വാടകക്കെട്ടിടം,1 - 7 വരെ ക്ലാസ് മുറികള്‍,ഓഫീസ് റൂം,സ്റ്റാഫ് റൂം,കമ്പ്യൂട്ടര്‍ ലാബ്,കഞ്ഞിപ്പുര,മൂത്രപ്പുര,വൈദ്യുതി,വാട്ടര്‍ടാപ്പ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കലാ മത്സരങ്ങള്‍
,കായിക മത്സരങ്ങള്‍,
ലോഷന്‍ നിര്‍മ്മാണം
സോപ്പ് നിര്‍മ്മാണം,
ഫുഡ് ഫെസ്റ്റ്,
കൈയ്യെഴുത്ത് മാസിക നിര്‍മ്മാണം
ഒറിഗാമി പരിശീലനം
പേപ്പര്‍ ബാഗ് നിര്‍മ്മാണം,
പച്ചക്കറിത്തോട്ട നിര്‍മ്മാണം
രാമച്ചം കൃഷി,
ചോക്ക് നിര്‍മ്മാണം,
ആഭരണ നിര്‍മ്മാണ പരിശീലനം
മാനേജ്‌മെന്റ്
പൂർണ്ണമായും സർക്കാർ അധീനതയിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയമാണ്.
മുന്‍ സാരഥികള്‍
കെ.പി.ശ്രീധരന്‍ നമ്പ്യാര്‍,
ബി.ഒദയനന്‍,
കെ. ദാമോദര പൊതുവാള്‍,
രഘു നാഥന്‍,കെ.
ജി.എം.ഗോവിന്ദന്‍ നമ്പൂതിരി
ഇബ്രാഹിം കുട്ടി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഫവാസ്
മുഫീദ്
മുബീൻ
ഷനിബ.
വഴികാട്ടി
1. കണ്ണൂർ-പഴയങ്ങാടി റൂട്ടിൽ ചെരുകുന്ന്തറ ഇറങ്ങി രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ തെക്കുമ്പാട് ദ്വീപിലെത്താം.
ഈ ദ്വീപിലാണ് ജി.എം.യു.പി.സ്ക്കൂൾ തെക്കുമ്പാട് സ്ഥിതി ചെയ്യുന്നത്. പഴയങ്ങാടി - മാട്ടൂൽ റൂട്ടിൽ ആറ് തെങ്ങ് ഇറങ്ങി
ബോട്ട് മാർഗ്ഗം തെക്കുമ്പാട് ദ്വീപിലെത്താം.