സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ
................................
സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ | |
---|---|
വിലാസം | |
പൂണിത്തുറ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-02-2017 | ST GEORGE U P S POONITHURA |
ചരിത്രം
വൈറ്റില ജംഗ്ഷന്റെ തിരക്കില്‍ നിന്നൊഴിഞ്ഞ് തൃപ്പൂണിത്തുറ നഗരത്തിലേക്കുള്ള പാതയില്‍ , കായലോരങ്ങളുടെ അകമ്പടിയോടെ ശിരസുയര്‍ത്തി നില്‍ക്കുന്ന പൂണിത്തുറ പ്രദേശത്തിന്റെ തിലകമായി വിദ്യയുടെ പൊന്‍പ്രഭ വിതറുന്ന സെന്റ് ജോര്‍ജ്ജസ് യു പി സ്കൂള്‍ . വിദ്യാധനം ഏതു ധനത്തേക്കാളും ശ്രേഷ്ഠമാണെന്ന് മനസിലാക്കുന്ന ഈ നാട്ടുകാരുടെ പരിശ്രമത്തിന്റെ ഫലമാണ് നമ്മുടെ ഈ വിദ്യാലയം . 1940 മാര്‍ച്ചില്‍ വിദ്യാലയം ആരംഭിക്കാനുള്ള അനുമതി വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ലഭിച്ചതോടെ ഇതേ വര്‍ഷം ജൂണ്‍ 3 ന് പൂണിത്തുറ പള്ളിയുടെ സമീപം ഓല ഷെഡില്‍ ഒന്നാം ക്ലാസില്‍ 47 കുട്ടികളും ഒരധ്യാപികയുമായി സെന്റ് ജോര്‍ജ്ജസ് ഇഗ്ലീഷ് മീഡിയം പ്രൈമറി സ്കൂള്‍ ഉദയം ചെയ്തു. ശ്രീമതി വി ജെ എലിസബത്ത് വളവി ആയിരുന്നു പ്രഥമ അധ്യാപിക. പിന്‍കൊല്ലങ്ങളില്‍ 2,3,4ക്ലാസുകള്‍ ആരംഭിച്ചു.
ഈ കാലയളവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്ത് 1943 ല്‍ ഓടിട്ട കെട്ടിടത്തില്‍ സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ഇതിനെ ഒരു ലോവര്‍ സെക്കന്ററി സ്കൂള്‍ ആക്കാനുള്ള ഭഗീരഥ പ്രയത്നങ്ങളാണ് പിന്നീട് നടന്നത്. ഡോ. ജോസഫ് മുണ്ടമ്പള്ളിയുടെ നേതൃത്വത്തില്‍ കൂട്ടായ ശ്രമങ്ങള്‍ നടത്തുകയും , വിദ്യാഭ്യാസ വകുപ്പദ്ധ്യക്ഷന്മാരെ സമീപിക്കുകയും ചെയ്ചു. അവസാനം കൊച്ചി മഹാരാജാവിന്റെ പക്കലും നിവേദനങ്ങളെത്തി. തത്ഫലമായി ഈ വിദ്യാലയം 1944 ല്‍ ലോവര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെടുകയും , ഫോറം 1 ആരംഭിക്കുകയും ചെയ്തു. പിന്‍കൊല്ലങ്ങളില്‍ ഫോറം II, III എന്നിവ യഥാക്രമം ആരംഭിച്ചു. ആദ്യകാലങ്ങളില്‍ തൃപ്പൂണിത്തുറയില്‍ നിന്നും സിസ്റ്റേസ് കാല്‍നടയായി ഇവിടെ എത്തി പഠിപ്പിച്ചു പോന്നു. ആ മഠത്തിലെ സുപ്പീരിയര്‍ ആയിരുന്നു സ്കൂള്‍ മാനേജര്‍. ഈ രീതി തന്നെ ഇപ്പോഴും തുടരുന്നു. 1970 ല്‍ ആണ് ഇവിടെ ആദ്യമായി അധ്യാപക – രക്ഷകര്‍ത്തൃ സംഘടന രൂപം കൊള്ളുന്നത് . അതിന്റെ ആദ്യ പ്രസിഡന്റ് ശ്രീ. പി വി ജോസഫ് പാലത്തിങ്കല്‍ ആയിരുന്നു..ഇപ്പോഴത്തെ പ്രസിഡന്റ് ശ്രീ വി എക്സ് ആന്റണി വളരെ ശ്ലാഘനീയമാവിധം പി.റ്റി എ ക്ക് നേതൃത്വം നല്‍കിവരുന്നു.
1983 ല്‍ ഈ വിദ്യാലയം വിമല കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലായി . 1990 ല്‍ വര്‍ണ്ണാഭമായ പരിപാടികളോടെ ഈ വിദ്യാലയത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു. 1998 ല്‍ ഉന്നതസാങ്കേതിക പഠനത്തിന് നാന്ദികുറിക്കുക എന്ന ലക്ഷ്യത്തോടെ കമ്പ്യൂട്ടര്‍ ലാബിന് ആരംഭം കുറിച്ചു. ഒപ്പം സ്കൂള്‍ ബസ് സൗകര്യവും ലഭ്യമാക്കി. സെന്റ് .ജോര്‍ജ്ജസിന്റെ ഏറ്റവും മഹത്തായ നേട്ടങ്ങളില്‍ ഒന്നാണ് , വിവിധ സേവന മേഖലകളില്‍ തിളങ്ങി നില്‍ക്കുന്ന പൂര്‍വ്വവിദ്യാര്‍ത്ഥികള്‍. Rev.Fr. വര്‍ഗ്ഗീസ് തൊട്ടിയില്‍, Rev.Fr.ജെയിംസ് തൊട്ടിയില്‍, Rev.Fr. ജാക്സണ്‍, Rev.Fr.സെബാസ്റ്റ്യന്‍, Rev.Fr.ജോസ് തൊട്ടിയില്‍, സബ് ജഡ്ജി. ശ്രീമതി എല്‍സമ്മ ജോസഫ്,ശ്രീ.ജോസഫ് വൈറ്റില, ശ്രീ .ജയസൂര്യ തുടങ്ങി അസംഖ്യം വ്യക്തിത്വങ്ങള്‍ അദ്ധ്യാത്മിക കലാ സാഹിത്യ മേഖലകളില്‍ ഇന്നും നിറസാന്നിധ്യമായി വിരാചിക്കുന്നു. വിദ്യാലയത്തിന്റെ ഏതൊരു വികസന പ്രവര്‍ത്തനത്തിലും അകമഴിഞ്ഞ് സഹായിക്കുന്ന ഈ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ എന്നും ഒരു മുതല്‍ കൂട്ടാണ് എന്നത് നിസംശയം പറയാം.
ഭൗതികസൗകര്യങ്ങള്‍
വ്യവസായിക ജില്ലയായ എറണാകുളത്തിന്റെ ഹൃദയഭാഗമായ വൈറ്റില ഹബ്ബ്. ഇവിടെ നിന്നും 2 കിലോമീറ്റര്‍ ദൂരെ ചമ്പകര എന്ന മനോഹരമായ പ്രദേശം . ചമ്പകര ബസ്സ് സ്റ്റോപ്പില്‍ നിന്നും വളവു തിരിയുന്നിടത്ത് ,ആരെയും അതിശയിപ്പിക്കുന്ന തരത്തില്‍ ചുറ്റുമതിലോടും , കവാടത്തോടും കൂടിയ സെന്റ്. ജോര്‍ജ്ജസ് വിദ്യാലയം. കവാടം തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോള്‍ , ചുവന്ന ചെമ്പകവും ,മനോഹരങ്ങളായ ചെടികളും ,പൂക്കളും , വിശാലമായ തിരുമുറ്റവും നിങ്ങള്‍ക്ക് സ്വാഗതമോതും. ഇവിടെ നിന്നും നോക്കുമ്പോള്‍ ആദ്യം കാണുക പ്രധാനധ്യാപികയുടെ ഓഫീസ് . ഇതിന് വലതു വശത്തായി സ്റ്റാഫ് റൂം. ഇടത് , 70 കുട്ടികള്‍ക്ക് ഒരേ സമയം ഇരിക്കാന്‍ സാധിക്കുന്ന രീതിയില്‍ ശീതീകരിച്ച സ്‌മാര്‍ട്ട് ക്ലാസ്സ് . തൊട്ടടുത്തായി കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ് എന്നിവ. പ്രധാന ഓഫീസിനു മുന്നിലും മുകളിലുമുള്ള കെട്ടിടത്തില്‍ ലോവര്‍ പ്രൈമറി ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നു. അപ്പര്‍ പ്രൈമറിക്കായി 3 നിലകളോടു കൂടിയ കെട്ടിടവും സജ്ജമാക്കിയിരിക്കുന്നു. ഇങ്ങനെ കാറ്റും വെളിച്ചവും കടക്കുന്ന രീതിയില്‍ മനോഹരമായി ക്ലാസ്സുമുറികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു. 2016-'17അധ്യായനവര്‍ഷത്തില്‍ 362ആണ്‍കുട്ടികളും 198 പെണ്‍കുട്ടികളും ഉള്‍പ്പെടെ 560കുട്ടികള്‍ പഠനം നടത്തുന്ന ഈ വിദ്യാലയത്തില്‍ 404 കുട്ടികളും അധ്യാപകരും ഇവിടെ നിന്നും ഉച്ചഭക്ഷണം കഴിക്കുന്നു. സാമ്പാര്‍, മോരുകറി , പരിപ്പ് കറി, കടല,ചെറുപയര്‍,അച്ചിങ്ങത്തോരന്‍,അച്ചാറ് എന്നിങ്ങനെ രുചികരങ്ങളായ വിവിധ തരം കറികളാണ് ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാട്ടര്‍ പ്യൂരിഫയറിന്റെ സഹായത്താല്‍ ശുദ്ധീകരിച്ച വെള്ളമാണ് കുടിവെള്ളമായി ഉപയോഗിക്കുന്നത്.കുട്ടികള്‍ക്ക് സ്വയംതൊഴില്‍ പരിശീലനം നല്കുന്നതിനായി പ്രവര്‍ത്തിപരിചയപഠന അധ്യപികയുടെ നേതൃത്വത്തില്‍ ക്ലാസുകള്‍ നടത്തുന്നു.
"എല്ലാ കുട്ടികളേയും മലയാളം എഴുതുവാനും വായിക്കുവാനും പ്രാപ്തരാക്കുക" എന്ന ലക്ഷ്യത്തോടെ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെ കണ്ടെത്തി ഇവര്‍ക്കായി ശനിയാഴ്ച്ചകളില്‍ അധ്യാപകര്‍ ക്ലാസ്സ് എടുക്കുന്നു. വായനയിലൂടെ അജ്ഞാനത്തിന്റെ വാതിലുകള്‍ കൊട്ടിയടച്ച് വിജ്ഞാനത്തിന്റെ വാതായനങ്ങള്‍ തുറക്കാന്‍ ഉതകുന്ന രീതിയില്‍ വിവിധങ്ങളായ ആയിരക്കണക്കിന് പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ലൈബ്രറി -സ്റ്റോക്ക് രജിസ്റ്ററും , ഇഷ്യു രജിസ്റ്ററോടും കൂടി ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികളുടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിലേക്കായി വെടിപ്പും വൃത്തിയുമുള്ള കക്കൂസ് -മൂത്രപ്പുരകള്‍ ആണ്‍-പെണ്‍ തിരിച്ച് സാധ്യമാക്കിയിട്ടുണ്ട്. പി.ടി.എ. മാതൃസംഗമം സ്ക്കൂളിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളിലും വളരെ കാര്യക്ഷമമായി പിന്തുണ നല്‍കുന്ന ഒരു പി.ടി.എയും മാതൃസംഗമവും ആണ് നമ്മുടെ സ്ക്കൂളില്‍ പ്രവര്‍ത്തിച്ച് വരുന്നത്. അധ്യാപകരക്ഷാകര്‍തൃസംഘടനയുടെ 46-ാംമത് പൊതുസമ്മേളനം ജൂലൈ 8-ാം തിയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണ്യ്ക്ക് നമ്മുടെ open auditorium-ത്തില്‍വച്ച് നടത്തുകയുണ്ടായി. പ്രസ്തുത യോഗത്തില്‍ പാറക്ലേത്ത-ministryയുടെ director brother shajan arackal “കുട്ടികളുടെ വ്യക്തിത്വവികസനത്തില്‍ മാതാപാതാക്കളുടെ പങ്ക്” എന്ന വിഷയത്തെക്കുറിച്ച് വിജ്ഞാനപദമായ ഒരു ക്ലാസ് നല്‍കുകയണ്ടായി. തുടര്‍ന്നു നടന്ന യോഗത്തില്‍ മുന്‍ പി.ടി.എ പ്രസിഡന്‍റ് ശ്രീ എ.എക്സ് ആന്‍റണിയെ വീണ്ടും പി.ടി.എ പ്രസിഡന്‍റായും, ശ്രീ വിജയകുമാറിനെ വൈസ് പ്രസിഡന്‍റായും, ശ്രീമതി റോസിലി ജോണ്‍സനെ മാതൃസംഗമം ചെയര്‍പേഴ്സനായും തെരഞ്ഞെടുത്തു. മറ്റു കമ്മിറ്റി അംഗങ്ങളായി ജോസ് ടോം.സി, ബിജുമോന്‍ KV, സോഫി റാഫേല്‍, മിന്‍സി റാഫേല്‍, ലിസ്സാ സേവ്യര്‍, ഷീബ ആന്‍റണി, ലേഖാ T.S, ലിസ്സി ഷാജി, ഷിബി മാര്‍ട്ടിന്‍ എന്നിവരെയും തിരഞ്ഞെടുത്തു. പുതിയ പി.ടി.എ പ്രസിഡന്‍റ് ശ്രീ AX ആന്‍റണിയുടെ നേതൃത്വത്തില്‍ എല്ലാ മാസവും യോഗങ്ങള്‍ നടത്തുകയും വിശേഷാവസരങ്ങളില്‍ ഒരുമിച്ചുകൂടുകയും സ്ക്കൂളിന്‍റെ പുരോഗതിക്കുവേണ്ടി ഒരുമിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. സ്ക്കൂള്‍ പാര്‍ലമെന്‍റ് സ്ക്കൂള്‍ പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനും ജനാധിപത്യമൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും വേണ്ടി ഓരാ ക്ലാസ്സില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ലിഡേഴ്സില്‍ നിന്ന് യു.പി.വിഭാഗം ജനറല്‍ ലീഡറായി ജെസ്വില്‍ സിജുവിനെയും എല്‍.പി.വിഭാഗം ലീഡറായി പൊന്നു പ്രദോഷിനെയും തിരഞ്ഞെടുത്തു. മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടെ തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ അവര്‍ കാര്യക്ഷമമായി നിര്‍വഹിച്ചു പോന്നു.
ദിനാചരണങ്ങള്‍
പ്രവേശനോല്‍സവം 2016'
പുത്തനുടുപ്പുകള്‍ ഇട്ട് പുസ്തകസഞ്ചിയും തൂക്കി സെന്റ്.ജോര്‍ജ്ജസിന്റെ തിരുമുറ്റത്തെത്തിയ പിഞ്ചോമനകളെ നയനമനോഹരങ്ങളായ ബാഗും ,കുടയും ബലൂണം നല്‍കിയാണ് സ്വീകരിച്ചത്. സ്വാഗതഗാനത്തോടെ ആരംഭിച്ച പ്രവേശനോത്സവം , നവാഗതരായ പിഞ്ചുമനസിനെ തൊട്ടുണര്‍ത്തി. ജനപ്രതിനിധികള്‍, പള്ളി വികാരി, P T A ,M P T A അംഗങ്ങള്‍ മാതാപിതാക്കള്‍ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും വന്നവര്‍ ഒത്തുകൂടിയപ്പോള്‍ പ്രവേശനോത്സവം അക്ഷരാര്‍ത്ഥില്‍ ഒരുത്സവമായി മാറി.വിവിധങ്ങളായ പരിപാടികള്‍ക്ക് ശേഷം നടന്ന റാലിയും ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കുട്ടികളില്‍ ഒളിഞ്ഞുകിടക്കുന്ന സര്‍ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികളുടെയും മാതാപിതാക്കളുടെയും താല്‍പര്യപ്രകാരം ഡാന്‍സ്, മ്യൂസിക് എന്നിവയില്‍ പരിശീലനം നല്‍കിവരുന്നു. അതുപോലെതന്നെ വിവിധ സംഘടനകള്‍ നടത്തിവരുന്ന മത്സരങ്ങളില്‍ സമ്മാനങ്ങള്‍ നേടുകയും ചെയ്യുന്നു. Lions Clubന്‍റ നേതൃത്വത്തില്‍ ചിത്രകല, പെയിന്‍റിംഗ് എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടത്തുകയും ധാരാളം കുട്ടികള്‍ അതില്‍ പങ്കെടുക്കുകയും ചെയ്തു. സമ്മാനര്‍ഹരായ കുട്ടികള്‍ക്ക് സ്ക്കൂള്‍ അസംബ്ളിയില്‍ ട്രോഫികള്‍ ലയന്‍സ് ക്ലബ് ഭാരവാഹികള്‍ നല്‍കി. മഹാരജസ് സ്ക്കൂളില്‍ വച്ച് നടന്ന ശലഭമേളയില്‍ നമ്മുടെ കൊച്ചുമിടുക്കനായ Sreeram M.S മൂന്നിനങ്ങളില്‍ സമ്മാനര്‍ഹനായത് ഏറെ അഭിനന്ദനാര്‍ഹമാണ്. അതുപോലെ തന്നെ തൃപൂണിത്തുറ പാലസ് സ്ക്കൂളില്‍ വച്ച് നടന്ന വിജ്ഞാനോത്സവത്തിലും സംസ്കൃത സ്ക്കൂളില്‍വച്ച് നടന്ന ബാലസംഘം മലര്‍വാടി പ്രോഗ്രാമിലും നമ്മുടെ കുട്ടികള്‍ പങ്കെടുത്ത് മികച്ചവിജയം കരസ്ഥമാക്കി.
വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രീയ അഭിരുചി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സയന്‍സ് ക്ലബ് പ്രവര്‍ത്തിച്ചുവരുന്നു. ജില്ലാതലം വരെ എത്തിനില്‍ക്കുന്ന വിധത്തില്‍ മത്സരങ്ങളില്‍ വിജയം നേടിവരുന്നു. ഉപജില്ലാതലത്തില്‍ സയന്‍സിന് ബെസ്റ്റ് സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടത് അഭിനന്ദനാര്‍ഹമാണ്.]]
ഐ ടി പഠനത്തില്‍ കൂടുതല്‍ താത്പര്യം ജനിപ്പിക്കാന്‍ തക്കവണ്ണം കമ്പ്യൂട്ടര്‍ ലാബ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. ഓരോ ക്ലാസുകള്‍ക്കും ലഭ്യമാകുന്ന രീതിയില്‍ സ്മാര്‍ട്ട് ക്ലാസ് റൂം ക്രമീകരിച്ചിട്ടുണ്ട്. പഠനവിഷയങ്ങളുമായി ബന്ധപ്പെട്ട് സ്മാര്‍ട്ട് ക്ലാസ് റൂം ഉപയോഗപ്പെടുത്തുന്നതില്‍ അധ്യാപകരും ശ്രദ്ധ ചെലുത്തുന്നു. ]]
വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗവാസനകളെ വളര്‍ത്തുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തിച്ചു വരുന്നു. ഉപജില്ല മത്സരങ്ങളില്‍ പുസ്തക വായന,കവിതാ പാരായണം, കവിതാലാപനം,നാടന്‍പാട്ട് എന്നിവയ്ക്ക് ആദ്യ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിക്കൊണ്ട് മികവോടെ മുന്നേറാന്‍ ഈ വിദ്യാലയത്തിന് കഴിഞ്ഞു..]]
ഗണിത ക്ലബ് ഇവിടെ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. മാഗസ്സിന്‍, പസ്സില്‍ തുടങ്ങിയ മത്സരങ്ങളില്‍ ഇവിടുത്തെ കുട്ടികള്‍ സമ്മാനാര്‍ഹരാകുന്നുണ്ട്. വ്യത്യസ്തങ്ങളായ ഗണിത ക്ലാസുകള്‍ സംഘടിപ്പിച്ചുകൊണ്ട് കുട്ടികളുടെ വിവിധ നിര്‍മ്മാണ പഠന കഴിവുകള്‍ക്ക് പ്രോത്സാഹനം കൊടുക്കുന്നു. .]]
പുത്തന്‍ സംസ്കാരം വളര്‍ത്തി നാടിന് നന്മ ചെയ്യുന്ന സത്സ്വഭാവിയായ കുട്ടികളെ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സോഷ്യല്‍സയന്‍സ് ക്ലബ് കുട്ടികളില്‍ ദേശീയ ബോധം വളര്‍ത്തുന്നു. ജില്ല ഉപജില്ല മത്സരങ്ങളില്‍ ക്വിസ്, സ്റ്റില്‍ മോഡല്‍, വര്‍ക്കിഗ് മോഡല്‍, പ്രസംഗം എന്നീ ഇനങ്ങളില്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കി. .]]
പരിസ്ഥിതി ക്ലബ്
മുന്‍ സാരഥികള്‍
സിസ്റ്റര്‍.ബനവന്തുര 1940-1944 & 1948-1950
സിസ്റ്റര്‍ . ബോര്‍ജിയ 1944-1945
സിസ്റ്റര്‍. കൊച്ചുത്രേസ്യ
1946-1948
സിസ്റ്റര്‍. മേരി ഗബ്രിയേല്‍
1950-1980
സിസ്റ്റര്‍. വിറ്റാലിസ്
1994-1995
സിസ്റ്റര്‍. മേരി റോസ്
1980-2000
സിസ്റ്റര്‍. മേരി ശാലിനി
2000-2006
സിസ്റ്റര്‍. സുമ
2006-2008
സിസ്റ്റര്‍. റോസ് പോള്‍
2008-2009
സിസ്റ്റര്‍. ട്രീസ ഗ്രെയ്സ്
2009-2013
സിസ്റ്റര്‍. അര്‍ച്ചന 2013-2015
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
St. George's Pre-primary School നമ്മുടെ വിദ്യാലയത്തിന്‍റെ പ്രീ പ്രൈമറിമായ St.george’s ഇംഗ്ലീഷ് മീഡിയം നേഴ്സറി സ്ക്കൂള്‍ ഹെഡ് മിസ്ട്രസ് സി.സ്നേഹ തെരേസിന്‍റെ നേതൃത്വത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു. ഈ വര്‍ഷം നടത്തിയ പി.സി.എം സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ 23 കുട്ടികള്‍ക്ക് ഉയര്‍ന്ന മാര്‍ക്കോടെ സ്കോളര്‍ഷിപ്പ് നേടാനായി . സ്ക്കൂള്‍ കലോത്സവം കുട്ടികളുടെ കലാപരമായ കഴിവുകള്‍ തിരിച്ചറിയുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ കലാമത്സരങ്ങള്‍ വര്‍ഷാരംഭത്തില്‍തന്നെ നടത്തുന്നു. ഈ വര്‍ഷത്തെ ഉപജില്ലാമത്സരങ്ങളില്‍ LP വിഭാഗത്തില്‍ ശ്രീറാം MS ശാസ്ത്രീയ സംഗീതത്തിലും ഹെല്‍ഗ കടംകഥയിലും 1st A grade UP വിഭാഗത്തില്‍ ലളിതഗാനം, ശാസ്ത്രീയസംഗീതം എന്നിവയില്‍ അക്വിന്‍ ഷിബുവും മോണോആക്ട്,നാടോടിനൃത്ത് എന്നവയില്‍ ജിസ്നി ജോസഫ് മാപ്പിളപ്പാട്ടിന് മില്‍സി MS എന്നിവര്‍ 1st A grade കരസ്ഥമാക്കിയത് പ്രത്യേകം എടുത്തുപറയേണ്ടതാണ്. അതുപോലെതന്നെ ദേശഭക്തിഗാനം ഉറുദുസംഘഗാനം എന്നിവയിലും നമ്മുടെ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ 1st A grade കരസ്ഥമാക്കി അങ്ങനെ ഉപജില്ലാതലത്തില്‍ LP വിഭാഗത്തിലും നമ്മുടെ സ്ക്കൂളിന് 2nd overall നേടാന്‍സാധിച്ചു . പിന്നീട് നടന്ന റവന്യൂ ജില്ലാ കലോത്സവത്തിലും നമ്മുടെ സ്ക്കൂള്‍ 3-ാം സ്ഥാനത്തിന് അര്‍ഹമായി. പ്രവൃത്തി പരിചയമേള തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഈന്നല്‍ കൊടുക്കുന്ന ഈ കാലഘട്ടത്തില്‍ ഇവിടത്തെ പ്രവൃത്തി പരിചയ വിഭാഗം എറെ മികവ് പ്രകടിപ്പിക്കുന്നു. സ്ക്കൂള്‍ വര്‍ഷാരംഭത്തില്‍ തന്നെ sr. ലിഷയുടെ മേല്‍നോട്ടത്തില്‍ Agarbathi making, Umbrella making എന്നിവയില്‍ വിദഗ്ദ പരിശീലനം നല്‍കി വരുന്നു. ഈ വര്‍ഷത്തെ ഉപജില്ലാ മത്സരങ്ങളില്‍ LP,UP വിഭാഗത്തില്‍ കോക്കനട്ട് ഷെല്‍ പ്രൊഡക്ട്, metal engraving, Sheet metal work, Umbrella making എന്നിവയില്‍ 1st A grade ഉം അഗര്‍ബത്തിമെക്കിംഗ്, Embroidery,പേപ്പര്‍ ക്രാഫ്റ്റ്, ത്രഡ് പാറ്റേണ്‍ എന്നിവയില്‍ 2nd A grade ഉം കരസ്ഥമാക്കി പ്രവൃത്തി പരിചയമ്ളയില്‍ 1st overall കരസ്ഥമാക്കി. തദവസരത്തില്‍ നടത്തിയ എക്സിബിഷനിലും നമ്മുടെ വിജ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. ഉപജില്ലാമത്സരത്തില്‍ യോഗ്യത നേടി ജില്ലാ മത്സരത്തില്‍ പങ്കെടുത്തവരില്‍ ഷാരോണ്‍ സുനില്‍ അഗര്‍ബത്തി making-ല്‍ ഒന്നാം സ്ഥാനവും ആല്‍വിന്‍ റോയ് coconut shell productന് മൂന്നാം സ്ഥാനവും കരസ്ഥമാക്കി സ്ക്കൂളിന്‍റെ അഭിമാനപാത്രങ്ങളായി. ശാസ്ത്ര ഗണിതശാസ്ത്ര സമൂഹ്യശാസ്ത്ര വിവര സാങ്കേതിക രംഗം. സാങ്കേതിക രംഗം തൃപൂണിത്തുറ ഉപജില്ല ശാസ്ത്രമേളയില്‍,യു.പി. വിഭാഗം വര്‍ക്കിങ്ങ് മോഡലിന് 3rd A gradeഉം, still modelനും projectനും 1st A grade ഉം നേടി 2 overall നമ്മുടെ വിദ്യാലയം കരസ്ഥമാക്കി. LP വിഭാഗം1st overall കരസ്ഥമാക്കിയത് ഏറെ അഭിനന്ദനാര്‍ഹമാണ്. ഒപ്പം സാമൂഹ്യശാസ്ത്രമേളയില്‍ working still modelന് 2nd A grade ഉം still modelന് 3rd A grade ഉം speechന് ഒന്നാം സ്ഥാനവും നേടി 2nd overall ഉം കരസ്ഥമാക്കി. ജില്ലാതലത്തിലും, പങ്കെടുത്ത എല്ലാ ഇനങ്ങള്‍ക്കും A grade കരസ്ഥമാക്കാന്‍ നമ്മുടെ കുട്ടികള്‍ക്ക് കഴിഞ്ഞു. IT മേഖലയില്‍,ക്ലിസ്സിനും ഗണിതശാസ്ത്രമേളയില്‍ പസ്സിലിനും 2-ാം സ്ഥാനവും നമ്മുടെ കുട്ടികള്‍ കരസ്ഥമാക്കി. ലൈബ്രറി കെ.സി.എസ്.എല്‍ കുട്ടകളുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നതിനായി ICCSL സംഘടന ഇവിടെ സജീവമായി പ്രവര്‍ത്തിക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും പ്രാര്‍ഥനായോഗങ്ങള്‍ സംഘടിപ്പിക്കുകയും അനുഭവങ്ങളും കഴിവുകളും പങ്കുവച്ച് വളരുകയും ചെയ്യുന്നു. KCSLന്‍റെ അഭിമുഖ്യത്തില്‍ നടത്തിയ വചനപൂന്തോട്ട മത്സരം കുട്ടികള്‍ക്ക് ഏറെ ഹൃദ്യവും പ്രയോജനകരവുമായിരുന്നു. ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം വഹിച്ച ഈ വിദ്യാലയത്തിലെ Sr.Jeseena best animator awardന് അര്‍ഹയായി എന്നത് ഏറെ സന്തോഷത്തോടെ അറിയിക്കുന്നു. അതുപോലെ. ഈ വര്‍ഷത്തെ മത്സരങ്ങളില്‍ 1st overall നേടി അതിരൂപതാ തലത്തിലും സംസ്ഥാന തലത്തിലും പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കി.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- Rev.Fr. വര്‍ഗ്ഗീസ് തൊട്ടിയില്‍, Rev.Fr.ജെയിംസ് തൊട്ടിയില്‍, Rev.Fr. ജാക്സണ്‍, Rev.Fr.സെബാസ്റ്റ്യന്‍, Rev.Fr.ജോസ് തൊട്ടിയില്‍, സബ് ജഡ്ജി. ശ്രീമതി എല്‍സമ്മ ജോസഫ്, ശ്രീ. ജോസഫ് വൈറ്റില, ശ്രീ .ജയസൂര്യ (സിനിമ നടന്‍)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}