ജി.എച്ച്. എസ്.എസ്. വെളിയങ്കോട്
ജി.എച്ച്. എസ്.എസ്. വെളിയങ്കോട് | |
---|---|
വിലാസം | |
ഗ്രാമം മലപ്പുറം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-02-2017 | 19055 |
ചരിത്രം
'വെളിയങ്കോട് ഗവണ്‍മെന്റ് ഹൈയര്‍ സെക്കന്ററി സ്‌കൂള്‍' സ്ഥാപിതമായിട്ട് ഏകദേശം110 വര്‍ഷം പിന്നിട്ടിരിക്കുന്നു. മലപ്പുറം ജില്ലയില്‍ തന്നെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളില്‍ ഒന്നാണ് ഇത്. പൊന്നാനി താലൂക്കിലെ വെളിയങ്കോട് ഗ്രാമത്തില്‍ കനോലി കനാലിന്റെ തീരത്ത് തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പോയ കാലത്ത് പൊന്നാനി താലൂക്കിലെ ഭൂരിഭാഗം സാധാരണക്കാരുടേയും വിദ്യാഭ്യാസാവശ്യങ്ങള്‍ നിറവേറ്റിയിരുന്ന ഒന്നായിരുന്നു.1958 ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ട ഈ വിദ്യാലയത്തില്‍ നിന്ന് 1961 ലാണ് ആദ്യത്തെ എസ്.എസ്.എല്‍.സി ബാച്ച് പുറത്തിറങ്ങുന്നത്. 2000-2001 കാലഘട്ടത്തിലാണ് ഹയര്‍സെക്കന്ററി ആരംഭിക്കുന്നത്.
ഭൗതികസൗകര്യങ്ങള്‍
ഉദ്ദേശം 4.75ഏക്ര സ്ഥലത്താണ്‌വെളിയങ്കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്. ഇവിടെ 39 ക്ലാസുമുറികളും ഹൈസ്കൂളിനും ഹയര്‍സെക്കന്ററിക്കും പ്രത്യേകം ഓഫീസ്, സ്റ്റാഫ്‌റൂം, ലൈബ്രറി, ലാബറട്ടറി, കമ്പ്യൂര്‍ലാബ് എന്നിവയുണ്ട്.എകദേശം പതിനായിരത്തിലധികം പുസ്തകങ്ങളുടെ ഒരു വലിയ ശേഖരം തന്നെ ഇവിടുത്തെ ലൈബ്രറികളിലുണ്ട്. വിസ്‌തൃതമായ കളിസ്ഥലം വിദ്യാലയത്തിന്റെ സവിശേഷതയാണ്. ദേശീയതലത്തില്‍ വരെ മെഡല്‍ നേടിയ പ്രതിഭകളെ സൃഷ്ടിക്കാന്‍ ഇത് സഹായകമായിട്ടുണ്ട്. വളരെ ഹരിതാഭമായ ഒരു വിദ്യാലയമാണ് ഇത്. പെരുമ്പടപ്പ്ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ ഒരു നീന്തല്‍ കുളവും ഇവിടെ പണി പൂര്‍ത്തിയായി വരുന്നുണ്ട്
മുന്‍ സാരഥികള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
കൊളാടി ഗോവിന്ദന്‍ കുട്ടി മേനോന്‍(മുന്‍ എം.എല്‍.എ)
കെ സി എസ് പണിക്കര്‍(പ്രശസ്ത ചിത്രകാരന്‍)
ടി.ശിവദാസ മേനോന്‍ (മുന്‍ മന്ത്രി)
പ്രൊഫ.അബ്ദുള്‍ റഷീദ്.കെ.എം (അലിഗഢ് മലപ്പുറം കേന്ദ്ര ഡയറക്ടര്‍)
ഡോ.ജയപ്രകാശ്(സയന്റിസ്‌റ്റ്)
പ്രൊഫ.വി കെ ബേബി (പൊന്നാനി എം.ഇ.എസ്.കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍)
ഡോ.കെ.എം.ജയരാമന്‍
DYSP അക് ബര്‍
DYSP മൊയ്തുട്ടി
DYSP അബ്ദുള്‍ ഖാദര്‍ (NIA)
ഡോ.ലഫീര്‍ മുഹമ്മദ് (ഡയറക്ടര്‍ മിഡില്‍ ഈസ്റ്റ് കോളേജ്)
ഡോ.ലിജീഷ്
ഡോ.വി.കെ.അബ്ദുള്‍ അസീസ് (ദയ ഹോസ്പിറ്റല്‍ തൃശ്ശൂര്‍)
വഴികാട്ടി
{{#multimaps: 10.715022, 75.959794 | width=800px | zoom=16 }}
- NH 17 ന് തൊട്ട് വെളിയങ്കോട് നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കുണ്ടുകടവ് എടക്കഴിയ്യുര് റോഡില്‍ ചേക്കുമുക്കില് സ്ഥിതിചെയ്യുന്നു.
പൊന്നാനി നഗരത്തില്‍ നിന്ന് 15 കി.മി. അകലം |}