ജി.എം.എൽ.പി.എസ്. കുട്ടശ്ശേരികുളമ്പ

Schoolwiki സംരംഭത്തിൽ നിന്ന്
22:42, 22 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ) (' {{Infobox AEOSchool | സ്ഥലപ്പേര്= മലപ്പുറം | വിദ്യാഭ്യാസ ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)


ജി.എം.എൽ.പി.എസ്. കുട്ടശ്ശേരികുളമ്പ
വിലാസം
മലപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-02-2017MT 1206






ചരിത്രം

1902ല്‍ കോഡൂരിലെ ചെളൂരില്‍ മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന് കീഴില്‍ മൂന്നു ക്ലാസുകളും മൂന്ന് അധ്യാപകരുമായാണ് വിദ്യാലയം സ്ഥാപിതമാകുന്നത്. പിന്നീട് പറയരങ്ങാടി അങ്ങാടിയിലെ പുളളന്‍കുളവന്‍ ബീരാന്‍ ഹാജിയുടെ കെട്ടിയത്തിലേക്ക് മാറി. കുഞ്ഞാലന്‍ മാസ്റ്റര്‍, ഖയ്യുമ്മ ടീച്ചര്‍, കുഞ്ഞിക്കാവ് അമ്മ അന്തര്‍ജ്ജനം എന്നിവരായിരുന്നു അന്നത്തെ അധ്യാപകര്‍. 1948ല്‍ മദ്രസകെട്ടിടത്തിലേക്ക് മാറി. വാടകക്കാണ് പ്രവര്‍ത്തിച്ചിരുന്നത്. കേരള് സംസ്ഥാനം ആരംഭിച്ച ശേഷം മദ്രസാ കെട്ടിടത്തില്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതിന് വിലക്കുണ്ടായപ്പോള്‍ പ്രദേശത്തെ മഹല്ല് കമ്മിറ്റി മസ്ലാലിഹുല്‍ മുസ്ലീമിന്‍ സംഘം നിര്‍മ്മിച്ചു കൊടുത്ത കെട്ടിടത്തിലേക്ക് സ്‌കൂളിന്റെ പ്രവര്‍ത്തനം മാറ്റി.അസൗകര്യങ്ങളാലും പരിമിതികളാലും വീര്‍പ്പുമുട്ടിയിരുന്ന അവസ്ഥയിലായിരുന്നു അക്കാലത്ത് വിദ്യാലയം 2004 ആഗസ്റ്റ് 9ന് വിദ്യാലയത്തിന്റെ ദുരവസ്ഥ പരിഹരിക്കാന്‍ അന്നത്തെ ഹെഡ്മിസ്ട്രസ് കെ.എം.സുഷ ടീച്ചറുടെ നേതൃത്വത്തില്‍ അധ്യാപക രക്ഷാകര്‍ത്യ,മിതിയുടേയും നാട്ടുകാരുടേയും യോഗം വിളിക്കുകയയും ആ യോഗത്തില്‍ സേകൂളിന് സ്വന്തമായി സ്ഥലം വാങ്ങാന്‍ തീരുമാനിക്കുകയ.ും ചെയ്തു. കെ.ടി അഹമ്മദ് കുട്ടി ഹാജി ചെയര്‍മാനും യു. ഇബ്രാഹിം സെക്രട്ടറിയുമായി സ്‌കൂള്‍ വെല്‍ഫെയര്‍ കമ്മിറ്റി രൂപീകരിച്ചു. വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളുടേയും രക്ഷാര്‍ത്താക്കളുേടയും നാട്ടുകാരുടേയും ശ്രമഫലമായി എട്ടു ലക്ഷം രൂപ സമാഹരിച്ചു.

ജനങ്ങളുടെ കൂട്ടായ്മയില്‍ 53 സെന്റ് ഭൂമി വാങ്ങി സ്‌കൂളിനായി വാങ്ങി. ഇത് സര്‍ക്കാരിലേക്ക് രജിസ്റ്റര്‍ ചെയ്തു നല്‍കി. നാട്ടുകാര്‍. രക്ഷിതാക്കള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, സാമൂഹിക- സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, അധ്യാപക രക്ഷാകര്‍ത്യസമിതി, മത-സാമുദായിക സംഘടനകള്‍, കച്ചവടക്കാര്‍, തുടങ്ങിയവരുടെ ഒത്തൊരുമയോടുളള പ്രയത്‌നഫലമായാണ്  സ്ഥലം വാങ്ങിയത്. സ്ഥലം  സ്വന്തമായി ലഭിച്ചഹ്കിലും കെട്ടിടം നിര്‍മ്മിക്കുക എന്നത്  അപ്പോഴും ഒരു സ്വപ്‌നമായി ശേഷിച്ചു. നല്ലൊരു കെട്ടിടം നിര്‍മ്മിക്കുന്നതിന് വലിയ സാമ്പത്തിക ബാധ്യത വരുമെന്നതു തന്നെയായിരുന്നു അപ്പോഴത്തെ പ്രശനം. സര്‍ക്കാര്‍ ഏജന്‍സികളായ എസ്.എസ്.എകക്ോ, ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്കോ  ഇത് ഏറ്റെടുക്കാന്‍ സാധ്യമല്ലെന്ന് സാഹചര്യം വന്നു. അപ്പോഴാണ് മികച്ച ഭൗതിക സൗകര്യങ്ങളോടുളള സ്‌കൂള്‍ കെട്ടിടം  നിര്‍മ്മിക്കുക എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുന്നത് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും നാട്ടുകാരനും പ്രമുഖ  പ്രവാസി വ്യവസായിയുമായ ഡോ.കെ.ടി റബിയുളള മുന്നോട്ട് വന്നത്. 75 ലക്ഷത്തോളം രൂപ ചെലവഴിച്ച് അദ്ദേഹം സൗജന്യമായാണ് സ്‌കൂളിന് കെട്ടിടം നിര്‍മ്മിച്ചു നല്‍കിയത്. ഇതിനായി പി.ടി.എയോടൊപ്പം സ്‌കൂള്‍ വെല്‍ഫെയര്‍ കമ്മിറ്റിയും നേതൃപരമായ പങ്കാണ് വഹിച്ചത്. 


ഈ ജനകീയ കൂട്ടായ്മയുടെ ഇടപെടല്‍ ഇവിടെ അവസാനിക്കുന്നില്ല. കേരള സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും വിദ്യാലയങ്ങളെ ഹൈടെക് ആക്കുവാന്‍ പദ്ധതി തയ്യാറാക്കുമ്പോള്‍ അതിനുമുമ്പേ സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ സ്മാര്‍ട്ട് ഗവ. പ്രൈമറി വിദ്യാലയമാവാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍. പൂര്‍വ്വ വിദ്യാര്‍ത്ഥിയും പ്രമുഖ പ്രവാസി വ്യവസായിയുമായ ഡോ.കെ.ടി റബിയുളള അദ്ദേഹത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ വിദ്യാലയത്തെ ദത്തെടുത്തിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സ്‌കൂളിലെ എട്ട് ക്ലാസ് മുറികളും സ്മാര്‍ട്ട് ക്ലാസുറൂമാകുവാന്‍ ഒരുങ്ങുകയാണ്. ആധുനിക സൗകര്യങ്ങളാണ് ഇതിനായി സ്‌കൂളില്‍ ഒരുക്കുന്നത്. ഡിജിറ്റല്‍ ബോര്‍ഡ്, പ്രൊജക്റ്റര്‍, ഗ്രീന്‍ബോര്‍ഡ് തുടങ്ങിയ സംവിധാനങ്ങള്‍ ഒരുങ്ങികഴിഞ്ഞു. ഇതോടൊപ്പം ആയിരം പേര്‍ക്ക് ഇരിക്കാവുന്ന ആധുനിക സൗകര്യങ്ങളോടെ സ്‌കൂള്‍ ഓഡിറ്റോറിയവും കുട്ടികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനും കഴിക്കുന്നതിനുമായി ഡൈനിംഗ് ഹാള്‍, ഫര്‍ണ്ണിച്ചറുകള്‍, സ്‌കൂള്‍ ഗേറ്റ്, പുതിയ അടുക്കള, തുടങ്ങിയവ എല്ലാം ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.


=

സംസ്ഥാനത്തെ ആദ്യ ഹൈടെക് ഗവ.പ്രൈമറി വിദ്യാലയം

=

സ്കൂള്‍ അക്കാദമിക പ്രവര്‍ത്തനങ്ങള്‍

ജില്ലയിലെ ഏറ്റവും മികച്ച പി.ടി.എക്കുളള പുരസ്‌കാരം 2011 ല്‍ ഈ വിദ്യാലയത്തിന് നേടാനായി. ജൈവകൃഷിയിലൂടെ മാതൃകാ വിദ്യാലയമായി മാറ്റിയാണ് രക്ഷിതാക്കളുടെ കൂട്ടായ്മയില്‍ ഇത് സാധ്യമായത്. സ്‌കൂള്‍ മുറ്റത്തും ടെറസിലുമായി ഒരുക്കിയ കൃഷി നിലങ്ങളില്‍ വെണ്ടക്ക, ചീര, തക്കാളി, കാരറ്റ്, കോളിഫ്‌ലവര്‍ തുടങ്ങിയ പച്ചക്കറി ഇനങ്ങള്‍ വന്‍തോതില്‍ കൃഷിചെയ്ത് ഹരിത വിപ്ലവം സൃഷ്ടിക്കാന്‍ പി.ടി.എക്കു കഴിഞ്ഞു.


2012ല്‍ എല്‍എസ്.എസ്. പരീക്ഷയില്‍ മലപ്പുറം ഉപജില്ലയില്‍ എട്ട് വിദ്യാര്‍ത്ഥികളെ വിജയിപ്പിച്ചുകൊണ്ട് അക്കാദമിക രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞു. 16 വദ്യാര്‍ത്ഥികള്‍ക്കാണ് ഈ അക്കാദമിക വര്‍ഷം ഉപജില്ലയില്‍ എല്‍.എസ്.എസ്. നേടിയത്.

വിദ്യാര്‍ത്ഥികളുടെ അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിനായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഒന്ന് മുതല്‍ നാല് വരെയുളള വിദ്യാര്‍ത്ഥികളെ എഴുത്തിലും വായനയിലും പ്രാപ്തരാക്കുന്നതിനായി തിരി എന്ന പേരില്‍ പദ്ധതി നടപ്പിലുണ്ട്. ഇതിനായി പ്രത്യേകം വായനാ കാര്‍ഡുകള്‍ എല്ലാ ക്ലാസുകളിലുമുണ്ട്.


അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കായും വിവിധ പ്രവര്‍ത്തനങ്ങള്‍ ഉണ്ട്. അവയിലൊന്നാണ് അമ്മ ലൈബ്രറി. എല്ലാവെളളിയാഴ്ചയും അമ്മ ലൈബ്രറി വഴി നിരവധി അമ്മമാരാണ് സ്‌കൂളിലെ ലൈബ്രറി പുസ്തകങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് അ്മമമാര്‍ക്കായി വിവിധ അറിവുനിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. അവയിലൊന്നാണ് നോളേജ് ഹണ്ട്. ഇതില്‍ പ്രീ- കെജി മുതല്‍ നാലുവരെയുളള ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കളില്‍ 99 ശതമാനം പേരും എല്ലാവര്‍ഷവും പങ്കാളികളാകാറുണ്ട്.‌


=


ഭൗതിക സൗകര്യങ്ങള്‍

=



സ്കൂള്‍ പി.ടി.എ

=



മുന്‍കാല അധ്യാപകര്‍